കേസ് നമ്പർ 112/2014.. രാജീവ് ഹാജർ ഉണ്ടോ എന്ന് കോടതിയിൽ വിളിച്ചു.. രാജീവ് പ്രതിക്കൂട്ടിൽ മിണ്ടാതെ കയറുന്നു.. ചാരുത എന്ന പെൺകുട്ടി ഭർത്ത് ഗൃഹത്തിൽ വച്ച് മരണപ്പെടുകയും അത് ആത്മഹത്യ ആണ് എന്ന് പോലീസ് റിപ്പോർട്ട് ചെയ്യുകയും തുടർന്ന് ചാരുതയുടെ പിതാവ് മരണത്തിൽ ദുരൂഹതയുണ്ട് എന്ന് ആരോപിച്ച് സമർപ്പിച്ച ഹർജിന്മേൽ വാദം പൂർത്തിയായിരിക്കുന്നു.. കൂടുതൽ എന്തെങ്കിലും കാര്യങ്ങൾ വാദി ഭാഗത്തിന് അല്ലെങ്കിൽ പ്രതിഭാഗത്തിനും ബോധിപ്പിക്കാൻ ഉണ്ടോ എന്ന് ജഡ്ജി ചോദിച്ചു.. ഇല്ല എന്ന് രണ്ട് വക്കീൽമാരും എഴുന്നേറ്റ മറുപടി പറഞ്ഞു.. ആയതുകൊണ്ട് തന്നെ ഈ കേസിന്റെ വിധി ഈ മാസം ഇരുപത്തിയാറാം തീയതി മാറ്റിവെച്ചിരിക്കുന്നു. ജഡ്ജി അതും പറഞ്ഞ് തന്റെ സീറ്റിൽ നിന്നും എഴുന്നേറ്റു.. കോടതി പിരിഞ്ഞു.. ശങ്കരനാരായണൻ അസ്വസ്ഥതയുടെ സീറ്റിൽ നിന്ന് എഴുന്നേറ്റു.. വരാന്തയിൽ രാജീവും അദ്ദേഹത്തിൻറെ വക്കീലും തികഞ്ഞ ആത്മവിശ്വാസത്തോടെ എന്തൊക്കെ ചർച്ചകളിലാണ്..
അയാൾ പതിയെ തന്റെ അഡ്വക്കേറ്റ് അടുത്തേക്ക് ചെന്നു.. അദ്ദേഹം പബ്ലിക് പ്രോസിക്യൂട്ടർ ആണ്.. സാറേ ഇത് നമുക്ക് അനുകൂലം ആകില്ലേ.. എന്ന് അയാൾ പതിയെ ചോദിച്ചു.. ശങ്കരേട്ടാ വാദം എല്ലാം ശങ്കരേട്ടൻ കേട്ടത് അല്ലേ.. നമ്മുടെ കയ്യിൽ ആവശ്യത്തിന് ഒരു തെളിവുകളും ഇല്ല.. അയാളുടെ സ്വരത്തിൽ കൂടുതൽ നിരാശകൾ പടർന്നിരുന്നു.. പക്ഷേ സത്യം നമ്മുടെ ഭാഗത്ത് അല്ലേ.. ഞാനിവിടെ പറഞ്ഞതല്ലേ ഒരു അച്ഛൻറെ കണ്ണീരിൽ ശങ്കരന്റെ വാക്കുകൾ മുറിഞ്ഞു.. ഒരു നിമിഷം അഡ്വക്കേറ്റ് ശങ്കരേട്ടനെ നോക്കി നിന്നു.. ശങ്കരേട്ടാ കോടതിക്ക് വേണ്ടത് അച്ഛനെയും അമ്മയുടെയും കണ്ണുനീരോ അല്ലെങ്കിൽ മറ്റെന്തെങ്കിലും അല്ല.. വിശ്വസിക്കാൻ കഴിയുന്ന തെളിവുകൾ ആണ്.. നമുക്ക് അത് ഇല്ല.. അതേ സമയത്ത് നിങ്ങളുടെ മകളുടെ മറ്റൊരുത്തനുമായി ബന്ധമുണ്ടായിരുന്നു എന്നും അവളുടെ പാസ്റ്റ് അത്ര നല്ലതല്ല എന്നും അവർക്ക് കൂടുതൽ തെളിവുകളും സാക്ഷികളുമുണ്ട്..
അവളുടെ കാമുകൻ നേരിട്ട് ഹാജരായത് നിങ്ങൾ തന്നെ കണ്ടതല്ലേ.. അവിടെ രാജീവന് തൻറെ ഭാര്യ ചതിച്ച നിഷ്കളങ്കമായ ഭർത്താവിൻറെ രൂപമാണ് ഉള്ളത്.. ഇതെല്ലാം കെട്ടിച്ചമച്ചത് തന്നെയാണ്.. പക്ഷേ തെളിവുകൾ.. അയാളുടെ വക്കീലിനെ കണ്ടില്ലേ തോമസ് ചെറിയാൻ.. ബുദ്ധി രാക്ഷസനാണ് അയാൾ.. പോലീസ് പോലും അയാൾക്ക് സപ്പോർട്ട് ആണ് ആ നിലയ്ക്ക് നമ്മൾ ജയിക്കണമെങ്കിൽ നീതിദേവത തന്നെ മുന്നിൽ വന്ന കനിയണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….