ചേട്ടാ ഗ്യാസ് വന്നു.. പേഴ്സ് എവിടെ ഞാൻ പൈസ എടുത്തു കൊടുക്കട്ടെ.. ലാപ്ടോപ്പിലേക്ക് മിഴി നട്ടിരുന്ന അശോകനോട് ഗായത്രി വന്നു ചോദിച്ചു.. ഹാ വന്നോ ഞാൻ കൊണ്ടു കൊടുക്കാം.. ലാപ്ടോപ്പ് താഴെ വച്ച് പേഴ്സും എടുത്ത് അശോകൻ മുറ്റത്തേക്ക് ചെന്നു.. ഷൈജു അതൊന്ന് അടുക്കളയിലേക്ക് വെച്ചേക്ക്.. ഞാനും കൂടെ പിടിച്ചു തരാം.. ഗായത്രി സിലിണ്ടർ കൊണ്ടുവന്ന ഷൈജുവിനോട് പറഞ്ഞു.. വേണ്ട നീ അങ്ങോട്ടേക്ക് മാറി നിൽക്ക്. ഞാനിത് ഒറ്റയ്ക്ക് കൊണ്ടുപോയി അകത്തേക്ക് വെച്ചോളാം.. ഇന്ന ഷൈജു നിൻറെ കാശ്.. അദ്ദേഹം നീട്ടിപ്പിടിച്ച പൈസ വാങ്ങിച്ച് ഷൈജു വണ്ടിയെടുത്തു പോയി.. നീ എന്തിനാടി വായും പൊളിച്ച് നിൽക്കുന്നത്.. ഏതെങ്കിലും ആണുങ്ങൾ വീട്ടിലേക്ക് വന്നാൽ ഉടനെ ചാടി പുറത്തേക്ക് ഇറങ്ങിക്കോളും.. ഗായത്രിയുടെ നേരെ വളരെ രൂക്ഷമായി നോക്കിക്കൊണ്ട് അയാൾ പറഞ്ഞു.. എൻറെ ഈശ്വരാ എന്റെ ചെറിയ ആങ്ങളയുടെ പ്രായമുള്ള ആ ചെക്കനെയോ..
എന്തിനാ അശോകേട്ടാ നിങ്ങൾ ഈ വേണ്ടാതീനം ഒക്കെ പറയുന്നത്.. സിലിണ്ടറുമായി അടുക്കളയിലേക്ക് പോയ അശോകനോട് അവൾ പരിഭവിച്ചു.. ഓ ശരി ആയിക്കോട്ടെ ഞാൻ എല്ലാം കാണുന്നുണ്ട്.. പാൽക്കാരനോടും മീൻകാരനോടും നീ വല്ലാതെ കൊഞ്ചി കുഴയുന്നത്.. ദേ അശോകേട്ട എൻറെ ക്ഷമയ്ക്ക് ഒരു അതിരുണ്ട് കേട്ടോ.. എൻറെ വീടിൻറെ ഭാഗത്തുനിന്നും വരുന്നതാണ് പാപ്പിച്ചേട്ടൻ.. എൻറെ അച്ഛൻറെ കൂട്ടുകാരൻ.. അദ്ദേഹത്തോട് എന്റെ വീട്ടിലെ വിശേഷങ്ങൾ ചോദിക്കുന്നതാണ് ഞാൻ.. നിങ്ങൾ വീടിനുള്ളിലേക്ക് കയറി എനിക്ക് വേണ്ടി കാവൽ ഇരിക്കാതെ ആദ്യം ഓഫീസിലേക്ക് പോകാൻ നോക്ക്.. ഇപ്പോൾ തന്നെ ലീവ് എല്ലാം തീർന്നില്ലേ.. ഇനി ഒന്നാം തീയതി ശമ്പളം കിട്ടുമോ എന്നുള്ളത് ദൈവത്തിന് അറിയാം..
സിലിണ്ടർ കണക്ട് ചെയ്തിരുന്ന അശോകനോട് അവൾ പുച്ഛഭാവത്തിൽ പറഞ്ഞു.. എന്നിട്ട് വേണം നിനക്ക് കണ്ടവൻമാരെ ഒക്കെ ഇതിനകത്തേക്ക് വിളിച്ചു കയറ്റാൻ അല്ലേ.. എൻറെ മഹാദേവ.. എന്നെക്കുറിച്ച് ഇത്തരത്തിൽ അപവാദം പറയുന്ന ഇങ്ങേരുടെ നാക്ക് പുഴുത്ത് പോകണേ എന്ന് അവൾ തലയിൽ കൈവെച്ചുകൊണ്ട് പറഞ്ഞു.. അന്നും അശോകൻ ജോലിക്ക് പോയില്ല.. ഹാളിൽ ഇരുന്നുകൊണ്ട് ഗായത്രിയുടെ ചലനങ്ങൾ ശ്രദ്ധിച്ചു കൊണ്ടിരുന്നു.. ഇടയ്ക്ക് ഗായത്രിയുടെ മൊബൈൽ ഫോൺ പെട്ടെന്ന് റിങ്ങ് ചെയ്യുന്നത് കണ്ടു അവൾ അറിയാതെ കതകിനു പുറകിൽ നിന്ന് അവൾ സംസാരിക്കുന്നത് കാതോർത്ത് നിൽക്കും.. അവളുടെ സംസാരത്തിൽ നിന്ന് അത് അമ്മയാണ് വിളിച്ചത് എന്ന് ബോധ്യപ്പെടുമ്പോൾ അയാൾ പതിയെ അവിടെ നിന്നും പിന്മാറും.. അടുക്കളയിൽ കറി വയ്ക്കാൻ കഷ്ണങ്ങൾ അരിയുമ്പോഴും ഗായത്രിയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുകയായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….