നവജാത ശിശുക്കളിൽ ജനനത്തിനുശേഷം ഉണ്ടാകുന്ന കൈകളിലെ തകരാറുകൾ.. കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും..

ഇന്ന് നമ്മുടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് കുട്ടികളിൽ ജനനത്തിനുശേഷം കൈകൾ അനക്കാൻ പറ്റാത്ത അവസ്ഥ യെ കുറിച്ചാണ് സംസാരിക്കുന്നത്.. ഈയൊരു അവസ്ഥ എങ്ങനെയാണ് ഉണ്ടാകുന്നത്.. ഇതിനുള്ള പ്രധാനപ്പെട്ട പരിഹാരം മാർഗങ്ങൾ എന്തെല്ലാമാണ്.. തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഈ വീഡിയോയിലൂടെ നിങ്ങളുമായി സംസാരിക്കുന്നത്.. നിങ്ങൾ ഒരുപക്ഷേ ശ്രദ്ധിച്ചിട്ടുണ്ടാകും ചില കുട്ടികൾ നോർമൽ ഡെലിവറിക്ക് ശേഷം ഒരു കൈ ഒട്ടും പൊക്കാതെയോ അല്ലെങ്കിൽ ഒട്ടും അനക്കം ഇല്ലാതെയോ ഇരിക്കാറുണ്ട്.. എന്താണ് ഇതിനു പിന്നിലെ കാരണങ്ങൾ.. സി പി ഡി എന്ന അവസ്ഥയാണ് ഇതിനുള്ള പ്രധാനപ്പെട്ട കാരണമായി പറയുന്നത്..

അതായത് കുട്ടിയുടെ തലയുടെ വലിപ്പവും ഷോൾഡറിന്റെ വലിപ്പവും കുട്ടി ഇറങ്ങിവരുന്ന അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് ഇറങ്ങിവരുന്ന വഴി ഇതിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ മൂലമാണ് ഇത് ഉണ്ടാവുന്നത്.. നമുക്കെല്ലാവർക്കും അറിയാം ഒരു ഡെലിവറി അല്ലെങ്കിൽ പ്രസവം നടക്കുമ്പോൾ കുട്ടിയുടെ തലയാണ് ആദ്യം പുറത്തേക്ക് വരിക.. പിന്നീടാണ് ഷോൾഡറും ബാക്കിയുള്ള ഭാഗങ്ങളെല്ലാം വരിക.. അപ്പോൾ ഈ സിപിഡി എന്ന അവസ്ഥ ഉണ്ടെങ്കിൽ നമ്മുടെ കഴുത്തിനും അതുപോലെ ഷോൾഡറിനും ഇടയിലായി അഞ്ചു പ്രധാനപ്പെട്ട ഞരമ്പുകൾ ഉണ്ട്.. ഈ അഞ്ചു പ്രധാനപ്പെട്ട ഞരമ്പുകളാണ് ഒരു മനുഷ്യനെ കൈ നോർമൽ അവസ്ഥയിൽ പൊക്കാനും അതുപോലെ വർക്ക് ചെയ്യാനും സഹായിക്കുന്നത്..

അപ്പോൾ ഈ സിപിഡി എന്ന അവസ്ഥ ഉണ്ടെങ്കിൽ കുട്ടിയുടെ കഴുത്തിനും ഷോൾഡറിനും ഇടയിൽ നല്ല വലിച്ചിൽ ഉണ്ടാവുകയാണ് ചെയ്യുന്നത് കുട്ടി ഇറങ്ങിവരുമ്പോൾ.. അപ്പോൾ ഇത്തരത്തിൽ വരുമ്പോൾ അഞ്ചു പ്രധാനം ഞരമ്പുകളിൽ ക്ഷതം സംഭവിക്കുന്നു.. ഈ ക്ഷതം ചിലപ്പോൾ ചെറിയ രീതിയിൽ ഉള്ളത് ആവാം അല്ലെങ്കിൽ മാരകമായതും ആവാം.. ചെറിയ രീതിയിലുള്ള ക്ഷതമാണ് സംഭവിച്ചത് എങ്കിൽ അതിനെ ന്യൂറോഫ്രാക്സിയ എന്നു പറയുന്നു.. അതായത് ഞരമ്പുകൾക്ക് ചെറിയൊരു തകരാറു മാത്രമേ സംഭവിച്ചിട്ടുള്ളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *