ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. സ്ത്രീകളിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഓർഗൺ ആണ് ഗർഭപാത്രം അഥവാ യൂട്രസ് എന്ന് പറയുന്നത്.. ചില അസുഖങ്ങളുടെ കോമ്പ്ലിക്കേഷനുകൾ കാരണം ഉദാഹരണത്തിന് ഫൈബ്രോയ്ഡ് യൂട്രസ് അതായത് ഗർഭപാത്രത്തിൽ മുഴ വരുന്ന കണ്ടീഷൻ.. അതുപോലെ എൻഡോമെട്രിയോസിസ്.. യൂട്രസ് കാൻസറുകൾ.. അപ്പോൾ ഇത്തരം അസുഖങ്ങളുടെ ഒരു കോംപ്ലിക്കേഷൻസ് കാരണം ചില സ്ത്രീകളിൽ എങ്കിലും അവരുടെ യൂട്രസ് റിമൂവ് ചെയ്യേണ്ടി വരുന്നുണ്ട്.. എല്ലാ ഫൈബ്രോയ്ഡ് യൂട്രസും അല്ലെങ്കിൽ എൻഡോമെട്രിയോസിസ് എല്ലാം കൂടുതൽ കോംപ്ലിക്കേഷനിലേക്ക് പോകണമെന്നില്ല.. എന്നാൽ ചില കേസുകളിൽ എങ്കിലും അത് കൂടുതൽ കോംപ്ലിക്കേഷൻ പോയിട്ട് റിമൂവ് ചെയ്തു കളയാറുണ്ട്.. ഇങ്ങനെ ഇത്തരത്തിൽ യൂട്രസ് റിമൂവ് ചെയ്ത സ്ത്രീകളിൽ അതിന്റെ ഒരു ആഫ്റ്റർ എഫക്ട് ആയിട്ട് ശരീരത്തിൽ ചില പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. അപ്പോൾ എന്തൊക്കെയാണ് ഇത്തരത്തിൽ യൂട്രസ് റിമൂവ് ചെയ്ത് മാറ്റുന്നതിലൂടെ ഇവർക്ക് വരുന്നത്.. എങ്ങനെയാണ് നമുക്കിത് നാച്ചുറൽ ആയിട്ട് മാനേജ് ചെയ്യാൻ കഴിയുന്നത്.. തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് വിശദമായി മനസ്സിലാക്കാം.. പ്രധാനമായും ഗർഭപാത്രം റിമൂവ് ചെയ്തതിനുശേഷം വരുന്ന ഒരു പ്രധാന പ്രശ്നമാണ് ജോയിൻറ് പെയിന്റ്സ് ഉണ്ടാവുക എന്നുള്ളത്..
അതായത് സന്ധിവാതം പെട്ടെന്ന് വരാനുള്ള ചാൻസ് ശരീരത്തിൽ ഉണ്ടാകുക എന്ന് ഉള്ളത്.. കാരണം എന്താണെന്ന് വെച്ചാൽ നമ്മുടെ ശരീരത്തിൽ നിന്നും യൂട്രസ് റിമൂവ് ചെയ്തതിനുശേഷം നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഈസ്ട്രജൻ എന്ന് പറയുന്ന ഹോർമോൺ അളവിൽ ഉണ്ടാകുന്ന വേരിയേഷൻസ് ആണ് പെട്ടെന്ന് നമ്മുടെ എല്ലുകൾക്ക് ഉണ്ടാകുന്ന ബലക്ഷയം അല്ലെങ്കിൽ എല്ല് തേയ്മാനങ്ങളിലേക്ക് പെട്ടെന്ന് നമ്മളെ കൊണ്ടെത്തിക്കുന്നത്. കാരണം ഈസ്ട്രജൻ എന്നുപറയുന്ന ഹോർമോൺ നമ്മുടെ ശരീരത്തിൽ കാൽസ്യം അതുപോലെ വൈറ്റമിൻ ഡി മഗ്നീഷ്യം തുടങ്ങിയവയെല്ലാം വളരെ റിലേറ്റഡ് ആണ്.. അപ്പോൾ ഈസ്ട്രജൻ ശരീരത്തിൽ കുറയുന്നത് അനുസരിച്ച് ശരീരത്തിലെ എല്ലുകളിലേക്കുള്ള കാൽസ്യത്തിന്റെ ഒരു ഭാഗം കുറയാൻ ചാൻസ് ഉണ്ട്.. അല്ലെങ്കിൽ എല്ലുകളിൽ നിന്ന് ഒരുപാട് കാൽസ്യം നഷ്ടപ്പെട്ടു പോകാൻ ചാൻസ് ഉണ്ട്.. അങ്ങനെയാണ് പെട്ടെന്ന് തന്നെ നമുക്ക് മുട്ട വേദന അല്ലെങ്കിൽ സന്ധിവാതം സ്ത്രീകളിൽ ഇത്തരം അവസ്ഥകൾക്ക് ശേഷം ഉണ്ടായി തുടങ്ങുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….