എനിക്ക് ഒരുപാട് പേര് മെസ്സേജ് അയച്ചു ചോദിക്കുന്ന ഒരു ചോദ്യമുണ്ട് അതായത് കണ്ണേറ് ദൃഷ്ടി പ്രാക്ക് ദോഷം തുടങ്ങിയ പ്രശ്നങ്ങൾ കൊണ്ട് വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.. ഒന്നിനും ഇറങ്ങിത്തിരിക്കാൻ കഴിയുന്നില്ല എല്ലാ ഭാഗത്തും പ്രശ്നങ്ങളും എരിച്ചിലും ആണ്.. കണ്ണേറുകൊണ്ട് നമ്മളെ നശിപ്പിക്കുകയാണ്.. ഇതിന് എന്തെങ്കിലും പരിഹാരം പറഞ്ഞു തരണം എന്നൊക്കെ ധാരാളം പേര് വന്നു ചോദിക്കാറുണ്ട്. അപ്പോൾ അത്തരക്കാർക്ക് എല്ലാം ഞാൻ പറഞ്ഞു കൊടുക്കാനുള്ള ഒരു വഴിയാണ് ഇത് വളരെയധികം ഫലം കണ്ടിട്ടുള്ള ഒരു വഴിയാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്.. അപ്പോൾ നമ്മൾ ആർക്കും ഉപദ്രവങ്ങൾ ചെയ്യാൻ വേണ്ടിയിട്ടു അല്ലെങ്കിൽ മറ്റുള്ളവരെ നശിപ്പിക്കാൻ വേണ്ടിയിട്ട് ഒന്നുമല്ല നമ്മൾ ഈ ഒരു കാര്യം ചെയ്യുന്നത്. ഇത് 100% നമ്മുടെ എല്ലാവരുടെയും സ്വയരക്ഷയ്ക്ക് വേണ്ടി മാത്രമുള്ള ഒരു കാര്യമാണ് എന്ന് ഞാൻ ആദ്യമേ പറഞ്ഞുകൊള്ളട്ടെ..
അതുകൊണ്ടുതന്നെ ആരെയും ഇല്ലാതാക്കി കളയാൻ കഴിയുമെന്നുള്ളത് അല്ല.. നമ്മളെ ആരും ശല്യപ്പെടുത്തരുത് അത്രയേ ഉള്ളൂ.. നമ്മൾ ദിവസവും കഷ്ടപ്പെട്ട് നമ്മുടെ ജീവിതം രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വളരെയധികം കഷ്ടപ്പെടുന്ന ഇത്തരം ഒരു ജീവിതത്തിൽ നമുക്ക് ഇനി മറ്റുള്ളവരുടെ ഒരു ശാപവും അല്ലെങ്കിൽ മറ്റുള്ളവരുടെ പ്രാക്ക് കൂടി വഹിക്കണം എന്ന് പറഞ്ഞാൽ അത് വലിയ കഷ്ടം തന്നെയാണ്. അപ്പോൾ നമുക്ക് സ്വയം ഇത്തരത്തിലുള്ള കണ്ണേറുകളിൽ നിന്നും പ്രാക്ക് ദോഷങ്ങളിൽ നിന്നും മാറിനിൽക്കാനുള്ള ഒരു സ്വയരക്ഷാ മാർഗ്ഗം മാത്രമാണ് ഇന്നിവിടെ പറയാൻ പോകുന്നത്..
നമുക്ക് ആരെയും ദ്രോഹിക്കേണ്ട.. നമ്മുടെ ജീവിതം നല്ലപോലെ ജീവിച്ച മുന്നോട്ടു പോയാൽ മാത്രം മതി എന്നുള്ള കാര്യങ്ങൾ ആദ്യം തന്നെ പറയുകയാണ്.. ഈ കണ്ണേറുകളുടെ ലക്ഷണം എന്നു പറയുന്നത് നമുക്ക് പല സമയത്തും സന്തോഷിക്കാനുള്ള ഒരുപാട് സാഹചര്യങ്ങൾ ഉണ്ടാവുമെങ്കിലും തീരെ സന്തോഷിക്കാൻ കഴിയാതിരിക്കുന്ന ഒരു അവസ്ഥ.. അതുപോലെ മനസ്സ് തുറന്നു ഒന്ന് ചിരിക്കാൻ കഴിയാതിരിക്കുന്ന ഒരു അവസ്ഥ.. ഇത്തരത്തിലുള്ള അവസ്ഥകളെല്ലാം നമ്മളെ വളരെയധികം മാനസിക സമ്മർദ്ദങ്ങളിൽ ആക്കുന്ന കാര്യങ്ങളാണ്.. മറ്റൊരു വ്യക്തിയിൽ നിന്ന് ഉത്ഭവിക്കുന്ന അത്തരമൊരു നെഗറ്റീവ് നമ്മളിൽ വന്ന തട്ടി അത് നമ്മളിൽ ഉണ്ടാക്കുന്ന പ്രതിഫലനമാണ് ഇതിന്റെ കാരണം എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….