ഇന്ന് ഇവിടെ പറയാൻ പോകുന്നത് നമ്മൾ പലരും നമ്മുടെ ജീവിതത്തിൽ മറന്നു ഒരു കാര്യത്തെക്കുറിച്ച് ഓർമ്മപ്പെടുത്താൻ വേണ്ടിയാണ്.. നമ്മളെല്ലാവരും ഒരുപാട് ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്ന ആളുകളാണ്.. നമ്മളെല്ലാവരുടെയും ദുഃഖങ്ങൾ അകറ്റുവാൻ അതുപോലെ നമ്മുടെ കഷ്ടപ്പാടുകൾ അകറ്റുവാൻ നമ്മുടെ ജീവിതത്തിൽ ഒന്നിനും പുറകെ ഒന്നായി വരുന്ന പല പ്രശ്നങ്ങളും അകറ്റാൻ വേണ്ടിയൊക്കെ നമ്മൾ ക്ഷേത്രങ്ങളിൽ പോകുന്നു അതുപോലെ പലതരം വഴിപാടുകളും ചെയ്യുന്നു.. അതുപോലെതന്നെ പലവിധ ജോത്സ്യം വരെയും പണിക്കരെയും എല്ലാം കാണുന്നു തുടർന്ന് ഒരുപാട് പരിഹാരങ്ങളും എല്ലാം ചെയ്യുന്നു പക്ഷേ നമ്മളെല്ലാവരും നമ്മുടെ ജീവിതത്തിൽ വിട്ടുപോകുന്ന ഒരു കാര്യമാണ് ഇന്നത്തെ ഈ അധ്യായത്തിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്..
ഇത് പറയാൻ കാരണം എന്ന് പറയുന്നത് ഈ അടുത്തകാലത്തായിട്ട് ഒരുപാട് കാണാൻ വന്ന ആളുകളിൽ എന്നോട് സംസാരിച്ച ആ വ്യക്തികളെല്ലാം പറഞ്ഞ ഒരു കാര്യമാണ് വളരെയധികം ബുദ്ധിമുട്ടിലാണ് എന്നുള്ളത്.. അതായത് ഒന്നിന് പിറകെ ഒന്നായി ഓരോ പ്രശ്നങ്ങൾ ഇങ്ങനെ വന്നുകൊണ്ടിരിക്കുകയാണ്.. യാതൊരു തരത്തിലും മനസ്സമാധാനം ഇല്ല.. അതുപോലെ ജീവിതത്തിൽ എന്തെല്ലാം വഴിപാടുകൾ ചെയ്തിട്ടും ഒരു ഉയർച്ചയും ഉണ്ടാവില്ല.. ഏതൊരു പ്രശ്നം എടുത്താലും അതിനെല്ലാം മുടക്കവും ബുദ്ധിമുട്ടുകളും ആണ് എന്നൊക്കെ പറഞ്ഞ് ധാരാളം ആളുകൾ കാണാനായി വന്നിരുന്നു..
അപ്പോൾ പലരിലും കണ്ട ഒരു കാര്യം എന്ന് പറയുന്നത് അതായത് അവരുടെയെല്ലാം പ്രശ്നം വെച്ച് നോക്കിയപ്പോൾ ആദ്യം തന്നെ അതിൽ തെളിഞ്ഞുവന്നത് പരദേവതയുടെ കോപമാണ്.. പരദേവയുടെ ദുഃഖം നിഴലിച്ച് കാണുകയാണ്.. പരദേവതയുടെ ഇത്തരത്തിലുള്ള കോപത്തിലാണ് ആളുകൾക്ക് ഒരുപാട് ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഉണ്ടാവുന്നത്.. അപ്പോൾ പ്രശ്നം വയ്ക്കുമ്പോൾ നമ്മൾ അവരോട് ചോദിക്കാറുണ്ട് കുടുംബ ക്ഷേത്രം അല്ലെങ്കിൽ പരദേവത ക്ഷേത്രം എവിടെയാണ് എന്ന്.. നിങ്ങളുടെ പരദേവത ആരാണ് അതുപോലെ നിങ്ങൾ കുടുംബക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കാറുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം അവരോട് വിശദമായി തന്നെ ചോദിക്കാറുണ്ട്.. അപ്പോഴായിരിക്കും വളരെ ഞെട്ടിക്കുന്ന സത്യം മനസ്സിലാകുന്നത് ചിലർക്ക് അവരുടെ കുടുംബ ക്ഷേത്രം ഏതാണ് എന്ന് പോലും അറിയില്ല.. ചിലർക്ക് അറിയാമെങ്കിലും അവർ പറയും കുറേ വർഷങ്ങൾക്കു മുമ്പ് ഒരുതവണ പോയിട്ടുണ്ട് പിന്നീട് അങ്ങോട്ട് പോകാൻ പറ്റിയില്ല എന്നുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….