ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമുക്ക് വളരെ ഗുരുതരമായി ലോകമെമ്പാടും കാണുന്ന ഹൃദയാഘാതം കഴിഞ്ഞു കഴിഞ്ഞാൽ ലോകത്തെ ഏറ്റവും കൂടുതൽ ആളുകളുടെ ജീവൻ അപഹരിക്കുന്ന ഒരു രോഗത്തെക്കുറിച്ചാണ് അതായത് പക്ഷാഘാതം അല്ലെങ്കിൽ സ്ട്രോക്ക് എന്ന് പറയുന്ന രോഗത്തെക്കുറിച്ച്.. പക്ഷാഘാതം പലതരത്തിൽ ഉണ്ടാവാം അതായത് തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടിയിട്ട് ഉണ്ടാവാം.. അതുപോലെ തലച്ചോറിലെ രക്തക്കുഴലുകൾ അടഞ്ഞിട്ട് ഉണ്ടാകുന്ന സ്ട്രോക്കുകൾ വരാം.. ഇതിൽ തന്നെ ഏറ്റവും കൂടുതലായി കണ്ടുവരുന്നത് തലച്ചോറിലെ രക്തക്കുഴലുകൾ അടഞ്ഞിട്ട് ഉണ്ടാകുന്ന സ്ട്രോക്കുകൾ ആണ്.. അതായത് ഇഷ്ക്കിമിക്ക് സ്ട്രോക്ക് എന്ന് പറയും.. ഈ സ്ട്രോക്കിന്റെ ഏറ്റവും വലിയ പ്രശ്നം എന്താണെന്ന് വെച്ചാൽ നമുക്ക് സ്ട്രോക്ക് ഉണ്ടായിക്കഴിഞ്ഞാൽ തലച്ചോറിലെ ദശകൾ ഒരു മിനിറ്റിൽ തന്നെ 36 ലക്ഷം ദശകൾ നശിച്ചു തുടങ്ങും.. അപ്പോൾ നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം ഒരു പ്രാവശ്യം നശിച്ചു കഴിഞ്ഞാൽ ഈ ദശകൾ നമുക്ക് വീണ്ടെടുക്കാൻ പിന്നീട് കഴിയില്ല.. അപ്പോൾ ഇത്തരത്തിൽ ഉണ്ടാകുന്ന നാശം നമുക്ക് പെട്ടെന്ന് തന്നെ തടയണം..
അതിന് പലതരത്തിലുള്ള ട്രീറ്റ്മെൻറ് ഓപ്ഷൻസ് ഉണ്ട്.. അപ്പോൾ 24 മണിക്കൂറും അത്തരം ട്രീറ്റ്മെന്റുകൾ അവൈലബിൾ ആയിട്ടുള്ള ഒരു ഹോസ്പിറ്റൽ ആണ് സ്ട്രോക്ക് റെഡി ഹോസ്പിറ്റൽ എന്നു പറയുന്നത്.. എന്താണ് സ്ട്രോക്ക് റെഡി ഹോസ്പിറ്റൽ എന്നു പറഞ്ഞാൽ 24 മണിക്കൂറും ഇൻറർവെൻഷൻ റേഡിയോളജിസ്റ്റ് സൗകര്യങ്ങൾ.. അതുപോലെ 24 മണിക്കൂറും ന്യൂറോളജിസ്റ്റ് സർജനും അതുപോലെ എംആർഐ ഫെസിലിറ്റി അവൈലബിൾ ആയിട്ടുണ്ട്.. അതുപോലെതന്നെ 24 മണിക്കൂറും ന്യൂറോ ഐസിയു ന്യൂറോ ക്രിട്ടിക്കൽ കെയർ അവൈലബിൾ ആണ്.. ഇതാണ് ഒരു സ്ട്രോക്ക് റെഡി ഹോസ്പിറ്റലിൻ്റെ ഏറ്റവും വലിയ സവിശേഷത എന്നു പറയുന്നത്.. ഇത്തരം സൗകര്യങ്ങളൊക്കെയുള്ള ഹോസ്പിറ്റലിനെ ആണ് നമ്മൾ സ്ട്രോക്ക് റെഡി ഹോസ്പിറ്റൽ എന്നു പറയുന്നത്..
എന്തുകൊണ്ടാണ് ഇത്തരം ഒരു അവസ്ഥ ഉണ്ടാകുമ്പോൾ പെട്ടെന്ന് തന്നെ ഈയൊരു ഹോസ്പിറ്റലിൽ എത്തണം എന്ന് പറയുന്നത് ഈ സ്ട്രോക്ക് ആയി ബന്ധപ്പെട്ട ചികിത്സാരീതികളെ കുറിച്ച് നമ്മൾ ആദ്യം അറിയണം.. നമുക്ക് പെട്ടെന്ന് ഒരു സ്ട്രോക്ക് അല്ലെങ്കിൽ പക്ഷാഘാതം ഉണ്ടായിക്കഴിഞ്ഞാൽ അത് നമ്മൾ എങ്ങനെ പെട്ടെന്ന് തിരിച്ചറിയണം.. അതിനുള്ള ഒരു സൂത്രവാക്യമാണ് ഫാസ്റ്റ് എന്ന് പറയുന്നത്.. അതിൽ ആദ്യത്തെ തവണ മുഖം ഒരു വശത്തേക്ക് കോടി പോവുക എന്നുള്ളത്.. ചുണ്ട് ഒരു വശത്തേക്ക് തള്ളിനിൽക്കും.. അതുപോലെതന്നെ കൈകാലുകൾ തളർന്നു പോകുക.. ഇത് ചിലപ്പോൾ താൽക്കാലികമായ തളർച്ച ആയിരിക്കാം പിന്നീട് കുറച്ചുനേരം കഴിയുമ്പോൾ നോർമൽ ആവാം അല്ലെങ്കിൽ ആദ്യം വിരലുകൾ മാത്രം തുടങ്ങി പിന്നീട് അത് കയറി കൈകൾ മൊത്തം തളരുന്ന ഒരു അവസ്ഥ വരും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….