ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഇന്ന് ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് അമിതവണ്ണം അതുപോലെ കുടവയർ എന്നൊക്കെ പറയുന്നുണ്ട്.. അമിതവണ്ണമുള്ള ആളുകളിൽ മാത്രമല്ല ഇത്തരത്തിലുള്ള കുടവയർ കണ്ടുവരുന്നത് മെലിഞ്ഞിരിക്കുന്ന ആളുകളിൽ പോലും കണ്ടു വരാറുണ്ട്.. അതുപോലെതന്നെ നേരെ തിരിച്ചും കാണാറുണ്ട് അതായത് അമിതവണ്ണം ഉള്ള ആളുകൾക്ക് വയർ ഉണ്ടാവാറില്ല.. എന്നാൽ കൂടുതൽ ആളുകളെ എടുത്തു നോക്കിയാലും എല്ലാവർക്കും അമിതവണ്ണവും അതുപോലെതന്നെ കുടവയറും ഉള്ളവരാണ്.. അപ്പോൾ ഈ ഒരു പ്രശ്നത്തിന് നമുക്ക് എന്തെല്ലാം ചെയ്യാൻ സാധിക്കും എന്നുള്ളതിനെ കുറിച്ചാണ് ഈ വീഡിയോയിലൂടെ ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത്..
പൊതുവേ നമ്മൾ ഇതിനുമുമ്പും പറഞ്ഞു കേട്ടിട്ടുള്ള ഒരു കാര്യമാണ് കുടവയർ കുറയ്ക്കാൻ നല്ല രീതിയിലുള്ള ഭക്ഷണങ്ങളും അതുപോലെതന്നെ നല്ല വ്യായാമവും ആവശ്യമാണ് എന്നുള്ളത്.. ചില ആളുകൾക്ക് എന്തൊക്കെ തന്നെ ചെയ്താലും കുടവയർ കുറയാത്ത ഒരു അവസ്ഥ കണ്ടു വരാറുണ്ട്.. ഇത്തരക്കാർക്കാണ് നമ്മൾ മരുന്നിലൂടെ മാറ്റിയെടുക്കുന്നത്.. ആദ്യമേ തന്നെ നമുക്ക് ഇത് കുറയ്ക്കാനുള്ള ചില ഡയറ്റുകളെ കുറിച്ച് പരിചയപ്പെടാം.. ആദ്യം നമുക്ക് ഭക്ഷണങ്ങളിൽ ഒഴിവാക്കേണ്ടത് മധുരം, ബേക്കറി അതുപോലെ തന്നെ മൈദ എന്നിവ പൂർണ്ണമായും ഒഴിവാക്കുക എന്നുള്ളതാണ് നിങ്ങൾ ആദ്യം ചെയ്യേണ്ടത്..
ഇപ്പോൾ മൈദ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ നോക്കുകയാണെങ്കിൽ ബ്രഡ് അതുപോലെതന്നെ ബിസ്ക്കറ്റ് തുടങ്ങിയ സാധനങ്ങൾ നമ്മൾ പൂർണ്ണമായും ഉപേക്ഷിക്കുക തന്നെ ചെയ്യണം.. പലരുടെയും ധാരണ പൊറോട്ട മാത്രമാണ് മൈദ എന്നാണ് പക്ഷേ അങ്ങനെയല്ല.. അതുപോലെ നല്ല തവിട് അടങ്ങിയ ധാന്യങ്ങൾ അതായത് വെള്ളം നിറത്തിലുള്ള അരികൾ ഉപേക്ഷിച്ച് തവിടെ അടങ്ങിയ അരിഭക്ഷണങ്ങൾ ഉപയോഗിക്കാം.. നമ്മൾ കൂടുതലും ഭക്ഷണപദാർത്ഥങ്ങളിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയവ ഒഴിവാക്കുക.. അതിനുപകരം കൂടുതൽ പ്രോട്ടീൻസും അതുപോലെതന്നെ വെജിറ്റബിൾസ് നമുക്ക് ആഡ് ചെയ്യാം.. ഇത് നമുക്ക് വിശക്കാതിരിക്കാൻ സഹായിക്കും.. അതുപോലെതന്നെ ഭക്ഷണത്തിനു മുൻപ് നല്ലൊരു സാലഡ് കഴിക്കാം.. ഇത്തരത്തിൽ നിങ്ങൾ കഴിച്ചാൽ തന്നെ നിങ്ങളുടെ ശരീരഭാരവും കുടവയറും കുറഞ്ഞുവരും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….