ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. പഴയ കാലങ്ങളിൽ അത്രയധികം വ്യാപകമല്ലാതിരുന്ന ഒരു പ്രശ്നമാണ് സന്ധിവേദനകൾ എന്നുള്ളത്.. നടുവേദനകളും അതുപോലെതന്നെ മുട്ടുവേദന എല്ലാം പണ്ടുകാലങ്ങളിൽ വളരെ അപൂർവമായി മാത്രം ഉണ്ടായിരുന്ന ഒന്ന് ആയിരുന്നു.. ഇനി അതും ഉണ്ടെങ്കിൽ തന്നെ വളരെ പ്രായമായ ആളുകളിൽ മാത്രമായിരുന്നു കണ്ടുവന്നിരുന്നത്.. പക്ഷേ ഈയൊരു കാലഘട്ടത്തിൽ 10 അല്ലെങ്കിൽ 20 വയസ്സ് കഴിയുമ്പോൾ തന്നെ പലപ്പോഴും ശരീരത്തിലെ ജോയിന്റുകളെ ബാധിക്കുന്ന പ്രശ്നങ്ങൾ ആളുകളിൽ വ്യാപകമായി കണ്ടുവരുന്നുണ്ട്.. അതിൽ പ്രധാനമായി നടുവ് വേദനയും മുട്ടുവേദനയും ഒക്കെ.. ഇത്തരത്തിൽ വളരെയധികം പ്രശ്നങ്ങളുണ്ടാക്കുന്ന അതുപോലെ സങ്കീർണതകളിലേക്ക് പോകാൻ സാധ്യതയുള്ള ഒരു പ്രശ്നമാണ് മുട്ടുവേദന എന്നു പറയുന്നത്.. പലപ്പോഴും ശരിയായ രീതിയിലുള്ള ചികിത്സകൾ എടുക്കാത്തത് കൊണ്ട് തന്നെ ഈ മുട്ടുവേദന വളരെയധികം കോംപ്ലിക്കേഷനുകളിലേക്ക് പോകാറുണ്ട്.. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള മുട്ടുവേദനകൾ നമുക്ക് വരുന്നത്..
എന്തൊക്കെയാണ് ഇതിന് പിന്നിലുള്ള പ്രധാന കാരണങ്ങൾ.. എങ്ങനെ നമുക്ക് ഇതിനെ പ്രതിരോധിക്കാം അല്ലെങ്കിൽ മറികടക്കാം എന്നതിനെക്കുറിച്ച് ഈ വീഡിയോയിലൂടെ പരിശോധിക്കാം.. ചെറുപ്പക്കാരിൽ ഉണ്ടാകുന്ന മുട്ടുവേദനയുടെ പ്രധാന കാരണം എന്നു പറയുന്നത് ന്യൂട്രീഷൻ ഡെഫിഷ്യൻസി തന്നെയാണ്.. പലപ്പോഴും നമ്മുടെ ശരീരത്തിൽ ജോയിന്റിന്റെ ആരോഗ്യത്തിന് വേണ്ടുന്ന കാൽസ്യം അതുപോലെതന്നെ മഗ്നീഷ്യം മാംഗനൈറ്റ് പ്രോട്ടീൻ പോലെയുള്ള വളരെ നിർബന്ധമായി നമ്മുടെ ശരീരത്തിൽ ലഭിക്കേണ്ട പല ന്യൂട്രിയൻസും അതായത് വൈറ്റമിൻ ഡി അതുപോലെ വൈറ്റമിൻ കെ അതുപോലെയുള്ള കാര്യങ്ങളൊക്കെ ശരീരത്തിൽ കുറയുന്നത് കൊണ്ടാണ് നമുക്ക് മുട്ടുവേദന വരുന്നത്..
ഇതിൻറെ കൂടെ തന്നെ വരുന്ന മറ്റൊരു പ്രശ്നമാണ് ഒബിസിറ്റി.. ഇന്ന് നമ്മുടെ കേരളത്തിൽ അമിതവണ്ണവും അതുപോലെതന്നെ പ്രമേഹരോഗികളും വളരെയധികം ഇന്ന് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.. അതുകൊണ്ടുതന്നെ യുവജനങ്ങളിൽ ഇത്തരം അമിതവണ്ണം വർദ്ധിച്ചു വരുന്നതുകൊണ്ട് തന്നെ മുട്ടുവേദന എന്നുള്ളത് വളരെ വ്യാപകമാകുന്ന ഒരു കാര്യം കൂടിയാണ്.. ശരിയായ രീതിയിലുള്ള പ്രോട്ടീൻ അവർക്ക് കൊടുത്തുകൊണ്ട് കൃത്യമായ രീതിയിലുള്ള വ്യായാമങ്ങളിൽ കൂടി നിങ്ങൾക്ക് നിങ്ങളുടെ ലിഗമെന്റുകളെയും അതുപോലെതന്നെ നിങ്ങളുടെ മസിലുകളെയും കൂടുതൽ ബലപ്പെടുത്താൻ കഴിയുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….