ഞാൻ രമ.. എൻറെ ഭർത്താവ് ഹരിയേട്ടൻ ഗൾഫിലാണ്.. ഞങ്ങൾക്ക് രണ്ടു വയസ്സുള്ള ആൺകുട്ടിയും ഉണ്ട്.. വീട്ടുകാർ എല്ലാവരും കൂടി തീരുമാനിച്ച് ഉറപ്പിച്ച ഒരു വിവാഹമായിരുന്നു ഞങ്ങളുടേത്.. വിവാഹം കഴിഞ്ഞ് പതിനേഴാമത്തെ ദിവസം ഹരിയേട്ടൻ തിരിച്ച് ഗൾഫിലേക്ക് പോയി.. മിക്ക ഗൾഫുകാരെ പോലെയും അവസാനം നിമിഷത്തിലാണ് എല്ലാം ഒത്തുവന്ന കല്യാണം തന്നെ നടന്നത്.. ഹരിയേട്ടൻ വളരെ നല്ലവനാണ് എന്നതിൽ എനിക്ക് പൂർണമായ വിശ്വാസമുണ്ട്.. ദിവസവും മൂന്നുനേരം എങ്കിലും വിളിച്ച കാര്യങ്ങൾ എല്ലാം തന്നെ അന്വേഷിക്കും.. അത് കല്യാണം കഴിഞ്ഞ് അന്നുമുതൽ ഈ നിമിഷം വരെയും അങ്ങനെ തന്നെയാണ്.. കല്യാണം കഴിഞ്ഞ് ഒരു വർഷം ഭർത്താവിൻറെ വീട്ടിൽ തന്നെയായിരുന്നു.. ആകെക്കൂടി എന്റെ വീട്ടിലേക്ക് ഞാൻ മൂന്നു നാല് പ്രാവശ്യം മാത്രമേ പോയുള്ളൂ.. ഹരിയേട്ടൻ എപ്പോഴും വിളിച്ചാൽ ചോദിക്കും നിനക്ക് എന്തെങ്കിലും വേണോ എന്ന്.. അല്ലെങ്കിൽ എന്തെങ്കിലും കുറവുകൾ ഉണ്ടോ എന്നൊക്കെ.. അല്ലെങ്കിൽ അവിടെ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടോ എന്നൊക്കെ പലപ്പോഴായി ചോദിക്കും.. പക്ഷേ ഞാൻ എപ്പോഴും ഇവിടെ എനിക്ക് പൂർണമായ സന്തോഷമാണ് എന്ന് മാത്രമേ ഞാൻ പറയാറുള്ളൂ..
സത്യം അതല്ലെങ്കിൽ പോലും.. ഹരിയേട്ടൻ അയക്കുന്ന എന്ത് സാധനങ്ങൾ ആയാലും അതിന് പൈസ ആയാൽ പോലും അത് ആദ്യം ഹരിയേട്ടന്റെ അമ്മയെ കാണിക്കണം.. മിക്കവാറും എല്ലാ സാധനങ്ങളും അതേ പറമ്പിൽ തന്നെ വീടെടുത്ത് ഇരിക്കുന്ന സഹോദരിക്ക് കൊടുക്കും.. എന്നിട്ട് ഒരു സമാധാന വാക്കും പറയും നിനക്ക് നാളെ ആയാലും കിട്ടുമല്ലോ മോളെ എന്ന്.. അവൾക്ക് അങ്ങനെയല്ലല്ലോ അവളുടെ ഭർത്താവ് നാട്ടിൽ അല്ലേ ജോലി.. അമ്മയുടെ വാക്ക് കേട്ടാൽ അയാൾ നാട്ടിൽ പുറത്ത് കൂലിവേല ആണ് ചെയ്യുന്നത് എന്ന് തോന്നും.. എന്നാൽ ആള് അങ്ങനെയല്ല വില്ലേജ് ഓഫീസറാണ്.. അത്യാവശ്യം നല്ല കൈക്കൂലിയും വാങ്ങിക്കും.. എൻറെ ഹരിയേട്ടൻ ആ പൊരി വെയിലത്ത് സൈറ്റിൽ കിടന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതിന്റെ ഇരട്ടി മൂപ്പര് ഇവിടെ ഇരുന്ന് മാസം മാസം ഉണ്ടാക്കുന്നുണ്ട്.. എങ്കിലും ഹരിയേട്ടൻ അയച്ചുതരുന്ന പൈസകൾ കൊണ്ട് ഞാൻ ഇവിടെ ഒരുമാസത്തേക്ക് വാങ്ങി വയ്ക്കുന്ന സാധനങ്ങൾ ഒരാഴ്ച കഴിഞ്ഞാൽ അത് ഇവിടെ ഒന്നും കാണാറില്ല.. അതിൽ പലതും ഹരിയേട്ടന്റെ ചേച്ചിയുടെ സ്റ്റോർ റൂമിൽ എത്തിയിട്ടുണ്ടാവും..
ഹരിയേട്ടൻ അയച്ചുതന്ന പൈസയിൽ നിന്ന് ആദ്യമേ കുറച്ചു തുക വീട്ട് ചെലവിനായി അമ്മയുടെ കയ്യിൽ ഏൽപ്പിക്കും.. അപ്പോൾ തന്നെ കയ്യിലുള്ള പൈസ തീരുന്നതുവരെ അമ്മ പുതിയ പുതിയ ആവശ്യങ്ങളുമായി വന്നുകൊണ്ടിരിക്കും.. ഹരിയേട്ടൻ അനിയനെ എൻജിനീയറിങ് പഠിപ്പിച്ച ദുബായിൽ ജോലിയും ശരിയാക്കി കൊടുത്തു.. പക്ഷേ അവന് മരുഭൂമിയിൽ കിടന്ന് ഒരു ജോലിയും ചെയ്യാൻ തീരെ താല്പര്യമില്ലായിരുന്നു.. ഇവിടെ ശമ്പളം കുറഞ്ഞു എന്നതിൻറെ പേരിൽ ജോലിക്കും പോകുന്നില്ല.. അവൻ വന്നു രണ്ടു പഞ്ചാര വാക്ക് പറയുമ്പോൾ എന്റെ കൈയിലുള്ള പൈസയും കൂടി അമ്മ അവന് വാങ്ങിച്ചു കൊടുക്കും.. ചെലവിനാണെങ്കിൽ പോട്ടെ എന്ന് വയ്ക്കാം പക്ഷേ അവൻ രാത്രി ആകുമ്പോൾ 4 കാലിൽ മാത്രമേ വരൂ.. അവസാനം അമ്മയുടെ ഒരു സ്ഥിരം ഡയലോഗ് ഉണ്ട് നീ ഇതൊന്നും ഹരിയുടെ അടുത്ത് പറഞ്ഞു കൊടുക്കരുത് എന്ന്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..