ഹൈന്ദവ പുരാണങ്ങളിലും അതുപോലെ ലക്ഷണശാസ്ത്രങ്ങളിലും എല്ലാം വളരെയധികം പ്രാധാന്യം നൽകി പരാമർശിക്കുന്ന ഒരു പക്ഷിയാണ് ഗരുഡൻ എന്നു പറയുന്നത്. ഗരുഡൻ അഥവാ ശ്രീകൃഷ്ണ പരുന്തിനെ നമ്മൾ ഗരുഡന്റെ ആ ഒരു അവതാരമായിട്ടാണ് കണക്കാക്കപ്പെടുന്നത്.. അപ്പോൾ ഗരുഡൻ ആയാലും ശ്രീകൃഷ്ണപരുന്ത് ആയാലും ശരി നമ്മുടെ ജീവിതത്തിൽ നമ്മുടെ ദൈന്യം ദിനം ജീവിതത്തിൽ നമ്മൾ കാണുകയാണ് എങ്കിൽ അത് വെറുമൊരു ദർശനം അല്ല എന്നുള്ളതാണ്.. അതിൻറെ പിന്നിൽ ഒരുപാട് ശ്രേഷ്ഠമായ ഫലം ഉണ്ട്.. അതിന് ഒരുപാട് അർത്ഥങ്ങളുണ്ട് എന്നുള്ളതാണ്.. മഹാവിഷ്ണു ഭഗവാൻറെ വാഹനമാണ് ഗരുഡൻ എന്നുപറയുന്നത്..
അപ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാവും ഗരുഡന്റെ പ്രാധാന്യം എന്താണ് എന്നതിനെക്കുറിച്ച്.. നാഗങ്ങളുടെ ശത്രുക്കളായി കണക്കാക്കുന്ന ഗരുഡനെ നമ്മൾ കാണുന്നത് തന്നെ മഹാ പുണ്യമാണ്.. അതായത് ഗരുഡൻ ഒരു വീട്ടിലേക്ക് കടന്നുവരികയാണെങ്കിൽ ആ വീട്ടിലേക്ക് സർവ ഐശ്വര്യങ്ങളും വന്നുചേരും എന്നുള്ളതാണ് വിശ്വാസം.. അതിന്റെ ഒരു പ്രധാനപ്പെട്ട കാരണമെന്നു പറയുന്നത് ഈശ്വരാനുഗ്രഹം ഉള്ള വീടുകളിൽ മാത്രമേ ഗരുഡൻ വരുകയുള്ളൂ എന്നുള്ളതാണ്.. ഒരുപക്ഷേ നിങ്ങൾക്ക് തന്നെ അനുഭവം ഉണ്ടാവാം ചിലപ്പോൾ നിങ്ങളുടെ അടുത്ത വീടുകളിൽ അല്ലെങ്കിൽ നിങ്ങളുടെ വീട്ടിൽ തന്നെ ഇത്തരത്തിൽ ശ്രീകൃഷ്ണപരുന്ത് അല്ലെങ്കിൽ ഗരുഡൻ ഒക്കെ നമ്മുടെ വീട്ടിലേക്ക് സ്ഥിരം അതിഥിയായി വരുന്നത്..
ഗരുഡൻ എല്ലാ വീട്ടിലും പോകാറില്ല അതുപോലെ തന്നെ എല്ലാ മണ്ണിലും നിൽക്കാറില്ല.. ഈശ്വരനുഗ്രഹം ഉള്ള മണ്ണുകളിൽ പ്രത്യേക കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ വരുകയുള്ളൂ എന്നുള്ളതാണ്.. ഗരുഡന്റെ സാന്നിധ്യം മഹാവിഷ്ണു ഭഗവാന്റെ സാന്നിധ്യം കൂടിയായിട്ടാണ് കാണുന്നത്.. ഗരുഡൻ മഹാവിഷ്ണു ഭഗവാൻറെ വാഹനമാണ്.. അപ്പോൾ ഭഗവാൻറെ സാന്നിധ്യം ഉള്ള ഇടങ്ങളിലാണ് ഗരുഡന്റെ സാന്നിധ്യം ഉള്ളത് എന്നാണ് പരക്കെയുള്ള ഒരു വിശ്വാസം.. അതുകൊണ്ടുതന്നെയാണ് ഗരുഡന്റെ സാന്നിധ്യമുള്ള ദിവസങ്ങളിൽ സന്ധ്യയ്ക്ക് വിളക്ക് കൊളുത്തുമ്പോൾ മഹാവിഷ്ണു ഭഗവാന് വേണ്ടി ഒരു ചിരാത് വിളക്ക് കൂടി ആ തുളസിത്തറയിൽ കത്തിക്കണം എന്നു പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…