എന്താണ് സ്കോളിയോസിസ്.. നട്ടെല്ലുകളെ ബാധിക്കുന്ന ഇത്തരം രോഗങ്ങളെ എങ്ങനെ നേരത്തെ തിരിച്ചറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. സ്കൊളിയോസിസ് എന്ന് പറഞ്ഞാൽ നട്ടെല്ലിന്റെ വളവ് എന്ന ഒരു അവസ്ഥയാണ്.. അത് ചിലപ്പോൾ വലതുഭാഗത്തേക്കുള്ള ചരിവ് ആയിരിക്കാം അല്ലെങ്കിൽ ഇടതുഭാഗത്തേക്കുള്ള ചരിവ് ആയിരിക്കാം.. അസുഖം എല്ലാ പ്രായക്കാർക്കും ഉണ്ടാകുന്ന ഒരു അസുഖമാണ്.. അതായത് കുട്ടികൾക്കും കാണാം അതുപോലെതന്നെ വയസ്സായ ആളുകളിലും കണ്ടു വരാം.. സാധാരണ ഉള്ള നട്ടെല്ലിന്റെ അളവിനെക്കാൾ കുറച്ചു കൂടുതൽ വളരുന്നതിനെയാണ് നമ്മൾ സ്കൊളിയോസിസ് എന്ന് പറയുന്നത്.. ഈ രോഗം വരാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്തെല്ലാമാണ്.. ഒരു രോഗത്തിന്റെ കാരണം എന്ന് പറയുന്നത് ഒരു 80 മുതൽ 85 ശതമാനം രോഗികൾക്കും പ്രത്യേകിച്ച് ഒരു റീസൺ ഇല്ലാത്ത വളർച്ചയുടെ തന്നെ കാരണമായ അഡോളസെൻറ് ഇടിയോപ്പതിക്ക് എന്നുള്ള ഒരു ടൈപ്പ് സ്കോളിയോസിസ് ആണ് കണ്ടുവരാനുള്ളത്..

ഒരു ചില ആളുകളിൽ ജന്മനാൽ തന്നെയുള്ള ഇത്തരം ഒരു അസുഖം കാണാറുണ്ട്.. സാധാരണ നമ്മുടെ നട്ടെല്ല് എന്ന് പറയുന്നത് ഒരു സ്ക്വയർ ഷേപ്പിൽ ആണ് ഉണ്ടാവുക.. ഇത്തരം രോഗമുള്ള ആളുകളിൽ ഒരു ഭാഗം മാത്രമേ ഉണ്ടാവുള്ളൂ മറ്റൊരു ഭാഗം ഉണ്ടാവില്ല.. അല്ലെങ്കിൽ ജന്മനാൽ തന്നെ ഇത്തരം എല്ലുകൾ ഒട്ടിപ്പിടിച്ചിരിക്കും.. അപ്പോൾ അതാണ് സെക്കൻഡ് ടൈപ്പ് സ്കോളിയോസിസ് എന്ന് പറയുന്നത്.. മൂന്നാമത്തെ ഒരുതരം എന്ന് പറയുന്നത് ന്യൂറോ മസ്കുലർ അതായത് മസിലിന്റെ പ്രശ്നങ്ങൾ കൊണ്ട് അല്ലെങ്കിൽ സ്പൈനൽ കോഡിന്റെ പ്രശ്നങ്ങൾ കൊണ്ടാവാം അല്ലെങ്കിൽ ബ്രയിനിന്റെ പ്രശ്നങ്ങൾ കൊണ്ട് ഉണ്ടാകുന്ന സ്‌കൊളിയോസിസ് ആണ്.. നാലാമത്തെ ഒരു ടൈപ്പ് എന്ന് പറയുന്നത് കണക്ടീവ് ടിഷ്യു ഡിസോഡർ.. അതായത് നട്ടെല്ലിന് മജ്ജകൾ സംബന്ധിക്കുന്ന പ്രശ്നങ്ങൾ കൊണ്ട് വരുന്ന ഒരു രോഗം..

അപ്പോൾ ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് അഡോളസെന്റ് ഇടിയോപ്പതിക്ക് സ്‌കോളിയോസിസ് എന്നതിനെ കുറിച്ചാണ്.. അതായത് പ്രത്യേകിച്ചൊരു റീസൺ ഇല്ലാതെ നമ്മുടെ വളർച്ചയുമായി ബന്ധപ്പെട്ട കാരണങ്ങൾ കൊണ്ടുവരുന്ന ഒരു അവസ്ഥയെ പറ്റിയാണ് ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത്.. സാധാരണ നമ്മുടെ നട്ടെല്ല് എന്ന് പറയുന്നത് കറക്റ്റ് സ്ട്രൈറ്റ് ആയിരിക്കും ഉണ്ടാവുക.. പക്ഷേ ഈ ഒരു രോഗാവസ്ഥയുള്ള ആളുകളിൽ നട്ടെല്ല് വലതുഭാഗത്ത് അല്ലെങ്കിൽ ഇടതുഭാഗത്തേക്ക് ചരിഞ്ഞിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *