ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് നമ്മുടെ തലച്ചോറിൽ ഉണ്ടാകുന്ന രക്തസ്രാവങ്ങളെ കുറിച്ചാണ്.. തലച്ചോറിൽ ഉണ്ടാകുന്ന രക്തസ്രാവം എന്ന് പറയുന്നത് ഒരു പ്രത്യേകമായ രക്തസ്രാവമാണ് അതായത് സബ്രക്നോയിഡ് ഹെമറേജ്.. നമ്മുടെ തലച്ചോറ് ചുറ്റും ഒരു ഫ്ലൂയിഡിലാണ് കിടക്കുന്നത്.. അപ്പോൾ ഈ ഫ്ലൂയിഡിലേക്ക് നമ്മുടെ രക്ത ധമനികൾ പൊട്ടിയിട്ട് ഉണ്ടാകുന്ന രക്തസ്രാവമാണ് ഈ ഒരു അവസ്ഥ എന്ന് പറയുന്നത്.. അത് വളരെ പ്രധാനപ്പെട്ട ഒരു പ്രക്രിയ ആണ്.. ഇത്തരത്തിൽ രക്തക്കുഴലുകൾ പൊട്ടിക്കഴിഞ്ഞാൽ 50% സാധ്യതകൾ മാത്രമേയുള്ളൂ രോഗികൾ ജീവിക്കാനായാലും മരിക്കാനായാലും.. അപ്പോൾ എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു അവസ്ഥ ഉണ്ടാകുന്നത്..
ഈ ഒരു അവസ്ഥ പ്രധാനമായും രണ്ടു തരത്തിൽ വരാം അതായത് ഒന്നാമത് ആയിട്ട് ബിപി കൂടുതലായാൽ വരാം.. രണ്ടാമതായിട്ട് രക്തക്കുഴലുകളിൽ ചെറിയ കുമിളകൾ ഉണ്ടാകുമ്പോൾ അത് പൊട്ടുന്നതിലൂടെയും ഇത്തരത്തിൽ ഒരു കണ്ടീഷൻ വരാൻ.. ബിപി കൊണ്ട് ഉണ്ടാകുന്ന ഹെമറേജ് എന്ന് പറയുന്നത് നമുക്ക് ബിപി കണ്ട്രോൾ ചെയ്താൽ പരിഹരിക്കാവുന്നതാണ്… പക്ഷേ രണ്ടാമത്തെ ഒരു കണ്ടീഷൻ എന്ന് പറയുന്നത് അത് നമ്മൾ എത്രയും വേഗം കണ്ടുപിടിച്ചു അത് ഓപ്പറേഷൻ വഴി പരിഹരിക്കുകയാണ് ചെയ്യേണ്ടത്.. ഇതിലൂടെ ആ രക്തമുണ്ടാകുന്ന കുമിളകളെ പെട്ടെന്ന് തന്നെ നീക്കം ചെയ്യുകയാണ് ചെയ്യേണ്ടത്..
അതിനുശേഷം ബാക്കി രക്തം ഓട്ടം നോർമലായി പോകുന്ന രീതിയിലേക്ക് മാറ്റിക്കഴിഞ്ഞാൽ രോഗിയുടെ അസുഖം ഭേദമായി എന്ന് നമുക്ക് പറയാം.. ഇതെങ്ങനെ ആണ് രോഗിക്ക് മനസ്സിലാവുന്നത് എന്ന് വെച്ചാൽ ചിലപ്പോൾ പെട്ടെന്ന് വർക്ക് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഇതുവരെ അനുഭവിക്കാത്ത ഒരു തലവേദന അതികഠിനമായ ഒരു അവസ്ഥ ഉണ്ടാകും.. ചിലപ്പോൾ ആ തലവേദനയുടെ കൂടെ തന്നെ ഛർദ്ദി ഉണ്ടാവാം.. തുടർന്ന് അവർ അബോധ അവസ്ഥയിലേക്ക് പോകും.. ഇത്തരം രീതിയിലുള്ള ഒരു തലവേദന വന്നു കഴിഞ്ഞാൽ നമ്മൾ ഉടനെ തന്നെ അടുത്തുള്ള ഒരു ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകേണ്ടതാണ്.. അതിനുശേഷം അവിടെനിന്ന് ഒരു സിടി സ്കാൻ എടുത്താൽ നമുക്ക് എന്താണ് രോഗം എന്ന് മനസ്സിലാക്കാൻ കഴിയും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…