കൊടുങ്ങല്ലൂരമ്മയെ കാണാൻ എത്തിയ ഒരു ഭക്തന്റെ കഥ…

പണ്ട് പണ്ട് ഒരുപാട് വർഷങ്ങൾക്കു മുൻപ് കൊടുങ്ങല്ലൂർ അമ്മയുടെ ഒരു ഭക്തൻ കൊടുങ്ങല്ലൂർ ക്ഷേത്രം ലക്ഷ്യമാക്കി യാത്രതിരിച്ചു.. അദ്ദേഹം കൊടുങ്ങല്ലൂർ എത്തിപ്പെട്ടത് ഒരു അർദ്ധരാത്രിയിൽ സമയത്ത് ആയിരുന്നു.. അതുകൊണ്ടുതന്നെ ആ ഒരു സമയത്ത് അദ്ദേഹത്തിന് താമസിക്കാനോ അല്ലെങ്കിൽ ആഹാരം കഴിക്കാനോ ആയിട്ടുള്ള ഒരു സൗകര്യവും ഉണ്ടായിരുന്നില്ല.. അർദ്ധരാത്രി സമയം ആയതുകൊണ്ട് തന്നെ എവിടെ പോകും എന്ന് ആലോചിച്ചുകൊണ്ട് അദ്ദേഹം വിഷമിച്ചു നിൽക്കുകയായിരുന്നു.. അപ്പോഴാണ് അദ്ദേഹത്തിന് മനസ്സിൽ ഒരു ചിന്ത വന്നത് അടുത്തുള്ള വീടുകളിലോ അല്ലെങ്കിൽ മനകളിലോ അഭയം ചോദിക്കാമെന്ന്.. അവിടെ എവിടെയെങ്കിലും കിടന്നിട്ട് രാവിലെ ദേവിയെ കാണാൻ ക്ഷേത്രത്തിലേക്ക് വരാമെന്ന് ചിന്തിച്ചു..

അങ്ങനെ അദ്ദേഹം ആ കാര്യം തീരുമാനിച്ചു അടുത്തുള്ള വീടുകളിലും അതുപോലെ മനകളിലും ഒക്കെ കയറിയിറങ്ങാൻ തുടങ്ങി.. പലരും അദ്ദേഹത്തെ അവിടെനിന്ന് ഇറക്കിവിട്ടു.. ചില വീടുകളിൽ അദ്ദേഹത്തിന് താമസിപ്പിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല.. പലരും അദ്ദേഹത്തെ പരിഹസിച്ചുകൊണ്ട് പറഞ്ഞയച്ചു.. അങ്ങനെ അദ്ദേഹം ഏറ്റവും അവസാനം ഒരു വീട്ടിൽ ചെല്ലുകയുണ്ടായി.. അവിടുത്തെ കാരണവന്‍ വളരെ ദേഷ്യമുള്ള ആളായതുകൊണ്ട് തന്നെ ഇവിടെയൊന്നും താമസിക്കാൻ പറ്റില്ല എന്ന് പറഞ്ഞു.. കൂടാതെ ഈ ഭക്തനെ പരിഹസിക്കാൻ ആയിട്ട് അയാൾ പറഞ്ഞു നീ ദൂരെ ഒരു വിളക്ക് കാണുന്നത് കണ്ടോ..നീ ആ വിളക്ക് ലക്ഷ്യമാക്കി നടക്ക് അവിടെ ചെന്ന് കഴിയുമ്പോൾ അവിടെ ഒരു വലിയമ്മ ഉണ്ട്..

അവിടുത്തെ ആ വലിയമ്മ നിനക്ക് അഭയം തരുന്നതായിരിക്കും എന്ന് പറഞ്ഞു.. ശരിക്കും പറഞ്ഞാൽ ആ വിളക്ക് ദൂരെ ഏതോ സ്ഥലത്തുള്ള ഒരു വിളക്കായിരുന്നു.. ഇദ്ദേഹത്തിൻറെ ശല്യം ഒഴിവാക്കാനായി അയ വ്യക്തി അങ്ങനെ പറഞ്ഞതായിരുന്നു.. ഇതെല്ലാം കേട്ട് നിഷ്കളങ്കനായി വിശ്വസിച്ച ആ ഭക്തൻ ആ വിളക്ക് ലക്ഷ്യമാക്കി നടക്കുകയായിരുന്നു.. അങ്ങനെ അദ്ദേഹം നടന്നുനടന്ന് ആ വിളക്കിന്റെ അറ്റം കണ്ടുപിടിക്കുമ്പോൾ അവിടെ ഒരു പഴയ വീട് ആയിരുന്നു ഉണ്ടായിരുന്നത്.. ഒരു ഓലമേഞ്ഞ ഒരു വീട്.. ആ വീട്ടിൽ ഉള്ള കഥകിൽ പോയി മുട്ടിയപ്പോൾ അതിനുള്ളിൽ നിന്ന് ഒരു മുത്തശ്ശി ഇറങ്ങിവന്നു.. ആ മുത്തശ്ശി ഇറങ്ങി വന്നിട്ട് ചോദിച്ചു എന്താണ് മകനെ നിനക്ക് വേണ്ടത് എന്ന്.. എന്തിനാണ് നീ പാതിരാത്രിയിൽ വന്നു നിൽക്കുന്നത് എന്ന് ചോദിച്ചു.. അപ്പോൾ അദ്ദേഹം പറഞ്ഞു ഞാൻ കൊടുങ്ങല്ലൂർ ക്ഷേത്രം ലക്ഷ്യമാക്കി വന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *