ഇത് ആരുടെ കൂടെ ഇറങ്ങിപ്പോകാൻ ആടി നീ ഈ ബാഗ് എല്ലാം തയ്യാറാക്കി വെച്ചിരിക്കുന്നത്.. സത്യം പറഞ്ഞോളണം.. ഏതവന്റെ കൂടെ പോകാനാടീ.. ദേഷ്യം കൊണ്ട് ചുവന്ന മുഖവുമായി പല്ലുകൾ കടിച്ചമർത്തി കൈകൾ ബാഗിന് നേരെ ചൂണ്ടി വിനോദ് ചോദ്യംചെയ്യാൻ തുടങ്ങിയപ്പോൾ പറയാൻ ഒന്നുമില്ലാത്തവളായി ഉത്തരങ്ങൾ നഷ്ടമായാളെ പോലെ കവിത തലയും താഴ്ത്തി നിന്നു.. വിനോദിന്റെ ആക്രോശങ്ങളും കവിതയുടെ നിസ്സഹായതയും കണ്ട് സന്തോഷിച്ചു നിന്നിരുന്ന പാറു അമ്മയ്ക്കും പെൺമക്കൾക്കും കവിതയുടെ ഉത്തരമില്ലാത്ത നിൽപ്പ് കണ്ടിട്ട് ദേഷ്യം ഇരച്ചു കയറി.. കാരണം അവൾ എന്തെങ്കിലും ഒരു മറുപടി പറഞ്ഞാൽ ഇന്ന് ഇവിടെ ഒരു അടി കാണാമായിരുന്നു.. പൊതുവേ വളരെ ചൂടൻ ആണ് വിനോദ്.. ദേഷ്യം കയറിയാൽ പിന്നെ പറയുകയുമില്ല.. അപ്പോൾ പിന്നെ അവളുടെ സുന്ദരിയായ ഭാര്യ ഒരുത്തന്റെ കൂടെ ഒളിച്ചോടാൻ നോക്കി അവൻ അത് കയ്യോടെ പിടിച്ചാൽ എന്താവും അവസ്ഥ.. കവിത ഞാൻ നിന്നോടാണ് ചോദിച്ചത്.. എൻറെ ക്ഷമയുടെ ഏറ്റവും അവസാന ഘട്ടത്തിലാണ് ഞാൻ നിൽക്കുന്നത്..
വേഗം പറഞ്ഞോ നീ.. ഇത് ആരുടെ കൂടെ പോകാനാണ് നീ ഈ ബാഗ് ഒരുക്കിവെച്ചിരിക്കുന്നത്.. സംസാരിക്കുന്നതിനിടയിൽ തന്നെ വിനോദ് ആ ബാഗ് തുറന്നു നോക്കി.. അതിൽ അവളുടെ കുറച്ച് തുണികളും പിന്നെ ഏതാനും സർട്ടിഫിക്കറ്റുകളും ആയിരുന്നു.. കവിത ഇനി എനിക്ക് നിന്നോട് ഒന്നും പറയാനില്ല ചോദിക്കാനും അതുകൊണ്ടുതന്നെ നിനക്ക് പോകാം.. എവിടേക്ക് ആണെങ്കിലും ഇപ്പോൾ തന്നെ.. ഒരു ഞെട്ടലോടെ കവിത മുഖമുയർത്തി വിനോദിനെ നോക്കി നിന്നപ്പോൾ ഒരു അടി കാണാൻ പറ്റാത്ത വിഷമത്തിലായിരുന്നു പാറു അമ്മയും മക്കളും.. നിനക്ക് എടുക്കാൻ ഉള്ളത് ഈ ബാഗ് അല്ലേ അത് വേഗം നീ എടുത്തോ..
എന്നിട്ട് എൻറെ കൂടെ വാ എങ്ങോട്ട്…. വിറയാർന്ന ശബ്ദങ്ങളുമായി അവനോട് ചോദിക്കുമ്പോൾ അവളുടെ ഉള്ളിൽ ഭയം ആയിരുന്നു.. നിന്നെ എനിക്ക് എവിടെ നിന്നാണ് കിട്ടിയത് അവിടേക്ക് തന്നെ.. നിൻറെ വീട്ടിലേക്ക്.. എനിക്കൊപ്പം വീട്ടിൽ ഉണ്ടായിരുന്നവൾ പെട്ടെന്ന് വേറൊരുത്തന്റെ കൂടെ പോയി എന്ന് നാട്ടുകാരും അതുപോലെ വീട്ടുകാരും നാളെ പറയുമ്പോൾ ഇവിടുന്ന് ചാടിപ്പോകാൻ നോക്കിയവളെ ഞാൻ അവളെ അവളുടെ വീട്ടിൽ കൊണ്ടാക്കിയിരുന്നു എന്ന്.. അവൾ പോയത് എൻറെ അരികിൽ നിന്നല്ല എന്ന്.. എന്തോ പറയാൻ വന്ന കവിതയെ കയ്യിൽ പിടിച്ചു കൊണ്ട് പുറത്തേക്ക് നടന്നപ്പോൾ ആ കാഴ്ചകൾ കണ്ട് രസത്തോടെ ഉമ്മറത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു മറ്റുള്ളവർ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….