ഇന്ന് നിങ്ങളുമായി ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയമാണ്.. അതായത് സ്ട്രോക്ക് അഥവാ പക്ഷാഘാതം.. സ്ട്രോക്ക് എന്ന് പറഞ്ഞാൽ നമ്മുടെ തലച്ചോറിൽ ഉള്ള രക്തക്കുഴലുകളിൽ വരുന്ന ഡാമേജുകൾ കൊണ്ടുവരുന്ന ബ്രയിനിന്റെ ഫംഗ്ഷൻ അല്ലെങ്കിൽ തലച്ചോറിന്റെ പ്രവർത്തനത്തിൽ വരുന്ന പ്രശ്നങ്ങളെയാണ് നമ്മൾ പൊതുവേ സ്ട്രോക്ക് എന്ന് പറയുന്നത്.. രക്തക്കുഴലുകൾക്ക് ഡാമേജ് പ്രധാനമായും രണ്ട് രീതിയിലാണ് ഉണ്ടാകുന്നത്.. ഒന്നാമത്തേത് ശരീരത്തിൽ ബിപി അമിതമായി കൂടിയിട്ട് അത് ഡാമേജ് ആയി മാറുകയും തുടർന്ന് അതുമൂലം ബ്രയിനിൽ ബ്ലീഡിങ് ഉണ്ടാവുകയും ചെയ്യുന്നു.. രണ്ടാമതായി ഒരു ക്ലോട്ട് ഉണ്ടായി ആ രക്തക്കുഴലുകളിൽ ഒരു അടവ് വന്ന് അതുമൂലം തലച്ചോറുകളിൽ ഡാമേജ് വരുന്നതുമാണ് രണ്ടാമത്തെ കാരണം..
ഈ രണ്ടു രീതികളിലാണ് പ്രധാനമായും സ്ട്രോക്ക് വരുന്നത്.. എത്രയും പെട്ടെന്ന് തന്നെ സ്ട്രോക്ക് സംബന്ധമായ ലക്ഷണങ്ങൾ അതായത് ചുണ്ടുകൾ ഒരു വശത്തേക്ക് കോടി പോവുക.. അത് മൂലം സംസാരങ്ങൾക്ക് തടസ്സം ഉണ്ടാവുക.. അതുപോലെ കാഴ്ചകൾക്ക് മങ്ങൽ അനുഭവപ്പെടുക അതിമൂലം ഒരു ഭാഗം മാത്രം കാണുക അല്ലെങ്കിൽ രണ്ടു ഭാഗവും കാണാതിരിക്കുക ഇതെല്ലാം തന്നെ സ്ട്രോക്ക് സംബന്ധമായ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്..കൈകളുടെയും കാലുകളുടെയും ബലക്കുറവുകളെ സംബന്ധിച്ച് പറയുകയാണെങ്കിൽ ഒരു കയ്യോ അല്ലെങ്കിൽ ഒരു കാലോ ബലക്കുറവ് വരികയാണെങ്കിൽ അതും സ്ട്രോക്ക് സംബന്ധമായ ലക്ഷണങ്ങളാണ്.. സംസാരശേഷി എന്ന് പറയുന്നത് നമ്മുടെ ജീവിതത്തിൽ പഠിച്ചു വരുന്ന ഒരു കാര്യമാണ്..
അപ്പോൾ പെട്ടെന്ന് സംസാരശേഷി നഷ്ടപ്പെടുകയോ അല്ലെങ്കിൽ പറയുന്നത് മറ്റൊരാൾക്ക് വ്യക്തമാവാതിരിക്കുകയും ചെയ്യുന്നത് എല്ലാം സ്ട്രോക്ക് സംബന്ധമായ ലക്ഷണങ്ങളാണ്.. സംസാരശേഷി നഷ്ടപ്പെടുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സംസാരിക്കുമ്പോൾ അത് വ്യക്തമാവാതെ ഇരിക്കുകയോ അല്ലെങ്കിൽ മറ്റുള്ളവർക്ക് മനസ്സിലാകാതിരിക്കുകയോ ചെയ്യുന്നതെല്ലാം സ്ട്രോക്ക് സംബന്ധമായ ലക്ഷണമാണ്.. ഇത്തരം രോഗികളെ പെട്ടെന്ന് തന്നെ സ്ട്രോക്ക് സംബന്ധമായ ട്രീറ്റ്മെൻറ് ഉള്ള ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകേണ്ടതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..