പാവപ്പെട്ട കോളേജ് വിദ്യാർഥിനിക്ക് അവളുടെ പിറന്നാൾ ദിവസം സുഹൃത്തുക്കളും കോളേജ് അധ്യാപകരും ചേർന്ന് നൽകിയ സർപ്രൈസ് കണ്ടോ…

ലക്ഷ്മി ബസ് ഇറങ്ങി തന്റെ കോളേജിലേക്ക് നടക്കുമ്പോൾ പെട്ടെന്ന് അവളുടെ മുൻപിലായി ഒരു സ്കൂട്ടർ വന്നു നിന്നു.. എന്നിട്ട് അതിൽ നിന്നും ഒരു ഹെൽമെറ്റ് ഇട്ട കുട്ടി ഇറങ്ങി.. അവൾ പതിയെ അവളുടെ ഹെൽമറ്റ് എടുത്ത് മാറ്റിയപ്പോൾ മനസ്സിലായി അത് മാളുവാണ് എന്ന്.. അവൾ പതിയെ അവളുടെ മുടികളെല്ലാം വൃത്തിയാക്കി.. എന്നിട്ട് അവളോട് പറഞ്ഞു ലച്ചു നീ വേഗം വണ്ടിയിൽ കയറ് എന്ന്.. കൂട്ടുകാരിയെ കണ്ടതും ലച്ചു വേഗം അവളുടെ നരച്ച ബാഗ് കയ്യിൽ ചുരുട്ടിപ്പിടിച്ചുകൊണ്ട് വേഗം മാളുവിന്റെ പുറകിലായി കയറിയിരുന്നു.. മാളു വേഗം വീണ്ടും തലയിൽ ഹെൽമറ്റ് എടുത്ത് ഇട്ടുകൊണ്ട് വണ്ടി മുന്നോട്ട് എടുത്തു.. അങ്ങനെ അവർ കോളേജിൽ എത്തി.. അവിടെ പാർക്കിംഗ് ഏരിയയിൽ വണ്ടി നിർത്തിയ ശേഷം രണ്ടുപേരും കൂടി സംസാരിച്ചുകൊണ്ട് ക്ലാസ്സിലേക്ക് നടന്നു.. കോളേജിന്റെ മുൻവശത്ത് തന്നെ അവരുടെ ബാക്കിയുള്ള കൂട്ടുകാരെല്ലാവരും അവരെയും കാത്തു നിൽക്കുന്നുണ്ടായിരുന്നു.. അവരുടെ അടുത്തേക്ക് രണ്ടുപേരുംകൂടി നടന്നു.. അവരെ കണ്ടതും കൂട്ടുകാർ എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു നിങ്ങൾ രണ്ടുപേരും എത്തിയോ എന്ന്.. ഞങ്ങൾ നിങ്ങളെ കാത്തിരിക്കുകയായിരുന്നു എന്ന് അവരുടെ സുഹൃത്തായ നിമിഷ പറഞ്ഞതും രണ്ടുപേരും പരസ്പരം മുഖത്തേക്ക് നോക്കി..

അപ്പോൾ നിമിഷ തുടർന്നു മാളു ഇന്ന് നമ്മുടെ ആരതിയുടെ പിറന്നാളാണ്.. ഇന്ന് നമുക്ക് ഉച്ചയ്ക്കുശേഷം അവളുടെ വീട്ടിലേക്കൊന്നു പോകണം.. ഉച്ചയ്ക്ക് അവിടെ ചെറിയൊരു ബർത്ത് ഡേ പാർട്ടിയുണ്ട്.. നമുക്ക് അവിടെ പോയി അടിച്ചുപൊളിക്കാം.. അത് പറഞ്ഞു കഴിഞ്ഞതും മാളുവിന്റെ മുഖം നല്ലപോലെ വിടർന്നു.. അവൾ അത് കേട്ടതും വളരെ സന്തോഷത്തോടുകൂടി ഉച്ചയ്ക്ക് പോകാം എന്ന് പറഞ്ഞു.. ലക്ഷ്മി അതെല്ലാം കേട്ടുകൊണ്ട് ഒന്നും മിണ്ടാതെ ഒരു ഭാഗത്ത് നിന്നു.. അവർ എല്ലാവരും കൂടി സംസാരിച്ചു നിൽക്കുമ്പോൾ അവരുടെ ആണ് സുഹൃത്തുക്കളായ വിനോദ് അമ്പാടിയും കൂടി വന്നു.. എടീ നിങ്ങൾ എല്ലാവരോടും പറഞ്ഞു എന്ന് വിനോദ് ചോദിച്ചതും എല്ലാവരും ഒരേ സ്വരത്തിൽ തലകുലുക്കി.. എടി അവൾക്ക് എന്തെങ്കിലും ഒരു ഗിഫ്റ്റ് വാങ്ങിക്കേണ്ട എന്ന് ചോദിച്ചപ്പോൾ വാങ്ങിക്കണമെന്ന് പറഞ്ഞു.. ഒരു കാര്യം ചെയ്യാൻ നമുക്ക് എല്ലാവർക്കും നമ്മുടെ കയ്യിലുള്ള പൈസകൾ ഇടാം.. എന്നിട്ട് ആ പൈസ ചേർത്ത് എന്തെങ്കിലും നല്ലൊരു പ്രസന്റ് വാങ്ങിക്കാം.. അവൾക്ക് അത് നല്ലൊരു സർപ്രൈസ് ആവട്ടെ..

ബാക്കിയുള്ള എല്ലാ സുഹൃത്തുക്കളും ആ ഒരു അഭിപ്രായത്തോട് യോജിച്ചു.. ഇതെല്ലാം കേട്ടുകൊണ്ട് ഒരു ഭാഗത്ത് മാറിനിന്ന് ലക്ഷ്മിയുടെ തൊണ്ട പെട്ടെന്ന് വരുന്നത് പോലെ തോന്നി.. ഈശ്വരാ ഞാൻ എന്ത് ചെയ്യും എന്ന് പറഞ്ഞ് അവൾ അവളുടെ കയ്യിലെ ചെറിയ മണി പേഴ്സ് എടുത്തുനോക്കി.. അതിൽ ആകെ ഉണ്ടായിരുന്നത് 20 രൂപയും കുറെ ചില്ലറ തുട്ടുകളുമാണ്.. അവൾ എല്ലാവരെയും വളരെ നിസ്സഹായതയോടെ നോക്കി.. അവരെല്ലാവരും അവരുടെ കയ്യിൽ ഉണ്ടായിരുന്ന പൈസകൾ തിരയുന്ന തിരക്കിലായിരുന്നു.. പാവപ്പെട്ട ഒരു അമ്മ കണ്ട വീടുകളിലെ അടുക്കളയിൽ എല്ലാം പോയി പണി ചെയ്ത് അവിടുത്തെ വീട്ടുജോലികൾ എല്ലാം ചെയ്തു കൊണ്ടാണ് ലക്ഷ്മിയെ കോളേജിലേക്ക് വിട്ട പഠിപ്പിക്കുന്നത്.. അതുമാത്രമല്ല അവർ ജീവിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *