എൻറെ അടുത്ത് പലരും പറയാറുള്ള ഒരു പരാതിയാണ് തിരുമേനി പറഞ്ഞിട്ടുള്ള പല വഴിപാടുകളും ചെയ്തിട്ടും ഞങ്ങൾ പല ജോതിഷന്മാരെയും പോയി കണ്ടു അവർ പറഞ്ഞ എല്ലാ വഴിപാടുകളും ചെയ്തു പക്ഷേ ജീവിതത്തിൽ ഉയർച്ചകൾ മാത്രം ഉണ്ടാകുന്നില്ല.. ഒന്നിന് പുറകെ ഒന്നായി കഷ്ടകാലങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്.. എല്ലാ വഴിപാടുകളും ചെയ്യുന്നുണ്ട് അതുപോലെ ആഴ്ചയിൽ എല്ലാദിവസവും അമ്പലത്തിൽ പോകുന്നുണ്ട്.. പക്ഷേ എന്തൊക്കെ ആണെങ്കിലും വീട്ടിൽ ഒരു സമാധാനമില്ല അതുപോലെ ഇത്തരത്തിലുള്ള യാതൊരു നേട്ടങ്ങളും ഉണ്ടാവുന്നില്ല.. അപ്പോൾ ഇത്തരത്തിൽ പറയാതെ പറയുന്ന ആളുകളോട് എല്ലാം ഞാൻ ചോദിക്കാനുള്ള ഒരു ചോദ്യവും അതുപോലെ അവരുടെ വീടുകളിൽ പോയി സന്ദർശനം നടത്തി ഞാൻ വേണ്ട വഴിപാടുകൾ പറഞ്ഞു കൊടുക്കാറുണ്ട്.. എപ്പോഴും ഞാൻ അവരോട് ആദ്യമേ തന്നെ വീടിൻറെ വാസ്തു ശരിയാണോ എന്ന് ചോദിക്കാറുണ്ട്..
വീടിൻറെ വാസ്തുപ്രകാരം വീടിൻറെ അഷ്ടദിക്കുകളിൽ എന്തൊക്കെയാണ് എന്നുള്ളത് ആദ്യമേ തന്നെ ചോദിച്ച് മനസ്സിലാക്കാറുണ്ട്.. ഇതിൻറെ കാരണം എന്ന് പറയുന്നത് നമ്മുടെ വീടിൻറെ വാസ്തു ശരിയല്ലാതെ അതാത് ദിക്കുകൾക്ക് പ്രാധാന്യങ്ങൾ നൽകാതെ നമ്മൾ ഇനി എന്തെല്ലാം വഴിപാടുകൾ ചെയ്താലും എന്തെല്ലാം പ്രവർത്തിച്ചാലും ആ വീട്ടിൽ സമാധാനം ഐശ്വര്യം സന്തോഷം സമൃദ്ധികൾ ഒന്നും ഉണ്ടാവില്ല എന്നുള്ളതാണ്.. വാസ്തുപരമായിട്ട് ദേവൻറെ സാന്നിധ്യം അവിടെ ആ ഒരു പോസിറ്റീവ് ഊർജ്ജം സംരക്ഷിക്കണം എന്നുള്ളതാണ്.. അതില്ലാതെ ആ വീട്ടിൽ നമ്മൾ താമസിച്ചാൽ അല്ലെങ്കിൽ അവിടെ നിന്ന് ഇറങ്ങിപ്പോയാൽ നമ്മൾ ഉദ്ദേശിച്ച കാര്യത്തിന് ഒരു ഐശ്വര്യമോ അല്ലെങ്കിൽ വിജയമോ ഒന്നും തന്നെ ഉണ്ടാവില്ല..
കാരണം നമ്മുടെ വീടിൻറെ മൊത്തത്തിലുള്ള ഊർജ്ജ കേന്ദ്രങ്ങൾ തകർന്നിരിക്കുകയാണ്.. ദേവൻ ഇരിക്കേണ്ട സ്ഥാനത്ത് അശുഭകരമായ കാര്യങ്ങൾ ആയിരിക്കും നടന്നുകൊണ്ടിരിക്കുന്നത്.. അപ്പോൾ ഇതുമൂലം തന്നെ നമുക്ക് യാതൊരു കാരണവശാലും സന്തോഷവും സമൃദ്ധിയും സമാധാനവും ഒന്നും തന്നെ ഉണ്ടാവില്ല.. പലരോടും ചോദിക്കുമ്പോൾ പറയാറുണ്ട് വീടിന്റെ കന്നിമൂല എല്ലാം കറക്റ്റ് ആണ് എന്ന്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….