ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അലർജി സംബന്ധമായ പ്രശ്നങ്ങൾ ഇന്ന് നമ്മുടെ നാട്ടിൽ വളരെയധികം വർദ്ധിച്ചു വരുന്ന ഒരു കണ്ടീഷൻ ആണ് കണ്ടുവരുന്നത്.. സൈനസൈറ്റിസ് അതുപോലെ ജലദോഷം വിട്ടുമാറാത്ത കഫക്കെട്ട്.. ചുമ അതുപോലെ തുമ്മൽ.. ആസ്മ സംബന്ധമായ പ്രശ്നങ്ങൾ.. അതുപോലെതന്നെ ഇപ്പോൾ വളരെയധികം ആളുകളിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് സ്കിൻ അലർജി എന്ന് പറയുന്നത്.. സോറിയാസിസ് അതുപോലെ എക്സീമ തുടങ്ങിയ പ്രശ്നങ്ങള്‍ ഒരുപാട് ആളുകളിൽ കണ്ടു വരാൻ തുടങ്ങിയിട്ടുണ്ട്.. നമ്മുടെ ഇമ്മ്യൂണിറ്റി അല്ലെങ്കിൽ നമ്മുടെ പ്രതിരോധ കോശങ്ങൾ ഒരു ഓർഗനൈസ്ഡ് അല്ലാതെ വർക്ക് ചെയ്യുന്നതിന്റെ ഒരു സൈഡ് എഫക്ട് ആയിട്ടാണ് ഇങ്ങനെ ഒരു അലർജി എന്നുള്ള ഒരു റിയാക്ഷൻ നമ്മുടെ ശരീരത്തിൽ കണ്ടുവരുന്നത്..
അതായത് അലർജി ഉള്ളവരുടെ ശരീരത്തിൽ ഒരു കോഡിനേഷൻ ഇല്ലാതെയാണ് അവരുടെ പ്രതിരോധ കോശങ്ങൾ വർക്ക് ചെയ്യുന്നത്.. 90% നമ്മുടെ ശരീരത്തിന്റെ ഇമ്മ്യൂണിറ്റി തുടങ്ങുന്നത് അല്ലെങ്കിൽ കൺട്രോൾ ചെയ്യുന്നത് നമ്മുടെ ദഹനേന്ദ്ര വ്യവസ്ഥയിൽ നിന്നാണ്.. നമ്മുടെ ദഹനേന്ദ്ര വ്യവസ്ഥയിലുള്ള ബാക്ടീരിയകളാണ് 99% വും ഇമ്മ്യൂണിറ്റി കൺട്രോൾ ചെയ്യുന്നത്.. അപ്പോൾ നമ്മുടെ വയറിനുള്ളിൽ ഉള്ള ബാക്ടീരിയകൾ കറക്റ്റ് അല്ലെങ്കിൽ അതായത് ചീത്ത ബാക്ടീരിയകളുടെ അളവ് വളരെയധികം കൂടുതലാണെങ്കിലും നല്ല ബാക്ടീരിയകളുടെ അളവ് കുറവാണെങ്കിൽ ഇത്തരത്തിലുള്ള ഇമ്മ്യൂണിറ്റി ഡിസോർഡേഴ്സ് ആയിട്ടുള്ള ഒരു കണ്ടീഷൻ ഉണ്ടാകും..
അതിന് ഒരു ഉദാഹരണം പറയുകയാണെങ്കിൽ അലർജി അല്ലെങ്കിൽ ആസ്മ രോഗം ഉള്ള ഒരു കുട്ടിയുടെ മലം പരിശോധിച്ചു കഴിഞ്ഞാൽ അത് ഒരു ആരോഗ്യമുള്ള കുട്ടിയുടെ മലം ആയിട്ട് കമ്പയർ ചെയ്തു കഴിഞ്ഞാൽ ഈ അലർജി പ്രശ്നങ്ങളുള്ള കുട്ടികളിൽ കൂടുതലും അനാവശ്യമായ ബാക്ടീരിയകളുടെ അളവ് കൂടുതൽ കണ്ടുവരാറുണ്ട്.. ചിലപ്പോൾ നല്ല ബാക്ടീരിയകളുടെ അളവ് വളരെയധികം കുറവായിരിക്കും.. എത്ര അലർജി പ്രശ്നങ്ങളുള്ള കുട്ടികൾ ആയിക്കോട്ടെ മുതിർന്നവർ ആയിക്കോട്ടെ അവർക്കെല്ലാം കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് ദഹനേന്ദ്രിയ വ്യവസ്ഥയുമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്ന് പറയുന്നത്.. ഉദാഹരണമായിട്ട് അസിഡിറ്റി ആയിരിക്കാം അല്ലെങ്കിൽ മലബന്ധം ആയിരിക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..