ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് വജൈനമസ് എന്ന അസുഖത്തെക്കുറിച്ചാണ്.. ഒരുപാട് ആളുകൾക്ക് ഇതൊരു അസുഖമാണ് എന്നുപോലും അറിയില്ല.. 200 സ്ത്രീകളെ എടുത്തു നോക്കിയാൽ അതിൽ ഒരാൾക്കെങ്കിലും ഇത്തരം ഒരു അസുഖം കണ്ടുവരാറുണ്ട് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.. എന്നാൽ അതിൽ പത്തോ അല്ലെങ്കിൽ 30% ആളുകൾ മാത്രമേ ശരിയായ ചികിത്സകൾ തേടുന്നുള്ളൂ.. ബാക്കിയുള്ള ആളുകളൊക്കെ ഇത് ആരോടും പറയാതെ മടിച്ച് സ്വന്തം വീട്ടുകാരോട് പോലും പറയാതെ ഒളിച്ചു വെച്ചുകൊണ്ടിരിക്കുകയാണ്.. എപ്പോഴാണ് ഒരു സ്ത്രീക്ക് തനിക്ക് വജൈനമസ് എന്ന അസുഖം ഉണ്ട് എന്ന് മനസ്സിലാവുക അല്ലെങ്കിൽ എപ്പോഴാണ് ഒരു പുരുഷന് തൻറെ ഭാര്യയ്ക്ക് ഇത്തരം ഒരു അസുഖം ഉണ്ടോ എന്ന് മനസ്സിലാവുക.. ആദ്യമായി സെക്സിൽ ഏർപ്പെടുന്ന സമയത്ത് സ്ത്രീ കാണിക്കുന്ന പരവേശം അല്ലെങ്കിൽ ഒരു പേടി അല്ലെങ്കിൽ വെപ്രാളം അങ്ങനെയൊക്കെ കാണിക്കുമ്പോഴാണ്..
എന്തുകൊണ്ടാണ് സ്ത്രീകൾ ഇങ്ങനെ കാണിക്കുന്നത് എന്ന് ചോദിച്ചാൽ അവരുടെ ഉള്ളിന്റെ ഉള്ളിലുള്ള മനസ്സിലായിരിക്കും എന്തോ ഒരു പേടി കുടുങ്ങി പോവുക.. അതെങ്ങനെയാണ് ഉണ്ടായത് എന്ന് പലർക്കും അറിയില്ല.. അത് ഏതെങ്കിലും രീതിയിലുള്ള സെക്സ് എഡ്യൂക്കേഷൻ കൊടുക്കുന്ന സമയത്ത് പ്രോപ്പർ ആയ രീതിയിലല്ല നമ്മുടെ നാട്ടിൽ ഇത് കൊടുക്കുന്നത്.. കല്യാണത്തിന്റെ തലേദിവസം അല്ലെങ്കിൽ അതിന് തൊട്ട് ഒരു ദിവസം മുമ്പൊക്കെയാണ് അല്ലെങ്കിൽ ആദ്യരാത്രിയിൽ കയറുമ്പോൾ ആയിരിക്കും അല്ലെങ്കിൽ ആ ഒരു സമയത്തിന് തൊട്ടു മുൻപ് ആയിരിക്കും വളരെ ചെറിയ സമയത്തിൽ അവർ പറഞ്ഞു കൊടുക്കുന്നത് ആണ് ഇത്തരം സെക്സ് എജുക്കേഷൻ എന്ന് പറയുന്നത്.. ഇത്തരത്തിൽ വളരെ തിടുക്കത്തിൽ പറഞ്ഞു കൊടുക്കുമ്പോൾ സ്ത്രീകളുടെ ഉള്ളിൽ ഉണ്ടാകുന്ന ഒരു ഭയം മൂലമാണ് വജൈനസ്മസ് ഉണ്ടാവുന്നത്.. ഇങ്ങനെ അല്ലാതെയും ഈ രോഗം ഉണ്ടാവാം..
അതായത് ഇപ്പോൾ ബസ്സിലൊക്കെ യാത്ര ചെയ്യുമ്പോൾ ആരെങ്കിലും മേലെ തൊടുകയും മറ്റും ചെയ്യുമ്പോൾ അല്ലെങ്കിൽ തൊടാൻ പാടില്ലാത്ത സ്ഥലങ്ങളിൽ തൊടുമ്പോൾ അല്ലെങ്കിൽ ചെയ്യാൻ പാടില്ലാത്ത വല്ല കാര്യങ്ങളും ചെറിയ പ്രായങ്ങളിൽ വിവരമില്ലാത്ത സമയത്ത് ചെയ്തു പോവുകയോ അങ്ങനെ എന്തെങ്കിലും കാരണങ്ങൾ ഉണ്ടായിട്ട് പേടിച്ചു പോവുകയോ അല്ലെങ്കിൽ കുറ്റബോധം ഉണ്ടാവുകയോ ചെറിയ പ്രായത്തിൽ ഉണ്ടായാൽ ഇത്തരം രോഗമുണ്ടാകാനുള്ള സാധ്യത വളരെയധികം കൂടുതലാണ്.. ഈ അസുഖത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ വേണ്ടി നമുക്ക് ഒരു കേസ് ഡയറിയിലേക്ക് കടക്കാം.. അതായത് ഒരു രോഗി വന്നിരുന്നു അവർക്ക് 13 വർഷമായി വിവാഹം കഴിഞ്ഞിട്ട്.. പക്ഷേ ഇതുവരെയും അവർക്ക് നല്ലൊരു ലൈംഗിക ജീവിതത്തിൽ ഏർപ്പെടാൻ കഴിഞ്ഞിട്ടില്ല.. അല്ലെങ്കിൽ അതിന് ഭാര്യ സമ്മതിച്ചിട്ടില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….