സ്ട്രോക്ക് രോഗം വരാനുള്ള ഒരു പ്രധാന കാരണം ഹൃദ്രോഗമോ.. എന്താണ് വാച്ച്മാൻ ഡിവൈസ് എന്ന് പറയുന്നത്…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പക്ഷാഘാതം അല്ലെങ്കിൽ സ്ട്രോക്ക് എന്ന രോഗത്തിന്റെ ഒരു പ്രധാന കാരണം ഹൃദ്രോഗമാണ്.. കാർഡിയോളജിസ്റ്റിന്റെ അടുത്തേക്ക് പല ന്യൂറോളജിസ്റ്റ് പലരെയും റഫർ ചെയ്യാറുണ്ട്.. അതിൻറെ എന്തെങ്കിലും പ്രശ്നങ്ങൾ കൊണ്ട് ആണോ ഇവർക്ക് സ്ട്രോക്ക് ഉണ്ടാകുന്നത്.. നമ്മുടെ നാട്ടിൽ സ്ട്രോക്ക് വരാനുള്ള ഒരു പ്രധാന കാരണം പ്രമേഹം പ്രഷർ അതിനുശേഷം ഹൃദയത്തിൽ ഉണ്ടാകുന്ന മിടുപ്പ് ന്റെ താള പിഴകളാണ്.. ഹൃദയത്തിൻറെ പ്രശ്നങ്ങൾ മൂലമാണ് സ്ട്രോക്ക് ഉണ്ടാകുന്നത്.. അതിന് എന്തൊക്കെയാണ് പരിഹാരം മാർഗങ്ങൾ.. അതിനെക്കുറിച്ച് കൂടുതൽ വിശദമായി പറയാനാണ് ഇന്ന് ഈ വീഡിയോ ചെയ്യുന്നത്.. ഹൃദയത്തിൽ ഉണ്ടാകുന്ന മിടുപ്പ് ന്റെ താളം പിഴകൾ പ്രധാന പ്രശ്നമാണ് ഏട്രൽ ഫിപുലെഷൻ..

ഇത്തരത്തിൽ മിടുപ്പുകൾക്ക് തകരാറു വരുമ്പോൾ ഹാർട്ടിന്റെ ഉള്ളിൽ തന്നെ രക്തങ്ങൾ കട്ടപിടിച്ച ആ ബ്ലഡ് ക്ലോട്ട് നമ്മുടെ ബ്രെയിനിലേക്ക് പോയി സ്ട്രോക്ക് ഉണ്ടാക്കുന്നു.. ഈയൊരു രോഗത്തിന് നമ്മൾ കാലങ്ങളായിട്ട് രക്തം അലിയിക്കുന്ന മരുന്നുകളാണ് കൊടുത്തുകൊണ്ടിരുന്നത്.. പക്ഷേ നിങ്ങൾക്ക് എല്ലാവർക്കും അറിയാം ഇത്തരത്തിൽ ബ്ലഡ് അലിയിക്കുന്ന മരുന്നുകൾ എടുക്കുമ്പോൾ ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങൾ.. ഇത് കാരണം ശരീരത്തിൽ ബ്ലീഡിങ് ഉണ്ടാവും.. ബ്ലഡ് കൂടുതലും അലിയുമ്പോൾ സ്വാഭാവികമായി പലർക്കും സ്കിന്നിന്റെ അടിയിൽ ബ്ലീഡിങ് ഉണ്ടാവും അല്ലെങ്കിൽ ശർദ്ദിക്കുമ്പോൾ ബ്ലഡ് വരും.. ചിലർക്ക് ശരീരത്തിൽ ഏതെങ്കിലും ഭാഗത്ത് മുറിവുകളും ഉണ്ടാവുകയാണെങ്കിൽ അത് നിൽക്കാത്ത രീതിയിൽ ബ്ലഡ് പോയിക്കൊണ്ടിരിക്കും..

ഇത് ഒരു വലിയ പ്രശ്നം തന്നെയാണ്.. തലച്ചോറിനകത്ത് ഇത്തരത്തിൽ ഒരു പ്രശ്നം ഉണ്ടാകുമ്പോൾ അത് നമ്മുടെ മരണത്തിന് വരെ കാരണമായിരിക്കും.. അപ്പോൾ ഈ ഒരു രക്തം അലിയിക്കുന്ന മരുന്നുകൾ അല്ലാതെ ഹൃദയത്തിൻറെ മിടുപ്പി ന്റെ താളപ്പിഴകൾ കാരണം സ്ട്രോക്ക് ഉണ്ടാക്കാതിരിക്കാൻ ഉള്ള ഒരു നൂതന ചികിത്സ മാർഗ്ഗമാണ് വാച്ച്മാൻ ഡിവൈസ്.. ഇത്തരം പ്രശ്നങ്ങൾ ഉള്ള ആളുകളിൽ ഹാർട്ടിന്റെ മുകളിലുള്ള അറകൾ താളം തെറ്റി തുടിക്കുകയാണ് ചെയ്യുന്നത്.. അത് നോർമലി പമ്പ് ചെയ്യുന്നതിന് പകരം ഹാർട്ട് ഇങ്ങനെ തുടിക്കുമ്പോൾ ഹാർട്ടിന്റെ മുകളിലത്തെ അറയിൽ ബ്ലഡ് കെട്ടിക്കിടക്കുകയാണ് ചെയ്യുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *