ഏട്ടാ എന്താണ് എന്നറിയില്ല ഈയിടെയായി അമ്മയ്ക്ക് വളരെ മൗനമാണ്.. ഭക്ഷണം കഴിച്ച് കിടന്നുറങ്ങാൻ നേരത്താണ് സുമ അത് ഭർത്താവിനോട് പറഞ്ഞത്.. എന്തുപറ്റിയെന്ന് നീ ചോദിച്ചില്ലേ.. ഞാൻ എന്താണ് കാര്യം എന്ന് ചോദിച്ചു പക്ഷേ അമ്മ ഒരക്ഷരം പറയുന്നില്ല.. ഏട്ടൻ എന്തായാലും ഒന്ന് ചോദിക്ക്.. അമ്മയ്ക്ക് ഇവിടെ എന്തിൻറെ കുറവാണ്.. ഭക്ഷണത്തിനും മരുന്നിനോ മറ്റ് എന്തെങ്കിലും ഒരു കുറവ് അമ്മയ്ക്ക് ഞാൻ വരുത്തുന്നുണ്ടോ.. അതൊക്കെ എനിക്കറിയാം രഘുവേട്ടാ.. ഞാൻ ഈ വീട്ടിലേക്ക് വന്നു കയറിയിട്ട് വർഷം 12 കഴിഞ്ഞു.. അന്നുമുതൽ കാണുന്നതാണല്ലോ അമ്മയോടുള്ള ഏട്ടൻറെ കരുതൽ..
ഏട്ടൻ തന്നെ പോയി എന്താണ് കാര്യം എന്ന് ചോദിക്ക് അപ്പോൾ പറയും.. ഇന്നലെ ഏട്ടൻ ഓഫീസിൽ പോകാൻ നേരം മക്കളെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തപ്പോൾ എന്നിട്ട് ഇറങ്ങി പോയപ്പോൾ ഏട്ടനെ തന്നെ നോക്കി നിന്ന് അമ്മയുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.. ഞാൻ അത് ശ്രദ്ധിച്ചു എന്ന് അറിഞ്ഞപ്പോൾ അമ്മ വേഗം കണ്ണുകൾ തുടച്ചു.. എന്നിട്ട് ജനാലകൾ വഴി പുറത്തേക്ക് നോക്കി നിന്ന്.. ഏട്ടൻ ഓഫീസിലേക്ക് പോയിട്ടും കുറെ നേരം അവിടേക്ക് തന്നെ നോക്കി നിന്നു.. അമ്മയ്ക്ക് എന്താണ് പറ്റിയത് എന്താണ് കണ്ണ് നിറഞ്ഞിരിക്കുന്നത് എന്ന് ഞാൻ അപ്പോൾ തന്നെ ചോദിച്ചു..
അപ്പോൾ എന്താണ് അമ്മ പറഞ്ഞത്… ഒന്നുമില്ല മോളെ കണ്ണിൽ പൊടി വീണതാണ് എന്ന് പറഞ്ഞു.. ചോദിക്ക് ഇനി അമ്മയ്ക്ക് വല്ലായ്മ ഉണ്ടോ എന്ന് അറിയില്ല.. നമുക്ക് കൂടുതൽ വിഷമം ആകും എന്ന് വിചാരിച്ച് ചിലപ്പോൾ പറയാതെ ഇരിക്കുന്നതാവും.. അമ്മ പ്രഷറിന്റെ മരുന്നുകളൊക്കെ കഴിക്കുന്നില്ലേ.. നീ അക്കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കുന്നില്ലെ.. ഞാൻ എല്ലാ കാര്യങ്ങളും കൂടുതലും ശ്രദ്ധിക്കുന്നുണ്ട് കേട്ടോ സമയത്തിന് ഞാൻ കൊടുക്കുന്നുണ്ട്.. ശരി എന്തായാലും നാളെയാവട്ടെ ഞാൻ ചോദിക്കാം..
രാത്രിയിൽ കിടന്നാലും അമ്മയ്ക്ക് എന്താണ് പറ്റിയത്.. രാത്രിയിൽ കിടക്കയിൽ കിടന്ന എത്ര ആലോചിച്ചിട്ടും രഘുവിന് അമ്മയുടെ വിഷമത്തിന്റെ കാരണം കണ്ടെത്താൻ കഴിഞ്ഞില്ല.. അവൻറെ മനസ്സിൽ തൻറെ ബാല്യകാലത്തിലേക്ക് കടന്നുപോയി.. അച്ഛൻറെ മരണശേഷം അമ്മയുടെ തണലിലാണ് താൻ വളർന്നത്.. പാടത്ത് പണിക്ക് പോയി കോഴിയെയും താറാവിനെയും ഒക്കെ വളർത്തി കിട്ടുന്ന വളരെ തുച്ഛമായ വരുമാനത്തിൽ നിന്നാണ് അമ്മ തന്നെ പഠിപ്പിച്ചു വലുതാക്കിയത്.. പലപ്പോഴും ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി വിഷമിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….