ഇനിയാരും വരാനില്ലെങ്കിൽ ബോഡി എടുക്കാമല്ലോ.. അയൽവാസികളിൽ മുതിർന്ന ആരോ പറയുന്നത് കേട്ട് എല്ലാ കണ്ണുകളും ഭാര്യ ലക്ഷ്മിയുടെ മൃതദേഹത്തിന് അരികിൽ രണ്ട് മക്കളെയും ചേർത്തുപിടിച്ച് തല കുമ്പിട്ട ഇരിക്കുന്ന ശിവനിലേക്ക് പതിഞ്ഞു.. എന്താ ശിവൻ ചേട്ടാ ഇനി ആരെങ്കിലും വരാനുണ്ടോ.. അയൽവാസിയായ രഘുവിന്റെ ചോദ്യം കേട്ട് അയാൾ തന്റെ കണ്ണുകൾ ഉയർത്തി നോക്കി.. ആരു വരാൻ ഇനി ആരും ഇല്ല ഞങ്ങൾക്ക്.. അവൾ ഞങ്ങളെ വിട്ടു പോയില്ലേ.. അയാൾ പതറി പതറി ചുറ്റിലും നോക്കി.. പറഞ്ഞ വാക്കുകൾ തന്നെ അയാൾ ആവർത്തിച്ചു കൊണ്ടിരുന്നു.. ലക്ഷ്മിയെ വീടിൻറെ തെക്കേ പറമ്പിലേക്ക് എടുക്കുന്നതും എട്ടുവയസ്സുകാരനായ മൂത്തമകൻ ഹരി അമ്മയുടെ ചിതയ്ക്ക് തീ കൊളുത്തുന്നത് എല്ലാം അയാൾ കാണുന്നുണ്ടായിരുന്നു.. പ്രണയ വിവാഹമായിരുന്നു ലക്ഷ്മിയുടെയും തന്റെയും.. അനാഥാശ്രമത്തിൽ നിന്ന് വളർന്ന വിദ്യാഭ്യാസം ഇല്ലാത്ത കൂലിപ്പണിക്കാരൻ ആയ തനിക്കൊപ്പം ഇറങ്ങി വന്ന ദേഷ്യത്തിൽ അവളെ പൂർണമായും ഉപേക്ഷിച്ചതാണ് അവളുടെ വീട്ടുകാർ..
ചേർത്തുനിർത്താൻ ആരും ഇല്ലാതിരുന്നിട്ടും ആ കുറവുകൾ അറിയിക്കാതെ സന്തോഷമുള്ള ഒരു ജീവിതം ലക്ഷ്മിക്കു നൽകാൻ താൻ ഒരുപാട് പരിശ്രമിച്ചിരുന്നു.. ആ പരിശ്രമത്തിന്റെ ഫലമായി രാവും പകലും അധ്വാനിച്ച് സ്വന്തമായി ഒരു ചെറിയ വീട് സ്വന്തമാക്കാനും തനിക്ക് കഴിഞ്ഞു.. മനോഹരമായ തങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ വർണ്ണങ്ങൾ വിതറിക്കൊണ്ട് പൂമ്പാറ്റകളെ പോലെ രണ്ട് കുഞ്ഞുങ്ങളും പിറന്നു.. സന്തോഷമായി കടന്നുപോയ നാളുകൾക്ക് ഇടയിലാണ് ലക്ഷ്മിക്ക് സ്ഥിരമായി തലവേദന വരാറുള്ളത് തൻറെ ശ്രദ്ധയിൽപ്പെടുന്നത്.. ആദ്യമൊക്കെ താൻ ഡോക്ടറെ കാണാൻ കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ അവൾ അതൊന്നും കാര്യമായി എടുക്കാതെ ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു..
എന്നാൽ നാളുകൾ കഴിയുംതോറും വളരെ അസഹനീയമായ വേദനകളും ഉണ്ടായപ്പോൾ അവൾക്ക് അത് പിടിച്ചുനിൽക്കാൻ കഴിയാതെ വന്നു.. ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ തന്നെ അവളുടെ അവസ്ഥ വളരെ ഗുരുതരമായിരുന്നു.. ബ്രെയിൻ ട്യൂമർ അതിന്റെ അവസാന സ്റ്റേജിൽ എത്തിയിരുന്നു.. അതുകൊണ്ടുതന്നെ എല്ലാവിധ ട്രീറ്റ്മെന്റുകൾ ചെയ്തിട്ടും അവളെ തിരികെ കൊണ്ടുവരാൻ കഴിഞ്ഞില്ല.. ഇന്ന് ഇതാ തന്നെയും തൻറെ രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും ബാക്കിയാക്കി അവളും പോയി.. അടക്കം കഴിഞ്ഞ് എല്ലാ ബന്ധുക്കളും പോയപ്പോൾ ആ വീട്ടിൽ താനും മക്കളും മാത്രം ബാക്കിയായി.. അമ്മ നഷ്ടമായതിൽ നിന്ന് പതിയെ ഞാനും മക്കളും തിരികെ വന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….