ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് നമ്മുടെ നാട്ടിൽ വളരെ വളരെ കോമൺ ആയി കണ്ടുവരുന്ന ഒരു വൈകല്യമാണ് ആന ചെവി എന്നുള്ളത്.. ഇത് രക്ഷിതാക്കളിൽ നിന്നും കുട്ടികളിലേക്ക് വരാം അല്ലെങ്കിൽ രക്ഷിതാക്കൾക്ക് ആർക്കും ഇല്ലെങ്കിൽ പോലും കുട്ടികൾക്ക് വരുന്ന ഒരു ജന്മ വൈകല്യമാണ് ആനച്ചെവി എന്നു പറയുന്നത്.. അതായത് വെളിയിലോട്ട് തള്ളി നിൽക്കുന്ന ചെവികൾ.. അപ്പോൾ ഇത്തരത്തിൽ വെളിയിലേക്ക് തള്ളി നിൽക്കുന്ന ചെവികൾ കൊണ്ട് എന്തെങ്കിലും ശാരീരികമായോ അല്ലെങ്കിൽ പ്രായോഗികമായൊ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് ചോദിച്ചു കഴിഞ്ഞാൽ തീർത്തും അങ്ങനെ ഒരു പ്രശ്നമില്ല..
പക്ഷേ കാഴ്ചയ്ക്ക് ഉള്ള ഒരു ആ ഭംഗി അതായത് വളർന്നുവരുന്ന ഒരു കുട്ടി സ്കൂളിലേക്ക് പോകുമ്പോൾ അവന് വലിയ ഇത്തരത്തിലുള്ള വെളിയിലേക്ക് തള്ളി നിൽക്കുന്ന ചെവികൾ ആണെങ്കിൽ അവനെ വളരെയധികം മാനസികമായി തളർത്തുന്ന രീതിയിൽ ഉള്ള കളിയാക്കലുകൾ അവൻ നേരിടേണ്ടി വരുന്നു എന്നുള്ളതാണ്.. ഈ ഒരു കാലഘട്ടത്തിൽ അത്തരത്തിൽ ഉള്ള പ്രശ്നങ്ങൾ ഉണ്ടോ എന്ന് ചോദിച്ചാൽ വളരെ കുറവാണ്.. ഇപ്പോൾ ബോഡി ഷേമിങ് എന്ന് പറയുന്നത് വളരെ വലിയ ഒരു കുറ്റം തന്നെയാണ്.. അതുകൊണ്ടുതന്നെ അത് വലിയൊരു പ്രശ്നമല്ല എന്നാൽ പോലും നിങ്ങൾക്ക് ആന ചെവിയുണ്ട് അല്ലെങ്കിൽ ഒരു ഇത്തരത്തിലുള്ള കളിയാക്കലുകൾക്ക് ഉള്ള വിഷമം നിങ്ങൾ നേരിടുകയാണെങ്കിൽ നിങ്ങൾ അറിയേണ്ട ചില കാര്യങ്ങളുണ്ട്..
ഈ ആനച്ചെവി എന്നും പറയുന്നത് വളരെ നിസ്സാരമായിട്ട് ഒരു സർജറിയുടെ സഹായത്തോടുകൂടി ഒരു പ്ലാസ്റ്റിക് സർജന്റെ സഹായത്തോടുകൂടി വളരെ ഭംഗിയായിട്ട് നമുക്ക് ഇത്തരത്തിലുള്ള ആന ചെവികളെ അവരുടെ തലയോട്ടിയിലേക്ക് അടുപ്പിച്ച് തുന്നി ചേർക്കാൻ കഴിയും എന്നുള്ളതാണ്.. ഇത് വലിയൊരു ഭീകരമായ സർജറി ആണോ എന്ന് ചോദിച്ചു കഴിഞ്ഞാൽ ആ ചോദ്യത്തിനുള്ള ഉത്തരം അല്ല എന്ന് തന്നെയാണ്.. വളരെ നിസ്സാരമായി ചെയ്യാൻ പറ്റുന്ന അതായത് ഒരു ലോക്കൽ അനസ്തേഷ്യ അവിടം തരിപ്പിച്ചുകൊണ്ട് ചെയ്യാൻ പറ്റുന്ന വളരെ നിസ്സാരമായ ഒരു സർജറിയാണ് ഇത്.. ഇതിനെ പറയുന്ന പേരാണ് ഓട്ടോ പ്ലാസ്റ്റി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….