ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. തൈറോയ്ഡ് ഗ്രന്ഥി മുഴകൾ ഇതിനെക്കുറിച്ച് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. അതിനുള്ള കുറച്ച് സംശയങ്ങൾ ക്ലിയർ ചെയ്യാനാണ് ഇന്ന് ഈ വീഡിയോ ചെയ്യുന്നത്.. തൈറോയ്ഡ് ഗ്രന്ഥി എന്നു പറഞ്ഞാൽ നമ്മുടെ കഴുത്തിന്റെ ഫ്രണ്ട് ഭാഗത്ത് നമ്മുടെ അന്നനാളത്തിന്റെയും ശ്വാസനാളത്തെയും മുൻപിലായി ഒരു പൂമ്പാറ്റയുടെ ആകൃതിയിലുള്ള ഒരു ഓർഗൺ ആണ് നമ്മുടെ തൈറോയ്ഡ് ഗ്രന്ഥി എന്നു പറയുന്നത്.. തൈറോയ്ഡ് ഗ്രന്ഥികളിൽ നിന്നാണ് നമുക്ക് വേണ്ട തൈറോക്സിൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നത്.. ഇത് നമ്മുടെ ശരീരത്തിൽ വളരെ അധികം പ്രധാനപ്പെട്ട ഒരു ഹോർമോണാണ്.. അതായത് ആ ഹോർമോൺ കുറഞ്ഞു കഴിഞ്ഞാൽ നമുക്ക് ഉറക്കക്കുറവ് അനുഭവപ്പെടും.. അതുപോലെതന്നെ ശരീരഭാരം വർദ്ധിക്കുക അതുപോലെ തന്നെ കൊളസ്ട്രോൾ ശരീരത്തിൽ അമിതമായി വർദ്ധിക്കുക..
അതുപോലെ സ്ത്രീകളിൽ ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ വരുക.. ഇതുപോലെ ധാരാളം പ്രശ്നങ്ങൾ ഉണ്ടാക്കുന്ന അതായത് ഹാർട്ട് സംബന്ധമായ പ്രശ്നങ്ങൾ പോലും ഉണ്ടാക്കുന്ന ഒരു രോഗാവസ്ഥയാണ്.. അപ്പോൾ ഇത്തരത്തിലുള്ള തൈറോഡ് ഹോർമോൺ നമ്മുടെ ശരീരത്തിൽ നിലനിൽക്കുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.. രണ്ടാമതായി ഈ പറഞ്ഞ അതേ ഗ്രന്ഥിക്ക് ഉള്ളിൽ ചെറിയ ചെറിയ മുഴകൾ ആയിട്ട് കൂടുതലും എപ്പോഴും കാണാറുണ്ട്.. സാധാരണ രീതിയിൽ രോഗികൾ പരിശോധനയ്ക്ക് വരുമ്പോൾ പറയാറുണ്ട് സാറേ എന്റെ തൊണ്ടയുടെ ഭാഗത്ത് ഒരു തടിപ്പ് കാണുന്നുണ്ട്.. അതിന് എന്താണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങൾ ചോദിച്ചുകൊണ്ടാണ് സാധാരണയായി വരിക..
മിക്ക ആളുകൾക്കും അത് അറിയുന്നുണ്ടാവും എന്നാലും തൈറോയ്ഡ് ആണോ എന്നുള്ള ഒരു ഡൗട്ട് ഉണ്ടാവും.. ഇതിൽ എന്താണ് ചെയ്യേണ്ടത് എന്നൊക്കെ ചോദിച്ചിട്ട് ആയിരിക്കും ആളുകൾ വരിക.. അതിലും മുൻപേ തന്നെ ബ്ലഡ് പരിശോധിച്ചിട്ടാണ് വരുക.. അതുപോലെതന്നെ തൈറോയ്ഡ് ഹോർമോൺ ടെസ്റ്റുകളും ചെയ്തിട്ടാണ് വരിക.. അപ്പോൾ പറയാറുണ്ട് വന്നിട്ട് സാറേ എന്റെ തൈറോയ്ഡ് ടെസ്റ്റുകൾ ചെയ്തപ്പോൾ എല്ലാം നോർമലാണ്.. പക്ഷേ എനിക്ക് തൊണ്ടയുടെ ഭാഗത്താണെങ്കിൽ എന്തോ ഒരു തടിപ്പ് കാണുന്നുണ്ട്..ഇതെന്താണ് ശരിക്കും എനിക്ക് അതിനെ തൈറോയ്ഡ് രോഗം ഇല്ലല്ലോ എന്നൊക്കെ പറയാറുണ്ട്.. തൈറോയ്ഡ് ടെസ്റ്റ് ചെയ്തിട്ട് തൈറോയ്ഡ് നോർമലാണ് എന്നുള്ളത് കൊണ്ട് തൊണ്ടയുടെ ഭാഗത്ത് മുഴ വരില്ല എന്നുള്ളത് ഇല്ല.. അതുപോലെതന്നെ തൊണ്ടയിൽ മുഴവരുന്നത് തൈറോയ്ഡ് റിലേറ്റഡ് ആവണമെന്ന് ഇല്ല അതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….