നീ ഇപ്പോഴും ഈ കമ്പനിയുടെ പേഡ് തന്നെ ആണോ ഉപയോഗിക്കുന്നത്.. സൂപ്പർമാർക്കിന്റെ റാപ്പിൽ നിന്നും വിസ്പറിന്റെ പാക്കറ്റ് വലിച്ചെടുക്കുമ്പോഴാണ് പുറകിൽ നിന്ന് ഒരു പുരുഷ ശബ്ദം കേട്ടത്.. തിരിഞ്ഞുനോക്കുമ്പോൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് എന്നെ നോക്കിക്കൊണ്ടിരിക്കുന്ന ആളെ മനസ്സിലാകാത്ത ഭാവത്തിൽ ഞാനും നോക്കി.. നീ എന്താടി എന്നെ ഇങ്ങനെ തുറിച്ചു നോക്കുന്നത്.. ഞാൻ ആടി ജീവൻ.. ഹോ നിനക്ക് എൻറെ പുതിയ പേര് അറിയില്ലല്ലോ.. എടീ ഞാൻ നിൻറെ പഴയ ക്ലാസ്മേറ്റ് രാജീവൻ ആണെടീ.. പണ്ട് ഒരു തുണ്ട് പേപ്പറിൽ എഴുതി തന്ന എന്നോട് വാങ്ങിപ്പിച്ചത് ഇതേ കമ്പനി തന്നെയായിരുന്നു അതുകൊണ്ടാണ് ഞാൻ ചോദിച്ചത്.. അപ്പോഴാണ് എനിക്ക് അവനെ മനസ്സിലായത് എൻറെ കൂടെ പഠിച്ച രാജീവൻ ആണ് അത് എന്ന്.. അവൻ പറഞ്ഞതും ശരിയാണ് കാരണം ഒരുകാലത്ത് ക്ലാസ്സിൽ പഠിക്കുമ്പോൾ അവിചാരിതമായി എനിക്ക് ബ്ലീഡിങ് ഉണ്ടായി.. എൻറെ കൂട്ടുകാരികളുടെ ആ കാര്യം ഞാൻ പറഞ്ഞപ്പോൾ അവർക്കെല്ലാം കടയിൽ പോയി പാഡ് വാങ്ങിക്കാൻ വല്ലാത്ത ഒരു മടി..
അങ്ങനെയാണ് മറ്റൊരു മാർഗം ഇല്ലാതെ എൻറെ ക്ലോസ് ഫ്രണ്ട് ആയിരുന്നു രാജീവനോട് ഞാൻ ആ കാര്യം പറയുന്നത്.. അവനെ ഞാൻ ഒരു തുണ്ട് പേപ്പറിൽ അതിൻറെ പേരെഴുതി കടയിലേക്ക് പറഞ്ഞയച്ചു.. അത് അവന് ഇപ്പോഴും ഓർമ്മയുണ്ടോ എന്ന് ഓർത്ത് എനിക്ക് വളരെ ലജ്ജ തോന്നി.. എടാ രാജീവൻ നീ എങ്ങനെയാണ് ജീവനായി മാറിയത്.. ആ വിഷയം മാറ്റാനായി ഞാൻ അവനോട് കുശലം ചോദിച്ചു.. ദ്ദേ രേണു എൻറെ അച്ഛൻറെ പേരാണ് കുട്ടൻ.. അത് ചേർത്ത് വിളിക്കുന്ന നാണക്കേട് മാറ്റാൻ വേണ്ടിയാണ് ഞാൻ എൻറെ പേര് തന്നെ മാറ്റിയത്.. നീ ഇനി എന്നെ ആ പഴയ പേര് വിളിച്ച് നാറ്റിക്കരുത്.. ഓക്കേ ശരി ഇനി ഞാൻ വിളിക്കുന്നില്ല.. അല്ല നീ ഇപ്പോൾ എവിടെ നിന്നാണ് പൊട്ടി വീണത്.. കുറെ വർഷങ്ങൾ ആയല്ലോ കണ്ടിട്ട് നീ ആകെ ആളു മാറിപ്പോയി.. പണ്ട് നാടൻ വിര പോലെ ഉണ്ടായിരുന്ന നീ ഇപ്പോൾ പേർഷ്യൻ കാറ്റ് പോലെ ആയില്ലേ.. നീ ആ പറഞ്ഞതിൽ തന്നെ ഉത്തരം ഉണ്ട് കാരണം ഡിഗ്രി കഴിഞ്ഞ് തുടങ്ങി ഞാൻ നേരെ പോയത് ഗൾഫിലേക്ക് ആയിരുന്നു.. ആദ്യം കമ്പനി ഡ്രൈവറായും അത് കഴിഞ്ഞ് ഹൗസ് ഡ്രൈവറായും ഒക്കെ ജോലി ചെയ്തു..
ഇപ്പോൾ സ്വന്തമായി ഒരു ലേബർ കമ്പനിയുണ്ട്.. അതുകൊണ്ടുതന്നെ അത്യാവശ്യം സമ്പാദ്യം ഒക്കെയായി അങ്ങനെ പോകുന്നു.. അപ്പോൾ നീ ചെറിയ ഒരു മുതലാളിയാണ്.. വെറുതെയല്ല പേര് തന്നെ മാറ്റിയത്.. അല്ല നിൻറെ ഭാര്യയും മക്കളും ഒക്കെ വന്നിട്ടുണ്ടോ.. അത് നല്ല കഥ അതിന് ഞാൻ ആദ്യം കല്യാണം കഴിച്ചിട്ട് വേണ്ട.. അതിനൊക്കെ എവിടെ നിന്നാണ് എനിക്ക് സമയം.. അല്ല നിന്റെ കാര്യം പറയ്.. ഹോ ഞാൻ വെറുമൊരു സാധാരണ വീട്ടമ്മ.. നിന്നെപ്പോലെ മുതലാളി അല്ലെങ്കിലും എൻറെ ഭർത്താവും ഒരു ഗൾഫുകാരനാണ് കേട്ടോ.. എനിക്ക് രണ്ട് പെൺമക്കളാണ് ഉള്ളത്.. അവർ പ്ലസ്ടുവിനും പത്താം ക്ലാസ്സിലും പഠിക്കുന്നു.. അവരെ ഞാൻ രാവിലെ സ്കൂളിൽ ആക്കിയിട്ടാണ് ഇങ്ങോട്ട് പർച്ചേസിന് വന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…