താരൻ പ്രശ്നങ്ങൾ ശരിക്കും പരിഹരിക്കപ്പെടേണ്ടത് എവിടെ നിന്നാണ്.. അതിൻറെ റൂട്ട് കോസ് എന്ന് പറയുന്നത് എവിടെയാണ്..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പുരുഷന്മാരും സ്ത്രീകളും ഒരുപോലെ ബാധിക്കപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് ഡാൻഡ്രഫ് അല്ലെങ്കിൽ താരൻ എന്ന് പറയുന്ന പ്രശ്നം.. ശരിക്കും പറഞ്ഞാൽ നമ്മൾ ഒരു ബ്ലാക്ക് ഡ്രസ്സ് ഒക്കെ ഇട്ട് പുറത്തു പോകുമ്പോൾ ആയിരിക്കും അതിൻറെ ഒരു തീവ്രത നമുക്ക് മനസ്സിലാക്കാൻ കഴിയുക.. കഴുത്തിന് പുറകിലും അതുപോലെ തന്നെ ഷോൾഡർ ഭാഗത്തൊക്കെയായിട്ട് ഒരു വെള്ള പൊടി ഇങ്ങനെ വീണു കിടക്കുന്നത് കാണാൻ കഴിയും.. ചില കേസുകളിൽ ഇത് വളരെ സിവിയർ ആയിരിക്കും. പൊതുവെ ഡാൻഡ്രഫ് എന്ന് പറയുമ്പോൾ സ്കാൽപിൽ മാത്രം വരുന്ന ഒരു അസുഖമായിട്ടാണ് ജനറലി പറയുന്നത് പക്ഷേ ചില കേസുകളിൽ ഇത് വളരെ സിവിയർ ആയിട്ട് ഉണ്ടാകും..

അതായത് ചിലർക്ക് ചെവിയുടെ ഉള്ളിലേക്ക് അതുപോലെ ചെവിയുടെ പുറകുവശത്തേക്ക്.. പുരികത്തിൽ അതുപോലെ കൺപീലികളിൽ പോലും ഇത്തരത്തിൽ ഒരു താരൻ പ്രശ്നം വരുന്നത് ആയിട്ട് ചില കേസുകൾ കാണാറുണ്ട്.. സത്യം പറഞ്ഞാൽ എന്താണ് ഈ താരൻ എന്ന് പറയുന്നത്.. ഡാൻഡ്രഫ് എന്ന് പറയുന്നത് ഒരു ഫങ്കൽ ഇൻഫെക്ഷൻ ആണ്.. ഇതിൻറെ ഒരു സിവിയർ കണ്ടീഷൻ നേരത്തെ പറഞ്ഞതുപോലെ കണ്ണിനും അതുപോലെ ചെവിയിലും ഒക്കെ വരുമ്പോഴാണ് അതൊരു സീവിയർ കണ്ടീഷൻ ആയി പറയുന്നത്.. ഇത്തരം താരൻ കണ്ടീഷൻ ഉള്ളവർ പൊതുവേ ചെയ്യുന്ന കാര്യങ്ങൾ എന്താണ് എന്ന് ചോദിച്ചാൽ ആന്റി ഡാൻഡ്രഫ് ഷാംപൂ ഉപയോഗിക്കും.. അല്ലെങ്കിൽ ആൻറി സെപ്റ്റിക് ആയിട്ടുള്ള ലോഷൻസ് ഒക്കെ ഉപയോഗിക്കും..

ഇത് ഉപയോഗിക്കുന്ന സമയത്ത് ഇത് വളരെയധികം കുറയുമെങ്കിലും ഇത് ഉപയോഗിക്കുന്നത് നിർത്തി കഴിഞ്ഞാൽ പെട്ടെന്ന് തന്നെ അത് വീണ്ടും തിരിച്ചു വരുന്നതായിട്ട് കാണാറുണ്ട്.. അപ്പോൾ ഇതിന്റെ ഒരു റൂട്ട് കോസ് നമ്മുടെ ശരീരത്തിൽ നിന്നും മാറണമെങ്കിൽ ശരിക്കും പറഞ്ഞാൽ എന്തുകൊണ്ടാണ് ഇത്തരം ഷാമ്പു ഒക്കെ ഉപയോഗിച്ച് കഴിഞ്ഞാൽ അത് നിർത്തി കഴിയുമ്പോൾ പിന്നീട് വീണ്ടും തിരിച്ചു വരുന്നത് എന്നുള്ള കാര്യങ്ങൾ നമ്മൾ മനസ്സിലാക്കണം.. ഇത് സത്യം പറഞ്ഞാൽ നമ്മുടെ ദഹനേന്ദ്രിയ വ്യവസ്ഥയിലുള്ള ചില ബാക്ടീരിയകൾ ഫംഗസിൽ ഉണ്ടാകുന്ന ചില ചേഞ്ചസ് ആണ് ചിലർക്കെങ്കിലും താരനായി റിഫ്ലെക്ട് ചെയ്യുന്നത്.. എല്ലാവർക്കും അങ്ങനെയല്ല പക്ഷേ ചില കേസുകളിൽ അങ്ങനെയാണ്.. ഇത് സത്യം പറഞ്ഞാൽ നമ്മുടെ ദഹനേന്ദ്രിയ വ്യവസ്ഥയിൽ നിന്ന് ആണ് പൂർണ്ണമായും പരിഹരിക്കപ്പെടേണ്ടത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *