ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് കൂടുതൽ ആളുകളിലും പനി വന്നശേഷം ഉണ്ടാകുന്ന ചുമ പലരെയും വളരെയധികം ബുദ്ധിമുട്ടിലാകാറുണ്ട്.. അതായത് വളരെ കുത്തിക്കുത്തി വരുന്ന ഒരു ചുമ അതുപോലെതന്നെ ശബ്ദം തന്നെ ഇല്ലാതാകുന്ന ഒരു അവസ്ഥ.. ഇത്തരം ചുമക്കും അതുപോലെ ശബ്ദം അടഞ്ഞു പോകുന്നതിനും നമുക്ക് എന്താണ് ചെയ്യാൻ കഴിയുക.. ഈ ഡ്രൈ കഫ് എന്ന് പറയുന്നത് മറ്റു കാരണങ്ങൾ കൊണ്ടൊന്നുമല്ല വരുന്നത് എന്ന് ഉറപ്പു വരുത്താൻ കഴിഞ്ഞാൽ നമ്മൾ മോഡേൺ മെഡിസിനിൽ തന്നെ കൊടുക്കുന്ന ഒരു മയക്കുമരുന്ന് തന്നെയുണ്ട്.. അത് കഴിച്ചാൽ അല്പം മയക്കം കിട്ടും എന്നുള്ളതുകൊണ്ടാണ് അതിനെ മയക്കുമരുന്ന് എന്ന് പറയുന്നത് അല്ലാതെ ഇല്ലീഗൽ ഡ്രഗ് ഒന്നുമല്ല.. അത്തരം ഒരു സിറപ്പിനെ കുറിച്ച് നമുക്ക് ഇന്ന് ഡിസ്കസ് ചെയ്യാം.. കുത്തിക്കുത്തി ഉണ്ടാകുന്ന ചുമ എന്ന് പറയുമ്പോൾ ഉദ്ദേശിക്കുന്നത് ഡ്രൈ കഫ് ആണ്..
ഒട്ടും കഫമില്ലാതെ ഡ്രൈ ആയിട്ട് ഉള്ള ചുമ.. അപ്പോൾ ഇത്തരത്തിൽ ഒരു അവസ്ഥ വരുമ്പോൾ നമ്മൾ പല കാര്യങ്ങളും ശ്രദ്ധിക്കണം എന്തെങ്കിലും ഇൻഫെക്ഷൻസ് ഉണ്ടോ എന്ന്.. പലപ്പോഴും വൈറൽ ബാക്ടീരിയൽ ഫംഗൽ ഇൻഫെക്ഷൻസ് എല്ലാം ശ്വാസകോശത്തെ ബാധിക്കാറുണ്ട്.. ഇതെല്ലാം തന്നെ ന്യൂമോണിയ ഉണ്ടാക്കാനും പ്രാപ്തമാണ്.. നമ്മുടെ കോവിഡിൽ ഉണ്ടാകുന്ന ന്യൂമോണിയ പോലെ തന്നെ പലതരത്തിലുള്ള വൈറസുകളിൽ ന്യൂമോണിയ എന്ന ഒരു കോംപ്ലിക്കേഷൻ മരണകാരണങ്ങൾ പോലും ആകാറുണ്ട്.. നമ്മൾ ഇപ്പോൾ പത്രത്തിൽ കണ്ടുകഴിഞ്ഞു h3 n3 എന്ന് പറയുന്ന വൈറസ് അത് ഒരു ഇൻഫ്ലുവൻസ ടൈപ്പ് വൈറസാണ്.. അതുപോലെതന്നെ നമ്മൾ മുൻപ് കണ്ടിട്ടുള്ള പന്നിപ്പനിയും ഇതുപോലെ ഒരു വൈറസ് തന്നെയാണ്.. പക്ഷേ ഒരു ആശ്വാസകരമായ കാര്യം ഇതിനുള്ള വളരെ ഫലവത്തായ ഒരു വാക്സിനേഷൻസ് ഉണ്ട് എന്നുള്ളത്..
ഈ ഇൻഫ്ലുവൻസ വാക്സിനേഷൻ തുടങ്ങിയവ കോവിഡ് സമയത്ത് കൊടുത്തത് പോലെ തന്നെ നമുക്ക് വല്ല പനിയോ മറ്റോ അല്ലെങ്കിൽ ശരീര വേദനയോ ക്ഷീണമോ ഒക്കെ ഉണ്ടാക്കാത്ത രീതിയിലുള്ള വളരെ ഡെവലപ്പ്ഡ് ആയിട്ടുള്ള ഒരു വാക്സിനാണ്.. കോവിഡ് വാക്സിൻ ഒരു ശൈശവദശയിൽ ആയിരുന്നു.. അതുകൊണ്ടുതന്നെ അതിനകത്ത് ഒരുപാട് ന്യൂനതകൾ ഉണ്ടായിട്ടുണ്ടാകും.. അതായത് പനി ഉണ്ടായി അതുപോലെ ശരീരവേദന ക്ഷീണം തുടങ്ങിയത് ഉണ്ടായി അതുപോലെതന്നെ കോവിഡ് വാക്സിൻ എടുത്തിട്ട് മരണപ്പെട്ടു എന്നുപോലും പലരും ആരോപിക്കുകയുണ്ടായി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…