ആരെങ്കിലും ഒരു വ്യക്തി നമ്മുടെ കൺമുന്നിൽ കുഴഞ്ഞു വീണാൽ ആദ്യം ചെയ്യേണ്ടത് എന്ത്… വിശദമായി അറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് പല സാഹചര്യങ്ങളിലും പെട്ടെന്നുള്ള ഒരു മരണം നമ്മൾ കൺമുന്നിലൂടെ എക്സ്പീരിയൻസ് ചെയ്യാറുണ്ട്.. ചിലപ്പോൾ നമ്മുടെ ചുറ്റുമുള്ള ആളുകളിൽ ആയിരിക്കും ഇത് സംഭവിക്കുന്നത്.. അത് ചിലപ്പോൾ മുതിർന്ന ആളുകളിൽ ആയിരിക്കാം അല്ലെങ്കിൽ ചെറിയ കുട്ടികളിൽ പോലും ആവാം അല്ലെങ്കിൽ കൗമാരപ്രായക്കാരായ ആളുകളിൽ ആയിരിക്കാം.. ഈ ഇടയ്ക്ക് നമ്മളെല്ലാവരും ഒരു വാർത്ത വായിച്ചിട്ടുണ്ടാവും ഒരു ഫുട്ബോൾ താരം പെട്ടെന്ന് കളിക്കിടയിൽ വീണത്.. ഇത്തരത്തിൽ ഒരു സംഭവം നമ്മുടെ മുൻപിൽ നടക്കുമ്പോൾ ആ ഒരു സമയത്ത് കറക്റ്റ് എന്താണ് ചെയ്യേണ്ടത് എന്ന് മനസ്സിലാക്കിയാൽ മാത്രമേ നമുക്ക് അവരുടെ ജീവൻ തിരിച്ചു കൊണ്ടുവരുവാൻ സാധിക്കുകയുള്ളൂ.. ചിലപ്പോഴൊക്കെ കൂടുതലും കല്യാണ വീടുകളിൽ ഒക്കെ ഇത്തരത്തിൽ സംഭവിക്കാറുണ്ട്..

അതുപോലെതന്നെ കൂടുതൽ ടെൻഷനുള്ള സമയങ്ങളിൽ ഇത്തരത്തിൽ ഉണ്ടാകാറുണ്ട്.. അതായത് സഡൻ ആയിട്ടുള്ള ഇമോഷൻസ് വേരിയേഷൻസ് ഉണ്ടാകുന്ന സമയങ്ങളിൽ അല്ലെങ്കിൽ ഏതെങ്കിലും ഒരു ബ്ലോക്കുകളുമായി അല്ലെങ്കിൽ മറ്റെന്തെങ്കിലും ഇൻഫെക്ഷനുമായി ബന്ധപ്പെട്ട് അങ്ങനെ പലപല കാരണങ്ങൾ കൊണ്ട് പെട്ടെന്ന് കുഴഞ്ഞുവീണ് ബോധം പോകാറുണ്ട് അതിലും ചില കണ്ടീഷനുകളിൽ മരണം വരെ സംഭവിക്കാറുണ്ട്.. അപ്പോൾ ഇത്തരത്തിൽ ഒരു സാഹചര്യത്തിൽ നമുക്ക് എന്താണ് ചെയ്യാൻ കഴിയുക.. കാരണം അത്തരത്തിൽ ഒരു സംഭവം നമ്മൾ കൺമുന്നിൽ നടക്കുമ്പോൾ ആ സ്പോട്ടിൽ വേണം നമുക്ക് എന്തെങ്കിലും ചെയ്യാൻ കഴിയേണ്ടത്..

അല്ലാതെ പെട്ടെന്ന് ബോധം പോകുമ്പോൾ അവിടെനിന്ന് നമ്മൾ വാരിയെടുത്ത ഹോസ്പിറ്റലിൽ കൊണ്ടുപോകുന്ന സമയത്തിനുള്ളിൽ തന്നെ പല കാര്യങ്ങളും സംഭവിക്കാം.. അതായത് ഇത്തരത്തിൽ ഒരു സാഹചര്യം ഉണ്ടാകുമ്പോൾ ആ ഒരു ഏതാണ്ട് കുറച്ചു മിനിറ്റുകൾക്കുള്ളിൽ തന്നെ തലച്ചോറിലേക്ക് ഓക്സിജൻ ലഭിച്ചില്ല എന്ന് ഉണ്ടെങ്കിൽ അവിടെ ബ്രെയിൻ ഡാമേജ് തുടങ്ങും.. അപ്പോൾ ഇത്തരം ഒരു കണ്ടീഷൻ കണ്ണിൽ ഉണ്ടാകുമ്പോൾ അവിടെനിന്ന് രോഗിയെ ഹോസ്പിറ്റലിലേക്ക് എത്തിക്കാൻ ചിലപ്പോൾ അരമണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂർ വരെ എത്താം.. ആ സമയം കൊണ്ട് നമുക്ക് ആ വ്യക്തിയുടെ ജീവൻ തിരിച്ചു കിട്ടാൻ പ്രയാസമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *