രമ്യ ഇപ്പോഴും ഈ പഴഞ്ചൻ സ്റ്റൈലിൽ തന്നെ ആണല്ലോ.. ഒന്ന് മോഡേൺ ആയികൂടെ.. ഷോൾ ഇടാത്ത ചുരിദാർ ആണല്ലോ ഇപ്പോഴത്തെ ട്രെൻഡ്.. അതൊക്കെ നിനക്കൊന്ന് ട്രൈ ചെയ്തു കൂടെ.. മാനേജറാണ് ഒരു അസ്സൽ വായി നോക്കി.. കൊടുത്തു ഞാൻ അയാൾക്ക് അസ്സൽ മറുപടി.. എന്നെക്കാൾ അത് എല്ലാം ചേരുക സാറിൻറെ ഭാര്യയ്ക്ക് ആവും എന്ന്.. അതുകൊണ്ട് ഇപ്പോൾ എന്തായി ഞാൻ ഏത് റിപ്പോർട്ടുകൾ കൊണ്ട് ചെന്നാലും അയാൾക്ക് തൃപ്തിയാകുന്നില്ല.. അതുകൊണ്ട് എന്നും വൈകും വീട്ടിലേക്ക് എത്താനും.. അന്നും പതിവുപോലെ എത്താൻ വൈകി പോരാത്തതിന് വല്ലാത്ത തലവേദനയും.. വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച മോള് ഭിത്തിയിൽ ആകെ ചിത്രം വരച്ചു വച്ചിരിക്കുന്നു.. വേറെ ഒരു തെർമോകോൾ ഭക്ഷണത്തിൽ കുറെ ചായങ്ങൾ തേച്ച് എന്നെ കൊണ്ടുവന്നു കാണിച്ചപ്പോൾ എനിക്ക് എല്ലാം കൂടി കണ്ടപ്പോൾ പെട്ടെന്ന് ദേഷ്യം വന്നു..
ഒന്നും പിന്നെ നോക്കിയില്ല കൈകൊണ്ട് തൊടയിൽ ഒരു അടി അങ്ങ് കൊടുത്തു.. തെറ്റ് ചെയ്തു എന്നതുകൊണ്ട് ആവണം അവൾ കരഞ്ഞില്ല.. ക്ഷീണം കൊണ്ട് ഉറങ്ങി എഴുന്നേറ്റപ്പോൾ കണ്ടത് അച്ഛനും മകളും കൂടി ഭിത്തിയിൽ വരച്ചുകൊണ്ടിരിക്കുന്നു.. പോരാത്തതിന് മുകളിൽ എവിടെയോ കിടന്നിരുന്ന ബാക്കി തെർമോകോൾ കൂടി എടുത്ത് കൊണ്ടുവന്നിരിക്കുന്നു മോൾക്ക് വരയ്ക്കാൻ വേണ്ടി.. ഞാൻ ഇതിനെക്കുറിച്ച് എന്ത് പറയാനാണ്.. എന്നെ കണ്ടപ്പോൾ രണ്ടുംകൂടി ഒരു അവിഞ്ഞ ചിരി.. ഞാനും അത് കണ്ടപ്പോൾ അറിയാതെ ചിരിച്ചു പോയി.. ഇതാണ് ഹരി.. എൻറെ സ്വന്തം ഭർത്താവ്.. അതുപോലെ എൻറെ സ്വകാര്യ അഹങ്കാരവും.. ഒരേ കോളേജ് അതുപോലെ ഒരേ ക്ലാസ്സ്.. നല്ല സുഹൃത്തുക്കൾ പിന്നീട് പ്രണയവും..
എൻറെ വീട്ടുകാർ ആദ്യം എതിർത്തു പിന്നീട് സമ്മതം മൂളി.. അതുകൊണ്ട് പിന്നീട് വിവാഹം നടന്നു.. ഇത് ഒരു സാധാരണ ലൗ സ്റ്റോറി ആണ് പക്ഷേ അവിടെയും കക്ഷി വ്യത്യസ്തനായിരുന്നു.. പഠിക്കുന്ന സമയത്ത് ഒന്നും കാര്യം പറഞ്ഞില്ല.. പാരൻസ് മീറ്റിങ്ങിന് വരുന്ന സമയത്ത് അച്ഛനോട് ഒക്കെ വളരെ കാര്യമായി സംസാരിക്കാറുണ്ടായിരുന്നു.. പക്ഷേ അതിൽ ഇങ്ങനെ ഒരു ഉദ്ദേശം ഒളിഞ്ഞു കിടക്കുന്നുണ്ടായിരുന്നു എന്ന് എന്നെ പ്രൊപ്പോസ് ചെയ്ത രീതി കണ്ടപ്പോഴാണ് മനസ്സിലായത്.. ക്ലാസ്സ് തീർന്ന ദിവസം ഒരുമിച്ച് ബസ്റ്റോപ്പിലേക്ക് നടക്കുന്ന സമയത്താണ് ആ ഒരു ചോദ്യം വന്നത്.. ഡി നീ എനിക്കൊരു സഹായം ചെയ്യുമോ.. നിനക്കറിയാമല്ലോ എനിക്ക് അച്ഛൻ ഇല്ല എന്ന കാര്യം.. അതുകൊണ്ടുതന്നെ നിൻറെ അച്ഛനെ എനിക്ക് തന്നേക്കാമോ.. സ്വന്തം അച്ഛനെ എനിക്ക് തരാൻ നിനക്ക് ബുദ്ധിമുട്ടുണ്ടാകും എന്ന് എനിക്കറിയാം.. അതുകൊണ്ട് സാരമില്ല എൻറെ അമ്മായച്ചൻ ആയിട്ട് തന്നാലും മതി.. ഇത്രയും നാൾ കഷ്ടപ്പെട്ട് നിങ്ങൾ മൂന്ന് പെൺമക്കളെയും വളർത്തി വലുതാക്കിയ ആ അച്ഛനെ പെട്ടെന്ന് ഒരു ദിവസം എനിക്ക് വിട്ടു തരാൻ നിനക്ക് ബുദ്ധിമുട്ട് ഉണ്ടാകും.. നന്നായി ആലോചിച്ച് മറുപടി പറഞ്ഞാൽ മതി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….