എന്തൊരു ശവമാടി നീ.. നിൻറെ അടുത്തേക്ക് വരുമ്പോൾ മടുപ്പ് മാത്രമേയുള്ളൂ.. അർദ്ധ നഗ്നയായി കിടക്കുന്ന അവളോട് അയാൾ ദേഷ്യത്തോടെ അത് പറഞ്ഞപ്പോൾ നിറഞ്ഞ തുടങ്ങിയിരുന്നു മിഴികൾ.. ഓർമ്മകളിൽ നിന്ന് തിരിച്ചുവന്നു അംബിക.. ആറു വർഷങ്ങൾക്കു മുൻപ് തൻറെ ഭർത്താവ് പറഞ്ഞ വാക്കുകൾ ആണ് ഇതെല്ലാം.. അന്ന് അയാളുടെ മുൻപിൽ വളരെ നിസ്സഹായതയോടെ കണ്ണീരുകളോട് നിന്നിട്ടുണ്ട്.. എന്നിട്ടും തന്നെയും തന്റെ മൂന്ന് ചെറിയ മക്കളെയും ഉപേക്ഷിച്ച് അയാൾ പോയി.. ഇന്ന് അതേ ആൾ തന്നെ മുന്നിൽ വന്ന കെഞ്ചുകയാണ് ഒരു ആശ്രയത്തിനായി.. തന്റെ അസ്വസ്ഥമായ മനസ്സോടുകൂടി അവൾ മെല്ലെ കിടക്കയിലേക്ക് വീണു.. രാജേട്ടൻ അതാണ് അയാളുടെ പേര്.. അമ്മയുടെ അച്ഛൻറെ ക്വാറിക്ക് അടുത്താണ് ചായക്കട.. അംബികയും അവിടെ അച്ഛനെ സഹായിക്കാൻ പോകാറുണ്ട്.. അവിടെനിന്നാണ് ലോറി ഡ്രൈവർമാരെല്ലാം ചായ കുടിക്കാറുള്ളത്.. രാജേട്ടനും അവിടെ വരുമായിരുന്നു.. അയാൾക്ക് സ്വന്തക്കാര് എന്ന് പറയാൻ ആരും തന്നെ ഉണ്ടായിരുന്നില്ല..
കൂടുതലും എല്ലാവരുടെ മുന്നിലും നല്ല പെരുമാറ്റം.. വരുമ്പോൾ അച്ഛനുവേണ്ടി എന്തെങ്കിലുമൊക്കെ അയാൾ കരുതിയിട്ടുണ്ടാവും.. ചിലപ്പോൾ വിലകൂടിയ സിഗരറ്റ് ആവും അല്ലെങ്കിൽ മറ്റു ചിലപ്പോൾ വിലകൂടിയ കുപ്പികൾ ആവും അതുകൊണ്ടുതന്നെ അച്ഛന് രാജേട്ടനെ വലിയ കാര്യമായിരുന്നു.. മകൾ അംബികയെ പെണ്ണ് ചോദിച്ചപ്പോൾ വളരെ സന്തോഷത്തോടുകൂടി കല്യാണം കഴിച്ചു കൊടുത്തതും അതുകൊണ്ടുതന്നെയാണ്.. കാണാൻ സുന്ദരിയായിരുന്ന അമ്പിളി അത്യാവശ്യം തടിയും ആരോഗ്യവും സൗന്ദര്യവും കളറും ഒക്കെയുള്ള ഒരു സുന്ദരി അതുകൊണ്ടുതന്നെ രാജേട്ടന് അവളെ വല്ലാതെ അങ്ങ് പിടിച്ചു.. രാജന് ആരുമില്ല പക്ഷേ ഹൈറേഞ്ചിൽ 3 സെൻറ് സ്ഥലവും ഒരു ചെറിയ കൂരയും അയാൾക്ക് സ്വന്തമായി ഉണ്ട്.. അംബികയും കൊണ്ട് അയാൾ പോയത് അവിടേക്കാണ്.. അവിടെ അവർ ജീവിതം ആരംഭിച്ചു.. ആദ്യത്തെ രണ്ടുമൂന്ന് മാസം വലിയ കുഴപ്പമൊന്നുമില്ലാതെ ജീവിതം മുന്നോട്ടുപോയി.. പക്ഷേ അയാളോടൊപ്പം ഉള്ള ജീവിതം വളരെ ദുരിത പൂർണമാണ് എന്ന് സാവധാനത്തിൽ അംബിക മനസ്സിലാക്കുകയായിരുന്നു..
വൈകുന്നേരം അയാൾ നാലുകാലിൽ ആയിരിക്കും കയറി വരിക.. പിന്നീട് അയാൾ നടത്തുന്ന പേക്കൂത്തുകൾ എല്ലാം അവൾ സഹിക്കണം.. ചിലപ്പോൾ ഓരോ കാര്യങ്ങൾ പറഞ്ഞ് അവളെ ഇട്ട് തല്ലും.. അവിടുത്തെ മിക്കവാറും ജീവിതങ്ങൾ അങ്ങനെ തന്നെയായിരുന്നു.. വൈകുന്നേരം മുഴുവൻ ജോലി ചെയ്തു കിട്ടുന്ന കാശിന് കുടിച്ചുവരുന്ന ഭർത്താക്കന്മാരും അതെല്ലാം സഹിച്ചു നിൽക്കുന്ന ഭാര്യമാരും.. തന്റെ ജീവിതവും അങ്ങനെ തന്നെ കുറെ കാലം മുമ്പോട്ടു പോയി.. അവൾ ആരോടും ഒരു പരാതിയും പറയാതെ എല്ലാം സഹിച്ചു.. ആദ്യത്തെ കുഞ്ഞു പിറന്നു മാലാഖയെ പോലെ ഒരു പെൺകുട്ടി.. എന്നിട്ട് അയാൾ ഒരു ഉത്തരവാദിത്തമില്ലാതെ കുടിച്ചുകൊണ്ട് നടന്നു.. ഒരു പ്രസവം കഴിഞ്ഞപ്പോൾ രാജന് അംബികയോടുള്ള താല്പര്യം കുറഞ്ഞു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..