അമ്മേ കേൾക്കുന്നുണ്ടോ.. അമ്മ മൊബൈൽ ഫോൺ ഇടത്തെ ചെവിയിൽ നിന്ന് വലതുഭാഗത്തേക്ക് മാറ്റിപ്പിടിച്ചു.. നീ പറഞ്ഞു ക്ലിയർ ആണ്.. അപ്പോൾ ഞാൻ പറഞ്ഞു വരുന്നത് എനിക്ക് മാത്രമല്ല കേട്ടോ ഞങ്ങൾ മൂന്നുപേർക്കും ഇതേ അഭിപ്രായം തന്നെയാണ്.. അമ്മയ്ക്ക് ഇപ്പോൾ 65 വയസ്സായില്ലേ.. ഒറ്റയ്ക്ക് ആ വലിയ വീട്ടിൽ എത്ര ഒറ്റയ്ക്ക് കഴിയും.. അമ്മ ഒന്ന് വീണുപോയാൽ ആരുണ്ട് നോക്കാൻ.. ഞങ്ങൾ അത് വല്ലതും അറിയുമോ.. പിന്നെ അമ്മയും നോക്കാൻ ഞങ്ങൾ മാത്രമല്ലേ ഉള്ളൂ.. നാലു ചുവടെ നടന്നാൽ കിതക്കുന്ന അവൻറെ വർത്തമാനം കേട്ടപ്പോൾ അമ്മയ്ക്ക് ചിരി വന്നു… ആരാ ആദ്യം വീഴുക എന്നുള്ളത് ആർക്കാണ് അറിയുക.. അവർ ചോദിച്ചു.. അതൊക്കെ ശരിയാണ് അമ്മ എന്നാലും ഞങ്ങൾക്ക് ഒരു സമാധാനം വേണ്ടേ.. ഇവിടെയാകുമ്പോൾ ഞങ്ങൾ മൂന്നുപേരും അടുത്തടുത്ത് ഉണ്ട്.. അമ്മയ്ക്ക് ആണെങ്കിൽ ഇവിടെ വന്ന് മാറി മാറി നിൽക്കാം..
ആദ്യം നിങ്ങൾ മൂന്നുപേരും ഇങ്ങോട്ടേക്ക് വരൂ.. വർഷം കുറെ ആയില്ലേ നാട് കണ്ടിട്ട്.. ഓണത്തിന് പോലും ഈ വർഷം വന്നില്ലല്ലോ.. അമ്മയ്ക്ക് അറിയാത്തതല്ലല്ലോ ഇവിടത്തെ തിരക്ക്.. ഇവിടെനിന്ന് ഒന്നു മാറി നിൽക്കാൻ പോലും സമയമില്ല അതുകൊണ്ട് ഓണം പോലും ഇല്ലായിരുന്നു.. ഹോട്ടലിൽ നിന്ന് മൂന്ന് സദ്യ വാങ്ങിച്ചു.. അത് കിട്ടിയപ്പോൾ വൈകുന്നേരം ആയി അതുകൊണ്ടുതന്നെ അത് ആര് കഴിക്കാൻ.. ജോലിക്കാർക്ക് പോലും വേണ്ടാതായി അതുകൊണ്ട് അത് വൈകുന്നേരം കളഞ്ഞു.. ജോലിക്കാരൊക്കെ വീട്ടിൽ സദ്യ ഉണ്ടാക്കി കാണാം. ആർക്കുവേണം അല്ലെങ്കിലും ഹോട്ടൽ സദ്യ.. ഞാൻ എന്തായാലും ഉടനെ അങ്ങോട്ടേക്ക് ഇല്ല… ഇവിടെ പാടത്തെ കൃഷി ഇറക്കുന്ന സമയമായി.. മേൽനോട്ടത്തിന് വിനു ഉണ്ടെങ്കിലും ഞാൻ അവിടെ വേണം.. അമ്മേ ഞാൻ പറഞ്ഞ കാര്യം… നീ എന്തായാലും അനിയത്തിമാരെയും കൂട്ടി വാ നമുക്ക് നോക്കാം.. അതും പറഞ്ഞുകൊണ്ട് അമ്മ ഫോൺ വെച്ചു.. അയാൾ ഫോൺ കയ്യിൽ വെച്ചു കൊണ്ട് തന്നെ നോക്കിയിരിക്കുന്ന അനിയത്തിമാരെ നോക്കി.. അമ്മ അങ്ങോട്ടേക്ക് ചെല്ലാൻ പറഞ്ഞു..
അതിന് നമുക്ക് എവിടെ നിന്നാണ് സമയം.. അവിടേക്കുള്ള യാത്രകൾ തന്നെ മൂന്നാലു മണിക്കൂർ ഉണ്ട്.. രണ്ടുദിവസം പോയി കിട്ടും.. എനിക്ക് അടുത്തമാസം എങ്കിലും പണം കിട്ടണം.. അറിയാമല്ലോ എൻറെ ബിസിനസ് വളരെ മോശമാണ്.. ഒരു അനിയൻ അപ്പോൾ പറഞ്ഞു.. എൻറെ ഭാര്യയും അമ്മയും കൂടി ചേരില്ല.. അവൾക്ക് അങ്ങോട്ടേക്ക് പോകുന്നു എന്ന് പറയുന്നത് തന്നെ ഇഷ്ടമല്ല.. പക്ഷേ ഇവിടുത്തെ അപ്പാർട്ട്മെന്റിന് അഡ്വാൻസ് കൊടുത്തു പോയി.. അമ്മയ്ക്ക് എന്തിനാണ് വയസ്സാംകാലത്ത് ഇത്രയും അധികം സുഹൃത്തുക്കൾ എന്ന് രണ്ടാമത്തെ അനിയനും ചോദിച്ചു.. ടോട്ടൽ എത്ര ഏക്കർ വരും ഏട്ടാ എന്ന് ഏറ്റവും ഇളയ ആൾ ചോദിച്ചു.. ടോട്ടൽ രണ്ട് ഏക്കർ ആണ് കൃഷി ചെയ്യുന്നത് വേറെ.. ഒരു രണ്ടു കോടി എങ്കിലും കിട്ടുകയില്ലെ.. നാട്ടിൻപുറം അല്ലേ വലിയ വിലയൊന്നും ലഭിക്കില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….