ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലപ്പോഴും നമ്മൾ ഡോക്ടർമാരുടെ അടുത്ത് എന്തെങ്കിലും രോഗത്തിൻറെ ചികിത്സകൾക്കായി പോകുമ്പോൾ അവർ പലതരം ഭക്ഷണങ്ങൾ കഴിക്കരുത് എന്നുള്ളത് നിർദ്ദേശിക്കാറുണ്ട്.. പക്ഷേ ഏത് ഡോക്ടർമാരും എന്താണ് കഴിക്കേണ്ടത് എന്നതിനെക്കുറിച്ച് പറഞ്ഞുതരാറില്ല.. ഇതുമൂലം രോഗികളിൽ പലതരം കൺഫ്യൂഷൻസ് വരികയാണ് ചെയ്യുന്നത്.. ഡോക്ടർമാർ പലതരം ഭക്ഷണങ്ങൾ കഴിക്കരുത് എന്ന് പറയുമ്പോൾ ബാക്കിയുള്ളതെല്ലാം കഴിക്കാൻ പാടുമോ എന്നുള്ള ഒരു ഡൗട്ട് അവരിൽ വരുന്നു.. അവർ അത്തരം കാര്യങ്ങൾ കൂടി അറിയുന്നത് വളരെ അവർക്ക് നല്ലതായിരിക്കും.. ഇന്ന് ഇവിടെ നമ്മൾ സംസാരിക്കുന്നത് സ്ത്രീകളിൽ വളരെയധികം കണ്ടുവരുന്ന pcod എന്ന കണ്ടീഷനെ കുറിച്ചാണ്.. ഇത് പൊതുവേ സ്ത്രീകളിൽ വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഒരു പ്രശ്നമാണ്..
ഇതിനെക്കുറിച്ച് നമുക്ക് എല്ലാവർക്കും അറിയാം അതായത് നമ്മുടെ അണ്ഡാശയങ്ങളിൽ കുമിളകൾ പോലുള്ള സിസ്റ്റുകൾ രൂപപ്പെടുന്നതിനെയാണ് ഈ ഒരു അവസ്ഥയായി പറയുന്നത്.. ഇത് ഇങ്ങനെ രൂപപ്പെടുന്നത് മൂലം ഫിസിക്കലി മാത്രമല്ല നമ്മുടെ ഹോർമോൺ വ്യതിയാനങ്ങളെ പോലും ബാധിക്കും.. ഈയൊരു കണ്ടീഷനിൽ ടെസ്റ്റോസ്റ്റിറോൺ എന്ന പുരുഷന്മാരുടെ ഹോർമോൺ കൂടുകയും സ്ത്രീ ഹോർമോൺ ആയ ഈസ്ട്രജൻ ലെവൽ കുറയുകയും ചെയ്യുന്നു.. ഇത്തരത്തിൽ ഉണ്ടാകുമ്പോൾ സ്ത്രീകളിൽ പലതരം ലക്ഷണങ്ങളാണ് ഇതുമായി ബന്ധപ്പെട്ട കണ്ടുവരുന്നത്.. അതായത് സ്ത്രീകളിൽ അമിതമായി രോമവളർച്ച ഉണ്ടാകും.. അതുപോലെ തന്നെ ശരീരപരം വളരെയധികം വർദ്ധിച്ചു വരും.. അതുപോലെ ശരീരത്തിന്റെ മറ്റ് സ്വകാര്യ ഭാഗങ്ങളിലും എല്ലാം തന്നെ കറുപ്പ് നിറം വരുക.. അതുപോലെ മുഖത്തെല്ലാം കുരുക്കൾ വരുക..
അമിതമായി മുടികൊഴിച്ചിൽ അനുഭവപ്പെടുക.. അതുപോലെ സ്ത്രീകളിലെ ആർത്തവം ക്രമം തെറ്റി വരിക.. ചിലർക്ക് ആർത്തവം മാസങ്ങളായി ഇല്ലാതെ ഇരിക്കാം അതുപോലെ മറ്റു ചിലർക്ക് ബ്ലീഡിങ് അമിതമായി അനുഭവപ്പെട്ടേക്കാം.. അതല്ലെങ്കിൽ ഡ്രോപ്പ് ഡ്രോപ്പ് ആയിട്ട് മാസങ്ങളിൽ കൃത്യതയില്ലാതെ പോവാം.. ഇതിൻറെ ചികിത്സാരീതി എന്ന് പറയുന്നത് മൂന്ന് അതിൽ ഒന്നാമത്തേത് കൃത്യമായ ഡയറ്റ് ചെയ്യുക അതുപോലെ രണ്ടാമത്തെത് എക്സസൈസ് ചെയ്യുക.. ഇത് വളരെ നിർബന്ധമായ കാര്യമാണ്.. മൂന്നാമത്തെത് മെഡിസിൻ കഴിക്കുക എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..