ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ നാട്ടിൽ പ്രമേഹ രോഗങ്ങളും മറ്റ് പ്രധാനപ്പെട്ട രോഗങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കിഡ്നി രോഗികളുടെ എണ്ണം ഓരോ ദിവസവും വർദ്ധിച്ചു വരികയാണ്.. കിഡ്നി രോഗങ്ങൾ കൂടുന്നത് അനുസരിച്ച് കിഡ്നി രോഗികൾക്ക് ഡയാലിസിസിന്റെ ആവശ്യവും കൂടി വരികയാണ്.. നമ്മുടെ ബോഡിയിലുള്ള ഫ്ലൂയിഡ് അഥവാ വെള്ളത്തിൻറെ അംശം അതുപോലെ ചില വേസ്റ്റും ബോഡിയിൽ നിന്ന് പുറത്താക്കുന്ന ഒരു പ്രവർത്തനമാണ് കിഡ്നികൾ സാധാരണ ചെയ്തുവരുന്നത്.. കിഡ്നിയുടെ പ്രവർത്തനങ്ങൾ ഒരു പരിധിക്ക് അപ്പുറം കുറഞ്ഞു കഴിഞ്ഞാൽ ആ പ്രവർത്തനം വേറെ ഒരു സപ്പോർട്ട് സിസ്റ്റം വഴി അഥവാ ഡയാലിസിസ് വഴി നിലനിർത്തുകയാണ് ചെയ്യാറുള്ളത്..
ഡയാലിസിസിന്റെ ചില പ്രക്രിയകളെ കുറിച്ചും അതുപോലെ ഡയാലിസിസിന് വേണ്ട ചില സർജറികളെ കുറിച്ചുമാണ് എന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത്.. ഫിസ്റ്റുല എന്ന് പറയുമ്പോൾ പല ആളുകൾക്കും അതിനെക്കുറിച്ച് അറിവ് വളരെയധികം കുറവാണ്.. നമ്മുടെ കയ്യിലെ ശുദ്ധ രക്താണുക്കളും വെയിനും തമ്മിൽ യോജിപ്പിക്കുന്ന ഒരു സർജറിയാണ് ഫിസ്റ്റുല സർജറി എന്ന് പറയുന്നത്.. ഈയൊരു സർജറി ചെയ്തു കഴിഞ്ഞാൽ ആർട്ടറിയിൽ വരുന്ന ശുദ്ധരക്തങ്ങൾ നമ്മുടെ വെയിനിലൂടെ പാസ് ചെയ്തിട്ട് ആ വെയിനിൽ നിന്ന് ഈ രക്തങ്ങൾ നമുക്ക് കുത്തിയെടുക്കാനും അത് ഡയാലിസിസ് മെഷീനിൽ കൊടുത്ത ശുദ്ധീകരിക്കാനും അത് തിരിച്ച് വെയിനിലേക്ക് തന്നെ കൊടുക്കുന്ന ഒരു പ്രക്രിയയാണ് ഡയാലിസിസ് എന്ന് പറയുന്നത്..
അപ്പോൾ എവി ഫിസ്റ്റുല സർജറി എന്ന് പറയുന്നത് ഒരു കിഡ്നി രോഗിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു സർജറിയാണ് കാരണം ഈ ഫിസ്റ്റുല സർജറിയാണ് പലപ്പോഴും കിഡ്നി രോഗികൾക്ക് ഒരു ലൈഫ് ലൈൻ അല്ലെങ്കിൽ ജീവനാഡി എന്ന് പറയുന്ന ഒരു പ്രക്രിയ.. ഫിസ്റ്റുല മര്യാദയ്ക്ക് പ്രവർത്തിച്ചിട്ടില്ലെങ്കിൽ ചിലപ്പോൾ നമ്മുടെ ജീവിതം തന്നെ മുന്നോട്ടു കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്ന ഒരു സാഹചര്യത്തിലേക്ക് നമ്മൾ എത്തിപ്പെടാൻ സാധ്യതയുണ്ട്.. അതുകൊണ്ടുതന്നെ വളരെ സൂക്ഷിച്ചും വളരെ പ്ലാൻ ചെയ്ത് ചെയ്യേണ്ട ഒരു സർജറിയാണ് എ വി ഫിസ്റ്റുല സർജറി എന്ന് പറയുന്നത്.. ഇത്തരം സർജറിക്ക് രോഗികൾ വരുമ്പോൾ ആദ്യം തന്നെ നമ്മൾ അവരുടെ കയ്യിലെ ഇത്തരം കൈയിലെ ഞരമ്പുകൾ പരിശോധിച്ചു നോക്കും… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….