ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിലെ വളരെ സുപ്രധാനമായ ഒരു അവയവമാണ് ടോൺസിൽ എന്ന് പറയുന്നത്.. തൊണ്ടയുടെ ഇരുവശങ്ങളിലായി കാണപ്പെടുന്ന ചെറിയ ഗ്രൂപ്പ് ഓഫ് ടിഷ്യൂസ് ആണ് ഇത്.. ഇതിൽ ഉണ്ടാകുന്ന ഇൻഫെക്ഷൻ അതുപോലെ തന്നെ രോഗാണുബാധ അതുമൂലം ഉണ്ടാകുന്ന ഇൻഫ്ളമേഷൻ അതിനോട് അനുബന്ധിച്ച് ഉണ്ടാകുന്ന പ്രധാന രോഗങ്ങളും ഇതിനെയൊക്കെയാണ് നമ്മൾ ടോൺസിലൈറ്റിസ് എന്ന് പറയുന്നത്.. ഒരു വിഷയത്തെ കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നതും.. പലപ്പോഴും ടോൺസ്ലൈറ്റിസ് എന്ന പ്രശ്നം ഇടയ്ക്കിടയ്ക്ക് വരുമ്പോൾ സർജറി എന്ന ഒരു ഓപ്ഷൻലേക്ക് പല രോഗികൾക്കും പോകേണ്ടതായി വരും.. ആദ്യമേ പറഞ്ഞതുപോലെ രോഗ പ്രതിരോധ സംവിധാനത്തിലെ ഏറ്റവും വലിയ ഒരു അവയവമാണ് ടോൺസിൽ..
അതിനെ സർജറി ചെയ്ത് എടുത്തു കളയാതെ ശരീരത്തിൽ തന്നെ പ്രിസർവ് ചെയ്ത് എങ്ങനെ നമുക്ക് ഇതിൽ നിന്നും പുറത്തുവരാം എന്നതിനെക്കുറിച്ചാണ് നമ്മൾ ചർച്ച ചെയ്യുന്നത്.. ചെറിയ കുട്ടികളിലും അതുപോലെ ചെറുപ്പക്കാരായ ആളുകളിലുമാണ് ഈ ഒരു അസുഖം കൂടുതലായും കണ്ടുവരുന്നത്.. ഇതിൻറെ കാരണം എന്നു പറയുന്നത് അഞ്ചു മുതൽ 10 വയസ്സ് വരെയുള്ള പ്രായത്തിലാണ് ടോൺസിൽ എന്ന ഒരു അവയവം കൂടുതൽ ആക്റ്റീവ് ആയി നിൽക്കുന്നത്.. മറ്റൊരു കാര്യം ഇത് സ്പ്രെഡ് ചെയ്യുന്ന ഒരു മെത്തേഡ് എന്ന് പറയുന്നത് കുട്ടികൾ ചുമയ്ക്കുമ്പോഴോ അല്ലെങ്കിൽ തുങ്ങുമ്പോഴോ പുറത്തേക്ക് വരുന്ന ശ്രവങ്ങളിൽ കൂടി ആവാം..
അതുപോലെ അവരുടെ വസ്ത്രങ്ങൾ മാറിയിടുന്നത് മൂലവും ആവാം.. കുട്ടികൾ ഇതുമായി സ്കൂളിലേക്ക് പോകുമ്പോൾ അവിടെവച്ച് തുമ്മുകയോ അല്ലെങ്കിൽ ഒരുമിച്ച് ഭക്ഷണം കഴിക്കുകയോ ചെയ്യുമ്പോൾ ഇത് മറ്റുള്ളവർക്ക് കൂടി വരാനുള്ള സാധ്യത വളരെ കൂടുതലാണ്.. അതുകൊണ്ടുതന്നെയാണ് കുട്ടികളിൽ ഇത് വളരെ കൂടുതലായി കണ്ടുവരുന്നത്.. വൈറസാണ് ഏറ്റവും കൂടുതലായി ടോൺസിലൈറ്റ്സ് ഉണ്ടാക്കുന്നത്.. അതുപോലെ ബാക്ടീരിയാസും ഉണ്ടാക്കാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….