ഞായറാഴ്ച രാവിലെ പാണ്ടി ലോറി കയറിയ തവളയെ പോലെ കട്ടിലിൽ കമിഴ്ന്നു കിടക്കുമ്പോഴാണ് മുതുകിൽ ആരുടെയോ കൈകൾ പതിഞ്ഞത്.. പുറംതിരിഞ്ഞ് നോക്കിയപ്പോൾ മുഖത്ത് കൈയും വെച്ച് അമ്മ ഇരിപ്പുണ്ട്.. എന്താ അമ്മേ ഇന്ന് ഞായറാഴ്ചയല്ലേ ഞാൻ അല്പം കൂടി കിടന്നോട്ടെ.. വളരെ ദയനീയമായി ഞാനത് അമ്മയോട് പറഞ്ഞു.. പുന്നാരമോൻ ആദ്യം എഴുന്നേൽക്ക് കാരണമെന്തെങ്കിലും അകത്തേക്ക് തള്ളണം എങ്കിൽ പുറത്തുപോയി വിറക് കീറി താ.. അമ്മ ഒരു പാവം മാറ്റവും ഇല്ലാതെ നടുവിന് കൈയും താങ്ങിക്കൊണ്ട് അത് പറഞ്ഞു.. ഇന്ന് നമുക്ക് പുറത്തു പോയി കഴിക്കാം.. അതും പറഞ്ഞ് തല വഴി പ്പുതപ്പുകൊണ്ട് മൂടി വീണ്ടും കിടന്നു.. പിന്നെ ഉറക്കം കഴിഞ്ഞ് കുറേനേരം മൊബൈലിൽ നോക്കിയിരുന്ന ശേഷം ഏതാണ്ട് 11 മണി കഴിഞ്ഞപ്പോഴാണ് എഴുന്നേറ്റ് പുറത്തേക്ക് വന്നത്.. പല്ലും തേച്ച് ടിവിയുടെ മുമ്പിൽ വന്ന് ഇരുന്നപ്പോഴാണ് അമ്മയെ എന്ന് ഞാൻ വിളിച്ചത്..
അല്പം കഴിഞ്ഞപ്പോൾ ഒരു ഗ്ലാസ് തണുത്ത ചായയുമായി അമ്മ എത്തി.. ഈ തണുത്ത ചായ മാത്രമേയുള്ളൂ ഇവിടെ കഴിക്കാൻ മറ്റൊന്നുമില്ലെ.. ചായ വാങ്ങി കൊണ്ട് അത് പറഞ്ഞപ്പോൾ അമ്മ എന്നെ ദഹിപ്പിക്കുന്നത് പോലെ ഒരു നോട്ടം നോക്കി.. വല്ലതും കഴിക്കണമെങ്കിൽ വിറകുവെട്ടി തരാൻ ഞാൻ മകനോട് പറഞ്ഞില്ലായിരുന്നോ.. അതിന് ഇവിടെ ഗ്യാസ് ഇല്ലേ അതിൽ വെക്കായിരുന്നില്ലേ.. അത് നാൽക്കുനാൾ വില കൂടുകയല്ലേ അതുകൊണ്ടുതന്നെ അത്യാവശ്യ സമയത്ത് മാത്രമേ അത് ഉപയോഗിക്കാൻ പാടുള്ളൂ. അതും പറഞ്ഞുകൊണ്ട് റിമോട്ട് വാങ്ങി ന്യൂസ് വെച്ചപ്പോൾ അതിൽ ബ്രേക്കിംഗ് ന്യൂസ് കാണിക്കുന്നു.. പാചകവാതക സിലിണ്ടർ വില കൂട്ടിയെന്ന്.. അതും പറഞ്ഞുകൊണ്ട് അമ്മ എന്നെ നോക്കിയപ്പോൾ കയ്യിൽ ഉണ്ടായിരുന്ന തണുത്ത ചായ ഞാൻ ഒറ്റയടിക്ക് തന്നെ കുടിച്ചു തീർത്തു.. അമ്മയെയും ടിവിയെയും ഞാൻ മാറിമാറി ദയനീയമായി നോക്കി..
എവിടെ വിറക് ഞാനിപ്പോൾ തന്നെ കീറി തരാം.. അതും പറഞ്ഞ് ഞാൻ ചാടി എഴുന്നേറ്റു.. വെറുതെ എല്ലാം അവിടെ ചായപ്പിൽ ഉണ്ട് പക്ഷേ ഇനി നീ വിറക് വെട്ടിയാലും ഇനി ഒന്നും ഉണ്ടാക്കാൻ വയ്യ.. മൂട് പോയി… അതും പറഞ്ഞുകൊണ്ട് അമ്മ എന്റെ കയ്യിലുള്ള ഗ്ലാസും വാങ്ങിച്ച് അടുക്കളയിലേക്ക് നടന്നു പോയപ്പോൾ ഞാൻ താടിയിൽ കയ്യും വെച്ച് ഇരുന്നു പോയി.. സ്വപ്നം കണ്ടിരിക്കാതെ വേഗം പോയി കുളിച്ചു എനിക്ക് വിശക്കുന്നു.. അടുക്കളയിൽ നിന്ന് അതും പറഞ്ഞുകൊണ്ട് വന്ന് അമ്മ നേരെ മുറിയിലേക്ക് കയറി.. ഇനിയിപ്പോൾ നോക്കി ഇരുന്നിട്ട് കാര്യമില്ല വെറുതെ പട്ടിണി കിടക്കാൻ പറ്റുള്ളൂ.. അതുകൊണ്ടുതന്നെ ഞാൻ കുളിച്ച് വന്നപ്പോഴേക്കും അമ്മയും റെഡിയായി ഇറങ്ങി.. ഇതെന്താ വല്ല ചെക്കന്മാരെയും കാണാൻ വിളിച്ചിട്ടുണ്ടോ? ചുരിദാർ ഒക്കെ ഇട്ട് ഇറങ്ങിയപ്പോൾ അമ്മയോട് ഞാൻ ചോദിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…