ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ആന്റിബയോട്ടിക് അവയർനസ് നെ കുറിച്ചാണ് ഇന്ന് സംസാരിക്കുന്നത്.. അതായത് നിങ്ങൾക്ക് എപ്പോഴാണ് ആൻറിബയോട്ടിക്കുകൾ ആവശ്യമായി വരുന്നത്.. നിങ്ങൾക്ക് സാധാരണയായി വരുന്ന പനി ജലദോഷം ചുമ തുടങ്ങിയ രോഗങ്ങൾക്ക് എല്ലാം ഈ ആന്റിബയോട്ടിക്കുകൾ ആവശ്യമുണ്ടോ.. നമ്മൾ ആവശ്യമില്ലാതെ തന്നെ ഇത്തരം ആന്റിബയോട്ടിക്കുകൾ കഴിച്ചാൽ നമുക്ക് എന്താണ് സംഭവിക്കുന്നത്.. തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഈ വീഡിയോയിലൂടെ വളരെ വിശദമായി മനസ്സിലാക്കാം.. എല്ലാവർഷവും നവംബർ മാസത്തിൽ 18 മുതൽ 24 വരെ ഉള്ള ദിവസങ്ങൾ WHO ആൻറിബയോട്ടിക് അവയർനസ് വീക്ക് ആയിട്ട് ആചരിക്കുന്നു.. 2015 മുതൽ ഇത് ആചരിച്ചു വരുന്നു.. ഇത്തരത്തിൽ ഒരു വീക്ക് ആചരിക്കേണ്ട ആവശ്യകത എന്താണ്.. സാധാരണ ആളുകൾക്ക് ഇതിനെക്കുറിച്ച് എന്താണ് ചെയ്യാൻ കഴിയുന്നത്..

അപ്പോൾ നമുക്ക് ആദ്യം എന്താണ് ആൻറിബയോട്ടിക്ക് എന്ന് മനസ്സിലാക്കാം.. ആൻറിബയോട്ടിക് എന്ന് പറഞ്ഞാൽ ബാക്ടീരിയകൾക്ക് എതിരെ പ്രവർത്തിക്കുന്ന ഒരു കൂട്ടം മരുന്നുകളെയാണ് നമ്മൾ ആൻറിബയോട്ടിക്ക് എന്ന് പറയുന്നത്.. ഈ ആൻറിബയോട്ടിക്കുകൾ അസുഖങ്ങൾ ഉണ്ടാക്കുന്ന ബാക്ടീരിയകളെ ചെറുത്ത് തോൽപ്പിക്കാനുള്ള കഴിവുകളാണ് ഉള്ളത്.. മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും ചെടികൾക്ക് പോലും ബാക്ടീരിയൽ ഇൻഫെക്ഷൻ വന്നു കഴിഞ്ഞാൽ ചിലപ്പോൾ ആൻറിബയോട്ടിക്ക് ആവശ്യമുണ്ടാകും.. പക്ഷേ ബാക്ടീരിയ അല്ലാതെ വേറെ ഏതുതരം രോഗമാണെങ്കിലും ആൻറിബയോട്ടിക് കഴിക്കുന്നത് കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവില്ല.. അസുഖങ്ങൾ ബാക്ടീരിയകൾ കൊണ്ട് മാത്രമല്ല നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നത്..

അസുഖങ്ങൾ വൈറസ് കൊണ്ടുണ്ടാവാൻ അതുപോലെ ഫംഗസ് കൊണ്ടുണ്ടാവാം.. ഇത്തരത്തിൽ പലതരം കാരണങ്ങൾ കൊണ്ട് നമുക്ക് ഇൻഫെക്ഷൻസ് ഡിസീസസ് ഉണ്ടാകാം.. അതിൽ ബാക്ടീരിയകൾക്ക് എതിരെ മാത്രമാണ് ആന്റിബയോട്ടിക്കുകൾ പ്രവർത്തിക്കുന്നത്.. അപ്പോൾ എന്താണ് ഈ ആന്റിബയോട്ടിക് റെസിസ്റ്റൻസ് എന്ന് പറയുന്നത്.. നമുക്കൊരു അസുഖം വന്നാൽ അതിനെതിരെ രോഗപ്രതിരോധശേഷി ഉണ്ടാകുന്നത് പോലെ ബാത്തികൾക്ക് എതിരെ നമ്മൾ നിരന്തരമായി ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചു കഴിയുമ്പോൾ അതിൽ ഒരു കൂട്ടം ബാക്ടീരിയകൾ ഈ ആൻറിബയോട്ടിക്കിനെ ചെറുക്കാൻ വേണ്ടി പഠിക്കുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..

Leave a Reply

Your email address will not be published. Required fields are marked *