ഗൗരി ഞാൻ ഇറങ്ങുകയാണ്.. പതിവുപോലെ ഇന്നും ചോറ്റുപാത്രം മറന്നു.. നിക്ക് വേണു ഏട്ടാ ഇതും കൂടി കൊണ്ടുപോകു.. അവളുടെ ഓടിയുള്ള ആ ഒരു വരവ് കാണാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്.. ചോറ്റുപാത്രം വാങ്ങിച്ച് അവളുടെ ഇടംകൈ പിടിച്ചുകൊണ്ട് ഞാൻ വെറുതെ കളിയായി ചോദിച്ചു അല്ലെങ്കിൽ ഇന്ന് ലീവ് എടുത്താലോ.. നാണം കൊണ്ട് അവൾ കൈ പതുക്കെ ഊരിയിട്ട് പറഞ്ഞു ഒന്ന് പോ വേണുവേട്ടാ.. ഇനി നേരം വൈകി എന്ന് പറഞ്ഞ് വണ്ടി സ്പീഡിൽ ഓടിക്കാൻ നിൽക്കരുത്.. മതി കൊഞ്ചിയത് വേഗം ചെല്ല്.. അവളെ അങ്ങനെ സ്നേഹിക്കുന്നത് കാണുമ്പോൾ കൂട്ടുകാർക്കും നാട്ടുകാർക്കും എല്ലാം അവരോട് വളരെ അസൂയ ആയിരുന്നു.. ഉച്ചയ്ക്ക് ഒരു ചായ കുടിക്കാൻ വേണ്ടി ഞാൻ ഒരു ചായക്കടയിൽ കയറി.. അപ്പോഴാണ് പരിചയമുള്ളവരുടെ മുഖത്തെല്ലാം ഒരു മ്ലാനത..
ചുണ്ടിൽ പരിഹാസം നിറഞ്ഞ ഒരു പുഞ്ചിരി.. ജയിൽ ശിക്ഷ അനുഭവിക്കുന്ന കുറ്റവാളിയോട് കാണിക്കുന്ന അതേ ഒരു വികാരമായിരുന്നു അവർക്കും.. കാര്യമറിയാതെ മേശപ്പുറത്ത് ഉണ്ടായിരുന്ന പത്രം എടുത്ത് ഞാൻ വായിച്ചു.. രാമേട്ടൻ എന്നും ചായയ്ക്ക് ഒപ്പം തരാറുള്ള ആ ഒരു പുഞ്ചിരി ഇന്ന് ഇല്ലായിരുന്നു.. ചായ കുടിച്ചുകൊണ്ട് പത്രത്തിൽ കണ്ണോടിക്കുമ്പോഴാണ് പരദൂഷണ ക്കാരനായ ഔസേപ്പിന്റെ ആ ഒരു ചോദ്യം.. വേണു നിൻറെ ഭാര്യയ്ക്ക് സുഖം തന്നെയല്ലേ.. ആ വാക്കിലെ മുള്ളിന്റെ മുന എന്നെ സ്പർശിച്ചു.. ചായ മുഴുവൻ കുടിക്കാൻ സമ്മതിപ്പിക്കാതെ ഹരി എന്നെ എഴുന്നേൽപ്പിച്ച് പുറത്തേക്ക് കൊണ്ടുപോയി..
എന്തൊക്കെയോ അസ്വസ്ഥതകൾ ഞാൻ വായിച്ചെടുത്തു.. വേണു എനിക്ക് ഒരു കാര്യം പറയാനുണ്ട്.. അത് എങ്ങനെയാണ് നിന്നോട് പറയേണ്ടത് എന്ന് എനിക്കറിയില്ല.. എന്നാൽ അത് നിന്നോട് പറയാതിരിക്കാനും എനിക്ക് കഴിയില്ല.. നീ അത് കേട്ട് തളരരുത് അതുപോലെ സത്യാവസ്ഥ മനസ്സിലാക്കാതെ വീട്ടിൽ പോയി വഴക്കിടുകയും ചെയ്യരുത്.. അവൻറെ മുഖവുറ എല്ലാം കണ്ടപ്പോൾ എനിക്കും ടെൻഷനായി.. വഴക്കിടാനോ എന്തിന്.. നീ മനുഷ്യനെ പേടിപ്പിക്കാതെ കാര്യം എന്താണെന്ന് വെച്ചാൽ പറയു.. അവനൊന്നും നോക്കാതെ തന്നെ കാര്യം പറഞ്ഞു.. വേണു നീ ഇന്നലെ ഓഫീസിൽ വന്നപ്പോൾ നിൻറെ വീട്ടിലേക്ക് ആരോ ഇന്നലെ പോയിരുന്നു.. നിൻറെ വീട്ടിൽ നിന്ന് എന്തൊക്കെയോ കൊഞ്ചലും കുഴയലും ഒക്കെ കേട്ടു എന്നാണ് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….