മസിൽസ് അതുപോലെയുള്ള സന്ധി സംബന്ധമായ വേദനകളെ കുറിച്ചാണ് ഈ വീഡിയോയിലൂടെ പറയുന്നത്.. ഇതിൽ നമ്മൾ വളരെ പ്രധാനപ്പെട്ടതായി പറയുന്നത് വളരെ സിമ്പിൾ ടോപ്പിക്കാണ് പക്ഷേ പ്രമേഹ രോഗികളിൽ ഒരു 25% ആളുകളിൽ അലട്ടുന്ന ഒരു പ്രശ്നമാണ് നമ്മുടെ തോളിൽ ഉണ്ടാകുന്ന വേദന എന്ന് പറയുന്നത്.. അപ്പോൾ ഇതിൻറെ പുറകിലുള്ള കാരണങ്ങൾ എന്തൊക്കെയാണ് എന്നും.. നമ്മൾ പ്രമേഹ രോഗികളിൽ എന്തുകൊണ്ടാണ് അസുഖം വളരെ കൂടുതലായി കാണുന്നു എന്നതും.. ഇതിൻറെ പ്രധാനപ്പെട്ട ചികിത്സ രീതികൾ എന്തൊക്കെയായിരിക്കും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് വളരെ വിശദമായി മനസ്സിലാക്കാം..
നമ്മൾ ഈ തോളിൽ ഉള്ള വേദന വളരെ കോമൺ ആയി പറയുന്നുണ്ടെങ്കിലും പലപ്പോഴും അതിൻറെ ഒരു പ്രധാന പ്രശ്നം ഉടലെടുക്കുന്നത് നമ്മുടെ ഷോൾഡർ ജോയിന്റിലാണ്.. ഇത് ആദ്യമായി പ്രമേഹരോഗികൾ നോട്ടീസ് ചെയ്യുന്നത് മുകളിൽ ഇരിക്കുന്ന ബുക്കുകൾ എടുക്കാനും അല്ലെങ്കിൽ ഷെൽഫിൽ നിന്ന് മറ്റെന്തെങ്കിലും ഒരു സാധനം എടുക്കാനായി കൈകൾ പൊക്കുമ്പോൾ വേദന അനുഭവപ്പെടുക.. ഇത്തരം ഒരു സിറ്റുവേഷനിൽ ആണ് ഇത് തുടങ്ങുന്നത്.. അന്ന് മുതലായിരിക്കും നമ്മൾ അത് ശ്രദ്ധിക്കാൻ തുടങ്ങിയത്.. ഇത് പിന്നീട് കൂടുതൽ വഷളാകുമ്പോൾ കൈകൾ മുകളിലേക്ക് ഉയർത്താൻ ആയിട്ട് ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നു.. അതുപോലെ കൈകൾ പുറകിലോട്ട് എടുക്കാനായിട്ടും ബുദ്ധിമുട്ടുകൾ വരുന്നു..
അതുപോലെ രാത്രി കിടക്കുമ്പോൾ ഷോൾഡർ ഏരിയകളിൽ അകത്തുനിന്ന് അടികഠിനമായ വേദനകൾ അനുഭവപ്പെടുന്നു.. അതുമൂലം നമുക്ക് ശരിയായി ഉറങ്ങാൻ പോലും കഴിയാതെ വരും.. ഇതുപോലെയുള്ള പലതരം ബുദ്ധിമുട്ടുകളും രോഗികൾ പറയാറുണ്ട്.. ഇത് വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു അവസ്ഥയാണ്.. ഇത് സാധാരണ ആളുകളിൽ അഞ്ചു ശതമാനം ആണെങ്കിൽ പ്രമേഹരോഗികളിൽ ഏകദേശം 25% ആളുകളിൽ ഈ പ്രശ്നങ്ങൾ കണ്ടുവരുന്നു.. ഇത് ഫ്രോസൺ ഷോൾഡർ എന്ന പേരിലും അറിയപ്പെടുന്നു.. ഇത്തരമൊരു കണ്ടീഷൻ ഉണ്ടാകുമ്പോൾ ഈ വേദനകൾ വച്ച് നമുക്ക് ഒന്നും ചെയ്യാൻ കഴിയാത്ത ഒരു അവസ്ഥയിലേക്ക് നമ്മൾ പോവുകയാണ്.. ആദ്യം ആളുകൾ ചെയ്യുന്നത് ഇത് വളരെ ഒരു പ്രശ്നമായി തന്നെ ആരും എടുക്കാറില്ല.. ചെറുതായി ഒരു വേദന അനുഭവപ്പെടുന്നു അത്തരത്തിലാണ് ഇത് തുടങ്ങുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….