ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമ്മുടെ ഭക്ഷണരീതികളിൽ പ്രധാനമായും എന്തെങ്കിലും മാറ്റം വന്നു കഴിഞ്ഞാൽ അതുപോലെതന്നെ ജീവിതരീതികളിൽ എന്തെങ്കിലും മാറ്റം വന്നു കഴിഞ്ഞാൽ നമ്മളെ പെട്ടെന്ന് ബാധിക്കുന്ന ഒരു അസുഖമാണ് മലബന്ധം അഥവാ കോൺസ്റ്റിപേഷൻ എന്ന് പറയുന്നത്.. പലർക്കും ഇത്തരം ഒരു പ്രശ്നം പുറത്തു പറയാൻ തന്നെ മടിയായിരിക്കും.. മറ്റെന്തെങ്കിലും രോഗങ്ങളുമായി ക്ലിനിക്കിലേക്ക് വരുമ്പോഴാണ് നമ്മൾ ചോദിക്കുമ്പോൾ ആയിരിക്കും ചില ആളുകൾ പറയുക മലബന്ധം ഉണ്ട് എന്നുപോലും.. അപ്പോൾ ഇത്തരം ഒരു പ്രശ്നം നമ്മൾ കൂടുതൽ ശ്രദ്ധിക്കാതെ വിടുമ്പോൾ ഇത് നിസ്സാരമായി തള്ളിക്കളഞ്ഞാൽ നമുക്ക് പിന്നീട് പൈൽസ് അതുപോലെ ഫിഷർ.. ഫിസ്റ്റിലാ തുടങ്ങിയ അസുഖങ്ങൾ വരാൻ അല്ലെങ്കിൽ മലാശയം ഇറങ്ങിവരുന്നതിന് അതുപോലെ ഗർഭപാത്രം ഇറങ്ങിവരുന്നതിന് എല്ലാം കാരണമാകാറുണ്ട്..
അപ്പോൾ സ്ഥിരമായി ഇത്തരം മലബന്ധം എന്ന പ്രശ്നം അനുഭവിക്കുന്ന ആളുകൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഇന്ന് ഈ വീഡിയോയിലൂടെ കൂടുതൽ മനസ്സിലാക്കാം.. ഈ മലബന്ധം എന്ന പ്രശ്നത്തെ നമ്മൾ എപ്പോഴാണ് ഒരു അസുഖമായി കണക്കാക്കേണ്ടത് അല്ലെങ്കിൽ ശ്രദ്ധിക്കേണ്ടത് എന്ന് ചോദിച്ചാൽ നമുക്ക് സാധാരണ രീതിയിൽ ആഴ്ചയിൽ ഒരു മൂന്ന് ദിവസമെങ്കിലും മലം സുഖമായിട്ട് നമുക്ക് പോകണം.. ഇത്തരത്തിൽ പോകാതെ ഇരിക്കുമ്പോഴാണ് നമ്മൾ അതിനെ മലബന്ധം എന്ന് പറയുന്നത്.. അല്ലെങ്കിൽ ആഴ്ചയിൽ അടുപ്പിച്ച് മലം തീരെ പോകാതിരിക്കണം ഇത്തരത്തിൽ ഉണ്ടാകുമ്പോഴും നമ്മൾ അതിനെ മലബന്ധം എന്ന് പറയാം.. കുട്ടികൾ മുതൽ പ്രായമായ ആളുകൾ വരെ കാണുന്ന ഒരു പ്രധാന പ്രശ്നമാണ് മലബന്ധം.. അപ്പോൾ നമ്മുടെ ജീവിതത്തിൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഇത്തരം ഒരു ബുദ്ധിമുട്ട് അനുഭവിക്കാത്ത ആളുകളായി ആരും തന്നെ ഉണ്ടാവില്ല..
നമ്മൾ എവിടെയെങ്കിലും യാത്ര ചെയ്യുമ്പോൾ അല്ലെങ്കിൽ എന്തെങ്കിലും അസുഖത്തിന്റെ കൂടെയായിട്ട് അല്ലെങ്കിൽ കൂടുതൽ മരുന്നുകളുടെ ഉപയോഗം തുടങ്ങിയ സാഹചര്യങ്ങളിൽ എല്ലാം നമുക്ക് ഇത്തരത്തിൽ മലബന്ധം കാണാറുണ്ട്..ആളുകളിൽ മൂന്നുനാലു ദിവസം തീരെ പോകാതിരിക്കും.. എന്നാൽ മറ്റു ചില ആളുകളിൽ ഇടയ്ക്കിടയ്ക്ക് പോകണം എന്ന് തോന്നും അതുപോലെ അടിവയറിൽ നല്ല വേദന അനുഭവപ്പെടും.. എന്നാൽ പോയി കഴിഞ്ഞാലും എത്ര ശ്രമിച്ചാലും തീരെ പോകാത്ത ഒരു അവസ്ഥ അനുഭവപ്പെടും.. ഇത്തരത്തിൽ മലം പോയിക്കഴിഞ്ഞാലും ബ്ലീഡിങ് അതുപോലെ വേദനയെല്ലാം അനുഭവപ്പെടാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..