നമ്മുടെ എല്ലാവരുടെയും വീട്ടിൽ വളരെ നിർബന്ധമായി ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ചൂൽ എന്ന് പറയുന്നത്.. ചൂൽ എന്ന് പറയുന്നത് എപ്പോഴും നമ്മൾ ലക്ഷ്മി ദേവിയെ ബന്ധപ്പെടുത്തി കൊണ്ടാണ് പറയാറുള്ളത്.. ലക്ഷ്മിദേവിയുമായി ബന്ധമുള്ള വസ്തുവാണ് ചൂൽ എന്നുപറയുന്നത്.. അതായത് നമ്മുടെ വീട്ടിലെ ഉപയോഗങ്ങൾക്ക് ശേഷം ചൂൽ എവിടെയാണ് വെക്കേണ്ടത്.. ചൂലിന്റെ യഥാർത്ഥ സ്ഥാനം എവിടെയാണ്.. വീട്ടിൽ അത് എവിടെയാണ് വെക്കേണ്ടത്.. വീട്ടിൽ ശരിയായ ഭാഗത്ത് ചൂൽ വയ്ക്കാതിരുന്നാൽ അതുകൊണ്ട് ഉണ്ടാകുന്ന പ്രധാന ബുദ്ധിമുട്ടുകൾ എന്തെല്ലാം ആണ്.. തുടങ്ങിയ കാര്യങ്ങളാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി സംസാരിക്കാൻ പോകുന്നത്.. ഇങ്ങനെയൊരു വീഡിയോ ചെയ്യാനുള്ള കാരണം എന്താണെന്ന് ചോദിച്ചാൽ പലപ്പോഴും പല സുഹൃത്തുക്കൾക്കിടയിലും പല പരിചയക്കാർക്കിടയിലും വാസ്തു സംബന്ധമായ കാര്യങ്ങൾ അവരുടെ വീടുകളിൽ നോക്കാൻ പോകുന്ന സമയത്ത് പലയിടങ്ങളിലും കണ്ടിട്ടുള്ള ഒരു കാര്യമാണ്.
ചൂല് സ്ഥാനം തെറ്റിയിരിക്കുന്നത്.. ഇത് വലിയ തോതിൽ നമുക്ക് വളരെയധികം ദോഷങ്ങൾ കൊണ്ടുവരും എന്നുള്ളതാണ്.. പലപ്പോഴും നമുക്ക് ആർക്കും അറിയില്ല ചൂൽ വീട്ടിൽ എവിടെയാണ് യഥാർത്ഥത്തിൽ വയ്ക്കേണ്ടത് എന്ന്.. പലപ്പോഴും വീടിൻറെ കന്നിമൂലയ്ക്ക് ആണ് ചൂല് കൊണ്ട് ഇടുന്നത്.. വീടിൻറെ അകം അടിച്ചുവാരുന്ന ചൂൽ അല്ലെങ്കിൽ തുടക്കുന്നത് അതുപോലെ അടുക്കള വൃത്തിയാക്കാനുള്ള ചൂൽ.. പുറത്ത് വീടിൻറെ മുറ്റം അടിച്ചുവാരാനുള്ള ചൂൽ ഇതെല്ലാം വീടിൻറെ കന്നിമൂലയിൽ കൊണ്ട് ഇടുകയാണ് പതിവ്.. ഇത് ഇത്തരത്തിൽ ചെയ്യുമ്പോൾ വലിയ ദോഷങ്ങളാണ് നമുക്ക് വരുത്തി വയ്ക്കുന്നത്..
ഇത് ചൂൽ വെക്കേണ്ട സ്ഥാനമേ അല്ല.. ഇങ്ങനെയൊന്നും ഒരിക്കലും ചെയ്യരുത്.. ഏതൊരു ഭവനത്തിലും ചൂലിന് ഒരു പ്രത്യേക സ്ഥാനമുണ്ട് എന്നുള്ളത് മനസ്സിലാക്കണം.. നമ്മുടെ വീട്ടിൽ ചൂൽ ശരിയായ സ്ഥാനത്ത് അല്ലാ ഇരിക്കുന്നത് എങ്കിൽ ആ വീട്ടിൽ ദുരിതങ്ങൾ ഒട്ടും ഒഴിയില്ല എന്നുള്ളതാണ്.. ആരോഗ്യപ്രശ്നങ്ങൾ തുടരെത്തുടരെ വന്നുകൊണ്ടേയിരിക്കും.. അതുപോലെ മനസ്സമാധാന കുറവ് കഷ്ടകാലങ്ങൾ അതുപോലെ തന്നെ സമ്പത്ത് വളരെയധികം നഷ്ടമാവുക… ഇനി സമ്പത്ത് ഉണ്ടായാൽ തന്നെ അത് നമ്മുടെ കയ്യിൽ നിൽക്കാത്ത ഒരു അവസ്ഥ ഉണ്ടാവുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…