സാറ നീ ഇവിടേക്ക് ഒന്ന് വന്നേ.. കുളിപ്പുരയിൽ നിന്ന് ഉമ്മയുടെ ദയനീയമായ വിളികേട്ട് ഞാൻ വായിച്ചിരുന്ന ബുക്ക് കട്ടിലിലേക്ക് വെച്ചുകൊണ്ട് ഞാൻ പുറത്തേക്ക് ഓടി.. ഉമ്മ എന്താണ് പറ്റിയത്.. ഞാൻ ചെറുതായൊന്ന് വീണു മോളെ.. വാതിൽ തുറക്കാതെ ഞാൻ എങ്ങനെ അകത്തേക്ക് കയറും ഉമ്മ എന്നു പറഞ്ഞത് ഒരു കരച്ചിലോട് കൂടിയാണ്.. വീട്ടിലാണെങ്കിൽ മകൻ കട്ടിലിൽ ഉറങ്ങുന്നുണ്ട് അവനല്ലാതെ മറ്റാരുമില്ല എന്നുള്ളത് എന്നെ കൂടുതൽ സങ്കടപ്പെടുത്തി.. വാതിൽ കുറേ ഇളക്കി നോക്കി ഒരു രക്ഷയും ഇല്ല എന്ന് കണ്ടപ്പോൾ എൻറെ കരച്ചിലിന് ആക്കം കൂടി.. ഉമ്മ എന്ന് വിളിച്ച് കരയുന്നത് അല്ലാതെ ഒന്നും ചെയ്യാൻ എന്നെക്കൊണ്ട് കഴിയുന്നില്ലായിരുന്നു. ഈ സമയം കുഞ്ഞ് ഉണർന്നാൽ കട്ടിലിൽ നിന്ന് താഴേക്ക് ഇറങ്ങാൻ നോക്കും.. എല്ലാം കൂടി ഓർക്കുമ്പോൾ കയ്യും കാലും തളരുന്നത് പോലെ.. ഉച്ചഭക്ഷണം കഴിച്ച് ഹമീദ് ഇക്ക പോകുകയും ചെയ്തു.. ഇന്ന് ഇവിടെ നിൽക്കാൻ ഉമ്മ കുറെ പറഞ്ഞതാണ്..
വൈകുന്നേരം ജീപ്പിന് കുറെ ഓട്ടം കിട്ടുന്ന സമയമാണ് ഇപ്പൊ പോയാൽ മാത്രമേ ശരിയാവുള്ളൂ എന്ന് പറഞ്ഞ് ആണ് പോയത്.. ഹമീദിക്ക ഇറങ്ങാൻ നേരം ഞാൻ ഒന്ന് നിർബന്ധിച്ച് ആണെങ്കിൽ ഇവിടെ നിന്നിട്ടുണ്ടാവുമായിരുന്നു.. അതും കൂടി ഓർത്തപ്പോൾ എന്റെ വിങ്ങൽ കൂടി വന്നു.. ഉമ്മ എന്ന കരഞ്ഞുകൊണ്ട് വിളിക്കുമ്പോൾ ഒരു മൂളൽ മാത്രമേ കേൾക്കുന്നു ഉണ്ടായിരുന്നുള്ളൂ.. ഉമ്മയുടെ മൂളൽ മാത്രം കേട്ടപ്പോൾ എന്നിൽ എന്തോ വല്ലാത്ത ഭയം കൂടി വന്നു.. അരുതാത്തത് എന്തോ സംഭവിക്കാൻ പോകുന്നതുപോലെ.. എൻറെ മനസ്സ് പിടഞ്ഞു.. ഉമ്മ ഇല്ലാത്ത വീടിനെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല… തമ്പുരാനെ നീ തന്നെ തുണ.. പറമ്പിലൂടെ ആരെങ്കിലും വന്നാൽ മതിയായിരുന്നു എൻറെ റബ്ബേ.. അതുവരെ നീ എൻറെ അമ്മയെ കാത്തോളണേ..
പ്രാർത്ഥന ഞാൻ അറിയാതെ തന്നെ പുറത്തേക്ക് വന്നു.. ദൈവത്തെ വിളിച്ചു കരഞ്ഞാൽ പിന്നെ ദൈവം തന്നെ വഴി കാണിച്ചു തരും.. അതിൻറെ ഭാഗമായി ജാനു പശുവിനെ കെട്ടാൻ വേണ്ടി പറമ്പിലേക്ക് വന്നപ്പോൾ എൻറെ കരച്ചിൽ കേട്ടു.. നബീസുമ്മ എന്താണ് വിളി കേൾക്കാത്തത്.. സാറ എന്തിനാണ് കരയുന്നത്.. കുഞ്ഞിന് വയ്യായ്ക വല്ലതും ഉണ്ടായോ.. എന്നൊക്കെ ചോദിച്ചുകൊണ്ടാണ് ജാനു ഏടത്തി കരച്ചിൽ കേട്ട ഭാഗത്തേക്ക് ഓടി വന്നത്.. വന്നപ്പോൾ കണ്ടത് കുളിമുറിയുടെ മുന്നിൽ നിന്നുകൊണ്ട് കരച്ചിൽ അടക്കാൻ പാടുപെടുന്ന അവളെയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….