ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. വിട്ടുമാറാത്ത അലർജി അതുപോലെ തുമ്മൽ ആസ്മ ചുമ.. ഒരുപാട് ആളുകൾക്ക് ഉള്ള ഒരു പ്രധാന സംശയമാണ് ഇത് തുടർച്ചയായി മരുന്നുകൾ കഴിച്ചാൽ പൂർണമായും മാറുമോ എന്നുള്ളത്.. തുടർച്ചയായി മരുന്നു കഴിച്ചു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിന് ഇത് എന്തെങ്കിലും നെഗറ്റീവ് ആയിട്ടുള്ള ഇമ്പാക്ട് ഉണ്ടാകുമോ എന്നുള്ളത് ഒക്കെ.. ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് എന്താണ് അലർജിക് റൈനൈറ്റിസ് എന്നതിനെക്കുറിച്ചാണ്.. അതുപോലെ എന്തൊക്കെയാണ് അലർജിക്ക് കാരണമാകുന്നത്.. അലർജിയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ്.. ഇതിനുള്ള പ്രധാനപ്പെട്ട പരിഹാരമാർഗങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി മനസ്സിലാക്കാം..
നമുക്ക് രോഗികൾ ഹോസ്പിറ്റലിലേക്ക് വരുമ്പോൾ തന്നെ മനസ്സിലാക്കാൻ കഴിയും അവരുടെ കണ്ണ് എല്ലാം ചുവന്നിരിക്കും അതുപോലെ മൂക്കും ചുവന്നിരിക്കും.. അവർ പറയുന്ന ലക്ഷണങ്ങളും ഇതൊക്കെ തന്നെയാണ്.. ഡോക്ടറെ രാവിലെ എഴുന്നേറ്റ ഉടനെ തന്നെ ഒരു 10 അല്ലെങ്കിൽ 20 പ്രാവശ്യം ഒക്കെ തുമ്മൽ വരും.. അതുപോലെ കണ്ണ് ചൊറിച്ചിൽ വരുന്നുണ്ട്.. മൂക്കിൽ നിന്ന് തുടർച്ചയായി വെള്ളം വരുന്നുണ്ട്.. എപ്പോഴും ഇതു കാരണം ഒരു ടവൽ കയ്യിൽ കരുതണം.. ചിലർക്ക് കുറച്ചു കഴിയുമ്പോൾ ഇത് മൂക്ക് അടപ്പിലേക്ക് പോകുന്നുണ്ട്.. അതുപോലെതന്നെ ചെവിയുടെ ഉള്ളിൽ ചെറിയ ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ട്..
അതുപോലെ തൊണ്ടയുടെ ഉള്ള കാറുന്നതുപോലെ ഒരു ഫീൽ.. അതുപോലെ ഇത്തരം ലക്ഷണങ്ങൾ ഉള്ളവരിലെ ബ്രീത്തിങ് ബുദ്ധിമുട്ടുണ്ടാകുന്നു.. അതായത് അവർക്ക് ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ടുകൾ.. അതുപോലെ രാത്രി കിടക്കുമ്പോഴും പലതരം ബുദ്ധിമുട്ടുകളും വരുന്നു.. ഇതെല്ലാം പൊതുവെ അലർജിയുടെ ലക്ഷണങ്ങൾ തന്നെയാണ്.. അപ്പോൾ ഇതിനുള്ള കാരണങ്ങൾ എന്താണ് എന്ന് നമ്മൾ നോക്കി കഴിഞ്ഞാൽ നമ്മുടെയെല്ലാം ബ്ലഡിലുള്ള ചെറിയ ചെറിയ കണ്ടന്റ് കോശങ്ങളുടെ അല്ലെങ്കിൽ ബ്ലഡിലെ കണ്ടൻറുകളുടെ അളവ് കൂടുന്നതിന്റെ ഭാഗമായിട്ടാണ് പൊതുവേ ഈ അലർജികൾ നമ്മുടെ ശരീരത്തിൽ കണ്ടു വരാറുള്ളത്.. ചില കുട്ടികളിൽ ഇത് ചെറുപ്പത്തിലെ തന്നെ ഇത്തരം അലർജി പ്രോബ്ലങ്ങൾ കണ്ടു വരാറുണ്ട്..മറ്റു ചിലർക്ക് പ്രായമായതിനു ശേഷം ആയിരിക്കാം കണ്ടുവരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…