ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. കിഡ്നി സ്റ്റോൺ അതായത് മൂത്രശയത്തിൽ ഉണ്ടാകുന്ന കല്ലുകൾ.. ഇന്നത്തെ ആളുകളിൽ വളരെ സർവസാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് കിഡ്നി സ്റ്റോൺ എന്ന് പറയുന്നത്.. കണക്കുകൾ പ്രകാരം മൂന്നിൽ ഒരാൾക്ക് എങ്കിലും ജീവിതത്തിൽ എപ്പോഴെങ്കിലും വരാറുള്ള ഒരു ബുദ്ധിമുട്ടാണ് മൂത്രശയത്തിൽ കല്ലുകൾ എന്ന് പറയുന്നത്.. എന്തൊക്കെയാണ് കിഡ്നി സ്റ്റോൺ രോഗ ലക്ഷണങ്ങൾ എന്നു പറയുന്നത്.. ഒന്നാമത്തേത് അടിവയറ്റിലോ അല്ലെങ്കിൽ വയറിൻറെ സൈഡിലോ വേദനകൾ അനുഭവപ്പെടുക.. രണ്ടാമത്തേത് വേദനയോടുകൂടി ഛർദി അതുപോലെ ഓക്കാനം എന്നിവ വരിക..
മൂന്നാമത്തെത് വിട്ടുമാറാത്ത പനിയും അതുപോലെ കുളിരും വരുക.. നാലാമത്തേത് വേദനയോടു കൂടി തന്നെ മൂത്രം ഒഴിക്കാനുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും.. അപ്പോൾ ഒരു പുകച്ചിൽ അനുഭവപ്പെടും അല്ലെങ്കിൽ ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കണമെന്നുള്ള ഒരു തോന്നൽ വരിക അതല്ലെങ്കിൽ മൂത്രത്തിൽ രക്തത്തിൻറെ അംശം കാണുക.. ഇതൊന്നുമല്ലെങ്കിൽ വളരെ സർവ സാധാരണമായ ആളുകളിൽ കണ്ടുവരുന്ന മറ്റൊരു ലക്ഷണമാണ് അതായത് മൂത്രാശയെ കല്ലുകളുടെ വേദനകൾ കാരണം നമ്മൾ മെഡിക്കൽ സ്റ്റോറുകളിൽ പോയി വേദനകൾക്ക് ഉള്ള മരുന്നുകൾ വാങ്ങി കഴിക്കുന്നു.. പിന്നീട് വേദന മാറുന്നു എന്നാൽ വീണ്ടും കുറെ കഴിയുമ്പോൾ ഇതേ വേദനകൾ വീണ്ടും വരുന്നു..
ഇതെങ്ങനെ തുടർന്ന് പോയിപ്പോയി പിന്നീട് ഇതൊരു കിഡ്നി ഡാമേജ് ആകുന്ന ഒരു സ്ഥിതിയിൽ എത്തുന്നു.. അത്തരം ഒരു അവസ്ഥയിലേക്ക് രോഗികൾ പോകാതിരിക്കാൻ വേണ്ടിയാണ് നമ്മൾ ഇതിൻറെ രോഗം നിർണയവും ചികിത്സാരീതികളും നേരത്തെ തന്നെ പറഞ്ഞുതരുന്നത്.. അപ്പോൾ നമുക്ക് മൂത്രാശയത്തിൽ കല്ലുകൾ ഉണ്ട് എന്നുള്ളത് എങ്ങനെ തിരിച്ചറിയാൻ കഴിയും.. ഒന്നാമത്തെ ക്ലിനിക്കൽ എക്സാമിനേഷൻ അതായത് പരിശോധനകളിലൂടെ നമുക്ക് കണ്ടെത്താം.. അതിൻറെ കൂടെ കിഡ്നിക്ക് വല്ല തകരാറും സംഭവിച്ചിട്ടുണ്ട് എന്നറിയാൻ വേണ്ടി രക്തത്തിലെ ക്രിയാറ്റിൻ ലെവൽ പരിശോധിക്കും.. അതിൻറെ കൂടെ വല്ല ഇൻഫെക്ഷനും ഉണ്ടോ എന്നറിയാൻ ബ്ലഡ് കൗണ്ട് കൂടി പരിശോധിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….