കുടുംബ ക്ഷേത്രങ്ങളെ ഒഴിവാക്കി നിങ്ങൾ ഏത് അമ്പലത്തിൽ പോയാലും കഷ്ടകാലം മാറില്ല.. വിശദമായി അറിയാം…

ഓരോ വ്യക്തിക്കും കുടുംബ ക്ഷേത്രം എന്നൊന്ന് ഉണ്ട്.. കുടുംബ ക്ഷേത്രം എന്ന് പറയുമ്പോൾ അവരുടെ മുൻ തലമുറക്കാരായ കാരണവന്മാർ ഏതെങ്കിലും ഒരു ക്ഷേത്രത്തിലെ ദേവിയെയോ അല്ലെങ്കിൽ ദേവനെ യോ എല്ലാ ആചാരങ്ങളും ബഹുമാനങ്ങളും നൽകി ആരാധിക്കാം എന്ന് വാക്ക് നൽകി തങ്ങളുടെ കുലദൈവമായി ആചരിച്ച് ആരാധിച്ച് ഒരു ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തി പൂജിച്ചു വരുന്നതിനെയാണ് നമ്മൾ പിൻമുറക്കാർ കുലദൈവം അല്ലെങ്കിൽ കുല ദേവത എന്നൊക്കെ പറയുന്നത്.. അത്തരത്തിലുള്ള കുടുംബ ക്ഷേത്രങ്ങളിൽ നമ്മൾ പ്രധാനമായും കണ്ടുവരുന്ന പ്രതിഷ്ഠ എന്ന് പറയുന്നത് പരമശിവൻ അതുപോലെ വിഷ്ണു.. ദുർഗ്ഗാദേവി പ്രതിഷ്ഠകളാണ്.. ചില ഇടങ്ങളിൽ മഹാഗണപതിയെയും സൂര്യഭഗവാനെയും ഒക്കെ ആരാധിക്കുന്നതായി കാണാറുണ്ട്..

ഏറ്റവും പ്രധാനമായി നമ്മൾ കുടുംബ ക്ഷേത്രങ്ങളിൽ കണ്ടുവരുന്നത് ദേവിയെയും അതുപോലെ വിഷ്ണു ഭഗവാനെ യുമാണ്.. അപ്പോൾ ഇത്തരത്തിലുള്ള കുടുംബക്ഷേത്രങ്ങളിലുള്ള അതിൻറെ പ്രസക്തി അത് പലപ്പോഴും പലരും തിരിച്ചറിയാതെ പോകുന്നു എന്നുള്ളതാണ് വാസ്തവം.. നമ്മളിനി ഏതൊക്കെ ലോകത്തിലെ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിച്ചാലും ഇനി ലോകത്തിലെ ഏറ്റവും ശക്തിയുള്ള ഭഗവാനാണ് അവിടെ ഇരിക്കുന്നത് എന്ന് പറഞ്ഞാലും അത്രയും കിലോമീറ്റർ താണ്ടി പോയി പ്രാർത്ഥിച്ചിട്ട് വന്നാൽ അത്രയും കഷ്ടപ്പാടുകൾ നിറഞ്ഞിട്ടും പ്രാർത്ഥിച്ചിട്ട് വന്നാൽ കൂടി നമ്മുടെ കുടുംബക്ഷേത്രത്തിലെ കുല ദേവത അവരെ പ്രീതിപ്പെടുത്താതെ അല്ലെങ്കിൽ അവരുടെ മുമ്പിൽ പ്രാർത്ഥിക്കാതെ അവരെ മനസ്സറിഞ്ഞ് വിളിക്കാതെ നമ്മൾ ലോകത്തെ എവിടെ പോയി പ്രാർത്ഥിച്ചിട്ടും കാര്യമില്ല എന്നുള്ളതാണ് ഇന്നത്തെ തലമുറ ആദ്യമായി മനസ്സിലാക്കേണ്ട കാര്യം..

കുലദേവതയ്ക്ക് നമ്മളെ സഹായിക്കാൻ കഴിയുന്ന അത്രയും മറ്റൊരു ദേവിക്കും ദേവനും നമ്മളെ സഹായിക്കാൻ കഴിയില്ല എന്നുള്ളതാണ് വസ്തുത.. നമ്മുടെ കുല ദേവത സംതൃപ്ത ആണ് എന്നുണ്ടെങ്കിൽ നമ്മുടെ ജീവിതത്തിലെ ദുരിതങ്ങളും കഷ്ടങ്ങളും പാതി ഒഴിഞ്ഞുപോകും എന്നുള്ളതാണ്.. നമുക്ക് ഏതൊരു പ്രശ്നം വന്നാലും അല്ലെങ്കിൽ ഏതൊരു പ്രതിസന്ധി ഘട്ടങ്ങളിൽ നിന്നാലും നമ്മൾ മനസ്സുരുകി വിളിക്കേണ്ടതും പ്രാർത്ഥിക്കേണ്ടതും ആദ്യം കുല ദേവതയെ ആണ്.. നമ്മുടെ സഹായത്തിനായി ആദ്യം ഓടിയെത്തുന്നതും നമ്മുടെ കുല ദേവതായിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *