ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. 10 മുതൽ 30 ശതമാനം വരെയുള്ള സ്ത്രീകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്.. പെൽവിക് കൺജെഷൻ സിൻഡ്രം എന്നാണ് ഇതിനെ പറയുന്നത്.. നമുക്കെല്ലാവർക്കും കാലുകളിൽ വരുന്ന വെരിക്കോസ് വെയിൻ എന്ന പ്രശ്നത്തെക്കുറിച്ച് അറിയാം.. അതായത് കാലുകളിൽ തടിച്ച ഞരമ്പുകൾ ഉണ്ടാകും വേദനകൾ വന്നിട്ട് ഒരുപാട് ബുദ്ധിമുട്ടുന്ന ആളുകളെ നമ്മൾ കണ്ടിട്ടുണ്ടാവും.. അതുപോലെയുള്ള വെരിക്കോസ് വെയിൻ നമ്മുടെ അരക്കെട്ടുകൾ ഉണ്ടാവുന്ന അതിനെയാണ് നമ്മൾ പെൽവിക് കൺജെഷൻ സിൻഡ്രം എന്ന് പറയുന്നത്.. അത്തരം ആളുകളിൽ കാലുകളിൽ വെരിക്കോസ് വെയിൻ ഉണ്ടായിക്കൊള്ളണമെന്നില്ല..
അപ്പോൾ ഇത്തരം വെരിക്കോസ് വെയിൻ അവരുടെ അരക്കെട്ടുകൾ യൂട്രസിന് ചുറ്റിലും അവരുടെ ഓവറിയുടെ ചുറ്റിലും ഇത്തരം വെരിക്കോസ് വെയിൻ ഉണ്ടാവും.. അപ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് ചോദിച്ചാൽ കുറെ സമയം നിൽക്കുമ്പോൾ അല്ലെങ്കിൽ കുറെ സമയം ഇരിക്കുമ്പോൾ അവർക്ക് ആ ഭാഗങ്ങളിൽ കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും.. രാവിലെ എഴുന്നേറ്റ് ഉടനെ ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല പക്ഷേ ഉച്ചകഴിഞ്ഞ് വൈകുന്നേരം ആകുമ്പോഴേക്കും വയറു വീർത്തത് പോലെയുള്ള ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടാവും.. അതിൽ പ്രധാനമായും ഉണ്ടാകുന്ന പ്രശ്നങ്ങൾ അടിവയറ്റിൽ ഉണ്ടാകുന്ന വേദന അതുപോലെ ഷോൾഡറിന് പിറകിലായി വേദനകൾ അനുഭവപ്പെടും.. അതുപോലെ ആർത്തവസമയത്ത് ഉണ്ടാകുന്ന അതി കഠിനമായ വേദനകൾ..
അതുപോലെ യൂറിൻ പാസ് ചെയ്യുമ്പോൾ ഉണ്ടാകുന്ന വേദനകൾ.. ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന വേദനകൾ.. അതുപോലെതന്നെ ഇത്തരം തടിച്ച ഞരമ്പുകൾ മൂത്രമൊഴിക്കുന്ന ഭാഗങ്ങളിൽ ചില സമയങ്ങളിൽ കാണുകയും ചെയ്യാം.. ഇതൊക്കെയാണ് ഈ രോഗത്തിൻറെ പ്രധാന ലക്ഷണങ്ങളായി പറയുന്നത്.. പലപ്പോഴും ഇതിൻറെ ലക്ഷണങ്ങൾ വെച്ചിട്ട് ഈ രോഗമാണെന്ന് ഐഡന്റിഫൈ ചെയ്യാൻ കഴിയാതെ പോകാറുണ്ട്.. അതുപോലെതന്നെ ഇത്തരം ഒരു രോഗം നമ്മുടെ നാട്ടിലുണ്ട് എന്നുള്ളത് പലർക്കും അറിയില്ല അത് പുതിയൊരു കാര്യമായിട്ടാണ് പലരും കാണുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….