സ്ത്രീകളുടെ ശരീരത്തിൽ അമിത രോമം വളർച്ച ഉണ്ടാകുന്നതിനു പിന്നിലെ പ്രധാന കാരണങ്ങൾ.. ഇതിനെ പ്രതിരോധിക്കാൻ എന്തെല്ലാം ശ്രദ്ധിക്കണം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. സ്ത്രീകളിൽ കാണുന്ന ഏറ്റവും വിഷമമേറിയ ഒരു അവസ്ഥയാണ് അമിതമായി ഉണ്ടാകുന്ന രോമ വളർച്ച എന്ന് പറയുന്നത്.. ഈ കാലഘട്ടത്തിൽ നമ്മുടെ ചുറ്റുമുള്ള ഒരുപാട് സ്ത്രീകളിൽ ഇത്തരം ഒരു പ്രശ്നം ചെറിയ തോതിൽ അല്ലെങ്കിലും ചിലർക്ക് വളരെ കൂടുതലായിട്ടും കാണപ്പെടുന്നുണ്ട്.. സ്ത്രീകളിൽ പൊതുവേ രോമം ഉണ്ടാവില്ല എന്നുള്ളതാണ് പൊതുവായ ധാരണയെങ്കിലും ഇപ്പോൾ സ്ത്രീകളിൽ പുരുഷന്മാരെ പോലെ തന്നെ വളരെ കട്ടിയുള്ള രോമങ്ങൾ വരുന്നു എന്നുള്ളതാണ്.. അത് മീശയിലായാലും താടിയുടെ കീഴ്ഭാഗത്തായാലും നെഞ്ചിന്റെ ഇടയിൽ ആയാലും.. അതുപോലെതന്നെ സ്ത്രീകളുടെ രോമത്തിന്റെ ഒരു കട്ടി എന്നു പറയുന്നത് മുൻപേത്തെയും വെച്ച് ഇപ്പോൾ ഒരുപാട് കൂടി വന്നു എന്നുള്ളതാണ്.. അപ്പോൾ ഇത്തരം ഒരു കണ്ടീഷൻ അതായത് സ്ത്രീകളിൽ ഉണ്ടാകുന്ന അമിതരോമ വളർച്ച ഹിർസോർട്ടിസം എന്നാണ് പറയുന്നത്. അപ്പോൾ എന്താണ് ഇത്തരത്തിൽ ഉണ്ടാകുന്ന അമിതരോമ വളർച്ച എന്ന് പറയുന്നത്.

അതുപോലെ ഇതിന്റെ പ്രധാനപ്പെട്ട കാരണക്കാരൻ എന്താണ് എന്നുള്ളത് ഒന്ന് അന്വേഷിക്കുകയാണെങ്കിൽ ഇന്നത്തെ നമ്മുടെ കാലഘട്ടത്തിൽ ഏറ്റവും വലിയ കാരണക്കാരൻ എന്ന് പറയുന്നത് നമ്മുടെ ജീവിതശൈലി തന്നെയാണ് അതായത് നമ്മൾ വളരെയധികം ഈസി ആയിട്ടും അതുപോലെ ഏറ്റവും കൂടുതൽ അവൈലബിൾ ആയിട്ട് നമ്മൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട കഴിക്കുന്നതുമായ ജങ്ക് ഫുഡിന്റെ കാരണത്താലാണ് സ്ത്രീകളിൽ അമിതമായ വണ്ണം കൂടുതൽ അല്ലെങ്കിൽ സ്ത്രീകളിൽ ഉണ്ടാകുന്ന പുരുഷ ഹോർമോണിന്റെ അവസ്ഥ അല്ലെങ്കിൽ അളവ് കൂടുകയാണ്.. ഇതിന് കോമൺ ആയി കണ്ടുവരുന്ന ഒരു കണ്ടീഷൻ എന്ന് പറയുന്നത് pcos അല്ലെങ്കിൽ പിസിയോഡീ എന്നൊക്കെ വളരെ കോമൺ ആയി പറയുന്ന ഇത്തരം ഒരു അസുഖം സ്ത്രീകളിൽ അമിതമായി ഇത്തരം ജങ്ക് ഫുഡുകൾ കഴിക്കുന്നത് മൂലവും അവരുടെ ജീവിത ശൈലികൾ മൂലവും ഉണ്ടാകുന്നുണ്ട്..

ഇത് വളരെ കോമൺ ആണ് അതായത് ചെറിയ കുട്ടികൾ മുതൽ വലിയ സ്ത്രീകൾ വരെ ഇത്രമൊരു പിസിഒഡി കണ്ടീഷൻസ് കണ്ടുവരുന്നുണ്ട്.. ഇയർ കണ്ടീഷൻ വരുന്ന സമയത്ത് അവരിൽ ആൻഡ്രജൻ എന്ന് പറയുന്ന ഒരു ഹോർമോണിന്റെ അതിപ്രസരം ഉണ്ടാവുന്നു.. ഇത്തരം ആൻഡ്രജൻ ഹോർമോൺ ശരീരത്തിൽ കൂടുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് വെച്ചാൽ സ്ത്രീകളിൽ ടെസ്റ്റോസ്റ്റിറോൺ എന്ന് പറയുന്ന പുരുഷ ഹോർമോൺ ഈസ്ട്രജൻ എന്ന് പറയുന്നതാണ് സ്ത്രീകളുടെ ഹോർമോൺ എങ്കിൽ പുരുഷ ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോൺ സ്ത്രീകളുടെ ശരീരത്തിൽ വളരെയധികം കൂടുന്നു എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *