മഹി, നിനക്കെന്താണ് അവരുടെ കാര്യത്തിൽ ഇത്ര അധികം സിംപതി.. അതിനെ അവർ നിന്റെ സ്വന്തം അമ്മയൊന്നും അല്ലല്ലോ.. ഒരുപാട് നിനക്ക് അവരോട് വിഷമം തോന്നാൻ.. നിനക്ക് അറിയാമല്ലോ അവർ ഇവിടെ ഉള്ളത് കാരണം നമുക്ക് രണ്ടുപേർക്കും ഒന്നിച്ച് പുറത്തുപോലും പോകാൻ കഴിയാതെയായി.. അതുമാത്രമാണോ ആരെങ്കിലും വീട്ടിലേക്ക് ഗസ്റ്റ് വന്നാൽ അവരെ കാണിക്കാൻ പോലും കൊള്ളില്ല.. അമ്മാതിരി കറുത്ത ഒരു വൃത്തികെട്ട രൂപം.. അവരെ ഏതെങ്കിലും വൃദ്ധസദനത്തിൽ ആക്കാൻ ഞാൻ എത്ര പ്രാവശ്യമായി നിന്നോട് പറയുന്നു.. അവിടെയാണെങ്കിൽ അവർക്ക് നല്ല ഭക്ഷണവും അതുപോലെ തന്നെ കെയറും സംരക്ഷണവും ഒക്കെ ലഭിക്കും.. നമ്മൾ അവരെക്കൊണ്ട് ഫ്രീ ആവുകയും ചെയ്യും.. മാസം മാസം ഞാൻ അവർക്ക് പൈസ കൊടുത്തോളാം. മഹി അത് ആലോചിച്ചിട്ട് ടെൻഷൻ ആവണ്ട.. എടി മതി നിർത്ത് കുറെയായി നീ പറയുന്നു.. ഇനിയിപ്പോൾ അവർ നമ്മുടെ വീട്ടിൽ നിൽക്കുന്നതാണ് നിൻറെ പ്രശ്നമെങ്കിൽ ഞാൻ ആയിട്ട് തന്നെ ഒഴിവാക്കിയേക്കാം.. വരുന്ന ഞായറാഴ്ച വരെ നീയൊന്ന് ക്ഷമിക്ക് എന്ന് അത്രയും പറഞ്ഞുകൊണ്ട് അയാൾ അവിടെ നിന്നും പോയി.. മഹേഷ് അത് പറഞ്ഞപ്പോൾ ദീപക്ക് ആഹ്ലാദം അടക്കാൻ കഴിഞ്ഞില്ല.. അല്ലെങ്കിലും വന്നു കയറിയപ്പോൾ മുതൽ ഉണ്ടായിരുന്ന ആഗ്രഹം ആയിരുന്നു താനും മഹിയും ആയിട്ടുള്ള ഒറ്റയ്ക്കുള്ള ഒരു ജീവിതം..
എത്രയൊക്കെ ടൂർ പ്ലാൻ ചെയ്തതാണ് പക്ഷേ അതെല്ലാം നശിച്ച തള്ള കാരണം അതെല്ലാം ഇല്ലാതായി.. ഇനി വേണം എനിക്ക് ആഗ്രഹിച്ചതെല്ലാം നേടിയെടുക്കാൻ.. അവൾ ഞായറാഴ്ച ആവാൻ കാത്തിരുന്നു.. അമ്മ ബാഗ് എല്ലാം പാക്ക് ചെയ്തില്ലേ എന്നാൽ വരു.. നമുക്ക് ഇറങ്ങാം.. നമ്മൾ എങ്ങോട്ടാണ് മോനെ പോകുന്നത് എന്ന് അവർ വളരെ ആകാംക്ഷയോടെ ചോദിച്ചു.. അതൊക്കെ ഉണ്ട് അമ്മേ.. അമ്മക്ക് ഏറെ പ്രിയപ്പെട്ട ഒരു സ്ഥലത്തേക്കാണ് നമ്മൾ ഇന്ന് പോകുന്നത്.. അമ്മ വരൂ.. കാറിന്റെ ഫ്രണ്ടിൽ തന്നെ ഇരുന്നോളൂ.. ദീപ തൽക്കാലം ബാക്കിൽ ഇരുന്നോളൂ.. അയാൾ അമ്മയെ തന്റെ ഒപ്പം ഇരുത്തിയശേഷം ദീപയോട് കാറിൽ കയറാൻ പറഞ്ഞു.. അവൾ ആണെങ്കിൽ വളരെ സന്തോഷത്തോടുകൂടി തന്നെ കാറിൻറെ പിൻസീറ്റിൽ കയറിയിരുന്നു.. അധികം വൈകാതെ തന്നെ ആ വയസ്സായ തള്ള ഇരിക്കുന്ന സ്ഥാനത്ത് ഞാൻ ഇരിക്കുമെന്ന് ഓർത്ത് അവൾക്ക് ആഹ്ലാദം സഹിക്കാൻ കഴിഞ്ഞില്ല.. അവൾ മഹിയുമായി ടൂർ പോകുന്ന സ്വപ്നങ്ങൾ ഒക്കെ കണ്ട് കണ്ണുകൾ അടച്ചിരുന്നു.. അല്പസമയത്ത് യാത്രകൾക്ക് ശേഷം ഏതോ ഒരു സ്ഥലത്ത് മഹേഷ് വണ്ടി നിർത്തി.. അയാൾ ഡോർ തുറന്ന് പുറത്ത് ഇറങ്ങിയശേഷം പിറകിൽ ഇരിക്കുന്ന ദീപയെ തട്ടി വിളിച്ചു..
ഇത്രയും പെട്ടെന്ന് നമ്മൾ എത്തിയോ മഹി എന്ന് ചോദിച്ച ആകാംക്ഷയുടെ പുറത്തേക്ക് നോക്കി.. ഇത് എന്റെ വീടല്ലേ നമ്മൾ എന്താണ് ഇവിടെ.. ഓഹോ എൻറെ അച്ഛനും അമ്മയോടും യാത്ര പറയാൻ വന്നതാണല്ലോ.. ഈ മഹിയുടെ ഒരു കാര്യം.. അയാൾ അവൾ പറയുന്നത് ഒന്നും കേൾക്കാതെ കാറിൻറെ പുറകുവശത്ത് പോയി ബാഗ് എടുത്ത് അവളുടെ സമീപത്തേക്ക് തിരിച്ചുവന്നു.. ദീപ ഇതിൽ നിൻറെ സാധനങ്ങൾ എല്ലാം ഉണ്ട്.. എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ സമയം പോലെ ഞാൻ അതിവിടെ എത്തിച്ചോളാം.. മഹി നീ എന്തൊക്കെയാണ് ഈ കാണിക്കുന്നത്.. ദീപ നീ ഇനി ഒരക്ഷരം മിണ്ടരുത്.. ഇവിടെ ഇനി ഞാൻ പറയും നീ ഇരുന്നു കേൾക്കും തൽക്കാലം അതുമതി.. ഒന്നും മനസ്സിലാകാതെ അവരുടെ മുഖത്തേക്ക് നോക്കി നിൽക്കുമ്പോൾ അയാൾ തുടർന്നു.. എൻറെ ജീവിതത്തിൽ നിന്നും ഒഴിവാക്കാം എന്ന് ഞാൻ പറഞ്ഞത് ശരിയാണ് പക്ഷേ അത് എൻറെ അമ്മയെ അല്ല മറിച്ച് നിന്നെ തന്നെയാണ്.. എൻറെ അച്ഛൻ വിവാഹം കഴിഞ്ഞ് അമ്മയെ കൂട്ടിക്കൊണ്ടു വരുമ്പോൾ എനിക്ക് പ്രായം മൂന്ന് ആണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….