സ്ത്രീകളുടെ ശരീരത്തിലെ അമിത രോമം വളർച്ച പൂർണ്ണമായും പരിഹരിക്കാനുള്ള ലേറ്റസ്റ്റ് നൂതന ചികിത്സ മാർഗ്ഗങ്ങൾ…

ഇന്ന് നമ്മൾ മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ് ചർച്ചചെയ്യുന്നത്.. ശരീരത്തിലെ അമിത രോമവളർച്ച കുറയ്ക്കാൻ സഹായിക്കുന്ന ലേസർ ഹെയർ റിഡക്ഷൻ ട്രീറ്റ്മെൻറ് കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത്.. ആദ്യം ലേസർ ട്രീറ്റ്മെന്റിലേക്ക് കടക്കുന്നതിനു മുൻപ് അമിത രോമവളർച്ച എന്നാൽ എന്താണ് എന്നതിനെക്കുറിച്ച് ചെറുതായൊന്ന് നമുക്ക് മനസ്സിലാക്കാം.. നമ്മുടെ ശരീരത്തിൽ പ്രധാനമായും രണ്ടുതരം രോമങ്ങൾ ആണുള്ളത്.. ഒന്നാമത്തേത് വില്ലസ് ഹെയർ രണ്ടാമത്തെ ടെർമിനൽ ഹെയർ.. വില്ലസ് ഹെയർ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗത്തും കോമൺ ആയി കാണുന്ന ഒരു ഹെയർ ആണ്.. ഇത് വളരെ കട്ടി കുറഞ്ഞതും അതുപോലെ കളർ ഇല്ലാത്തതുമാണ്. ഇതിനെക്കുറിച്ച് ആരും കൂടുതലും ചിന്തിക്കാറില്ല.. കാരണം അത് ഉള്ളത് നമുക്ക് മിക്കവാറും ഒരു ഡിസ്റ്റർബൻസ് അല്ല അതുപോലെ തന്നെ അറിയികയുമില്ല.. എന്നാൽ ടെർമിനൽ ഹെയർ എന്നുവച്ചാൽ അങ്ങനെയല്ല നല്ല കട്ടികൂടിയതും സാധാരണ രീതിയിൽ ചുരുണ്ട മുടികളായി വരുന്നത്..

ഇത് സാധാരണ വരുന്നത് പുരുഷ ഹോർമോൺ ആയിട്ടുള്ള ആൻഡ്രജൻ ഡിപെൻഡ് ഏരിയാസിൽ ആണ്.. ഈ ഭാഗങ്ങൾ എന്നു പറയുന്നത് മുഖം ആണ് അതിൽ താടിയും മീശ.. അതുപോലെ നെഞ്ച് കൈകൾ തുടകൾ.. അടിവയർ പുറംഭാഗം തുടങ്ങിയ ഭാഗങ്ങളിൽ ഒക്കെയാണ് വരുന്നത്.. സ്ത്രീകളിൽ ഈ ഭാഗങ്ങളിൽ എല്ലാം വളരെ കട്ടികൂടിയ മുടികൾ വരുമ്പോൾ നമ്മൾ അതിനെ അമിതരോമാ വളർച്ച എന്ന് പറയുന്നത്.. ഇത് സാധാരണ രീതിയിൽ എല്ലാവരും ശ്രദ്ധിക്കുന്ന ഒരു കാര്യമാണ്.. അപ്പോൾ അതിനുള്ള ചികിത്സ മാർഗ്ഗങ്ങളെ കുറിച്ചൊക്കെ മിക്കവാറും അറിവില്ലായ്മ കൊണ്ടോ അല്ലെങ്കിൽ അതിൻറെ സൈഡ് എഫക്റ്റിനെ പേടിച്ചിട്ടോ ചികിത്സകൾ തേടാത്തവരാണ് ഭൂരിഭാഗം ആളുകളും..

ഇപ്പോൾ ഈ രോമ വളർച്ചയ്ക്ക് കാരണങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ പിസിഒഡി അതുപോലെ തൈറോയ്ഡ് തുടങ്ങിയ രോഗങ്ങൾ ഉണ്ടെങ്കിൽ അവ ആദ്യം കണ്ടുപിടിക്കുക.. അതിനുള്ള ചികിത്സകൾ തേടുക എന്നുള്ളത് ഒക്കെയാണ് നമ്മൾ ആദ്യം ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ടത്.. അതുപോലെ ഒരു പ്രാവശ്യം വില്ലസ് ഹെയർ ടെർമിനൽ ഹെയർ ആയിട്ട് മാറിക്കഴിഞ്ഞാൽ അത് പിന്നീട് ഒന്നും ചെയ്യാതെ പഴയപോലെ ആവാനുള്ള ചാൻസ് വളരെ കുറവാണ്.. അങ്ങനെ ആവില്ല എന്ന് തന്നെ പറയാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *