ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഇന്ന് ഒട്ടുമിക്ക ആളുകളും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ശരീരം ഒട്ടാകെയുള്ള വേദനകൾ എന്ന് പറയുന്നത്.. പലർക്കും ഒന്ന് വെറുതെ കൈകളിലെ വിരലുകളിൽ പോലും തൊടാൻ പറ്റില്ല കാരണം അത്രയ്ക്ക് വേദനകൾ ആണ് എന്ന് പറയും.. ചിലപ്പോൾ കേൾക്കുമ്പോൾ നമുക്കത് വെറുതെ പറയുകയായിരിക്കും അല്ലെങ്കിൽ മാനസികമായ എന്തെങ്കിലും പ്രശ്നമായിരിക്കാം എന്നൊക്കെ തോന്നിപ്പോകും എങ്കിലും ഇത് ശരിക്കും ഒരു രോഗം തന്നെയാണ്.. ചിലര് പരിശോധനയ്ക്ക് വരുമ്പോൾ പറയാറുണ്ട് ഡോക്ടറെ എനിക്ക് ശരീരമാസകലം വേദനയാണ് എൻറെ മുടിയിൽ പിടിച്ചാൽ പോലും എനിക്ക് വേദന അനുഭവപ്പെടുന്നു എന്നൊക്കെ..
അതുപോലെതന്നെ ഇത്തരം വേദനകൾ കാരണം ഒരു പണി ചെയ്യാൻ കഴിയില്ല.. അതുപോലെതന്നെയാണ് രാവിലെ എഴുന്നേറ്റ് കാല് നിലത്ത് കുത്തുമ്പോൾ കാലിൻറെ അടിഭാഗം നല്ല വേദനയായിരിക്കും.. അത് കുറേ നേരം കഴിയുമ്പോൾ പിന്നീട് ശരിയാവുകയുള്ളൂ.. അതുപോലെതന്നെ കുറച്ചു നടന്നാൽ തന്നെ മുട്ടിന്റെ ജോയിന്റുകൾക്കെല്ലാം വേദനകൾ അനുഭവപ്പെടും.. അതുപോലെതന്നെ ഇത്തരം പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് തന്നെ ആളുകൾക്ക് ശരിയായി ഉറങ്ങാൻ പോലും കഴിയാറില്ല.. നല്ല ഉറക്കം വരുന്നുണ്ടാവും പക്ഷേ ഈ ശരീരം മാസമുള്ള വേദനകൾ കാരണം ഒന്ന് നേരെ കിടന്നുറങ്ങാൻ ഒന്ന് തിരിയാനോ അല്ലെങ്കിൽ മറിയാനും പോലും കഴിയില്ല.. മാത്രമല്ല കൈകളിൽ വേദനകൾ കൂടാതെ കൈകളിൽ തരിപ്പ് കൂടി അനുഭവപ്പെടാറുണ്ട്.. അപ്പോൾ ഇവിടെ പരിശോധനയ്ക്ക് വരുന്ന ഭൂരിഭാഗം ആളുകളുടെയും ഒരു പ്രധാന പ്രശ്നം ശരീരമാസകലമുള്ള വേദനകൾ തന്നെയാണ്… ഇത്തരം വേദനകൾ അനുഭവപ്പെടുമ്പോൾ പലരും എണ്ണകൾ അതുപോലെ കഷായം എന്നിവയെല്ലാം ഉപയോഗിക്കാറുണ്ട്..
അതിലൊന്നും മാറാതെ വന്നാൽ പലതരം പെയിൻ കില്ലേഴ്സ് കഴിക്കാറുണ്ട്.. ഇത്തരം മരുന്നുകൾ കഴിക്കുമ്പോൾ ആ ഒരു ദിവസം കുറച്ച് സമാധാനം കിട്ടുമെങ്കിലും ആ മരുന്ന് കഴിക്കുന്നത് നിർത്തി കഴിഞ്ഞാൽ പിന്നീട് നമുക്ക് അതേ വേദനയുടെ ഇരട്ടി വേദനയായിട്ട് അനുഭവപ്പെടും.. അതുപോലെതന്നെ ഒരു 80% ആളുകളിലും ഇത്തരം മരുന്നുകൾ കഴിച്ചാലും പൂർണമായും വേദന വിട്ടുമാറുന്നില്ല.. അപ്പോൾ ഇത്തരം അവസ്ഥകൾ ഉണ്ടാകുമ്പോൾ നമ്മൾ എന്താണ് കൂടുതലായും ശ്രദ്ധിക്കേണ്ടത്.. ഇത് എന്തുകൊണ്ടാണ് ശരീരത്തിൽ ഇത്തരത്തിലുള്ള വേദനകൾ അനുഭവപ്പെടുന്നത്.. ഇത് നമുക്ക് എങ്ങനെയാണ് പരിഹരിക്കാൻ കഴിയുക… കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….